For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗര്‍ഭ കാലത്തെ ഫോട്ടോയുമായി പേളി, ശ്രീനിഷിന്റെയും പേളിയുടെയും വിലപ്പെട്ട സാധനങ്ങള്‍ കാടിനുള്ളിലാണ്

  |

  പേളി മാണിയും ശ്രീനിഷ് അരവിന്ദും ചേര്‍ന്നാണ് കേരളത്തില്‍ ബിഗ് ബോസ് തരംഗമുണ്ടാക്കിയത്. മലയാളത്തിലെ ആദ്യ സീസണിലെ ശക്തരായ മത്സരാര്‍ഥികള്‍ എന്നതിലുപരി ഇപ്പോള്‍ താരദമ്പതിമാരാണ് ഇരുവരും. ബിഗ് ബോസ് ഷോ ആയിരുന്നു രണ്ട് പേരുടെയും ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയത്. ഷോ യില്‍ നിന്നും ആരംഭിച്ച പ്രണയം വിവാഹത്തിലെത്തി. ഇപ്പോള്‍ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം സ്വീകരിക്കാന്‍ തയ്യാറാക്കി നില്‍ക്കുകയാണ് ഇരുവരും.

  ആഴ്ചകള്‍ക്ക് മുന്‍പായിരുന്നു താന്‍ ഗര്‍ഭിണിയാണെന്നും കുഞ്ഞുവാവ വൈകാതെ വരുമെന്ന കാര്യവും പേളി പുറംലോകത്തെ അറിയിച്ചത്. അതിന് ശേഷം ഗര്‍ഭ കാലത്തെ ഓരോ അനുഭവങ്ങളായിരുന്നു ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെക്കുന്ന ചിത്രങ്ങളിലും വീഡിയോസിലുമെല്ലാം ഉണ്ടായിരുന്നത്. ഇപ്പോഴിതാ പുതിയൊരു സെല്‍ഫി ചിത്രവുമായിട്ടാണ് പേളി എത്തിയിരിക്കുന്നത്.

  പേളിയുടെ പുതിയ ഫോട്ടോയ്ക്ക് കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലെങ്കിലും അതിന് നടി കൊടുത്ത ക്യാപ്ഷനായിരുന്നു തരംഗമുണ്ടാക്കിയത്. എന്റെ ഒരു കമ്മല്‍ എവിടെ പോയി? കാട്ടില്‍ നിന്നും നഷ്ടപ്പെട്ടു എന്നായിരുന്നു ഫോട്ടോയ്ക്ക് അടിക്കുറിപ്പായി നല്‍കിയത്. ക്യാപ്ഷന്‍ നോക്കിയതിന് ശേഷം ചിത്രത്തിലേട്ട് നോക്കിയാല്‍ അത് ശരിയാണെന്ന് മനസിലാകും. വലിയൊരു റിങ് കമ്മലായിരുന്നു പേളി അണിഞ്ഞത്. അതിലൊരണ്ണം മാത്രമേ കാതില്‍ ഉണ്ടായിരുന്നു. മറ്റേ കമ്മല്‍ എവിടെയാണെന്നുള്ളതിന് ഉത്തരം പേളിയുടെ ആരാധകര്‍ തന്നെ പറഞ്ഞു കൊടുത്തിരിക്കുകയാണ്.

  രസകരമായ കാര്യം തന്റെ മുടിയെ ആണ് പേളി കാട് എന്ന് വിശേഷിപ്പിച്ചത്. വളരെയധികം ചുരുണ്ട മുടിയാണ് പേളി മാണിയുടെ പ്രത്യേകത. പലപ്പോഴും ചുരുളമ്മയെന്നായിരുന്നു ശ്രീനിഷ് പോലും വിളിച്ചിരുന്നത്. ഇതിനിടെ പേളിയുടെ പോസ്റ്റിന് താഴെ കമന്റുമായി ഭര്‍ത്താവ് ശ്രീനിഷും എത്തിയിരിക്കുകയാണ്. 'എന്റെ ഹെഡ് സെറ്റും കാണുന്നില്ല. ഒന്ന് നോക്കാമോ'എന്നായിരുന്നു ശ്രീനിയുടെ കമന്റ്. അത് എവിടെയും പോയിട്ടുണ്ടാവില്ല. പേളിയുടെ മുടിയ്ക്കുള്ളില്‍ തന്നെ ഉണ്ടാവുമെന്നായിരുന്നു കൂടുതല്‍ പേരും ശ്രീനിഷിന് മറുപടിയായി കൊടുത്തിരിക്കുന്നത്.

  സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായിട്ടുള്ള പേളിയും ശ്രീനിഷും തങ്ങളുടെ ആരാധകരുമായി സംസാരിക്കാറുണ്ടായിരുന്നു. പോസ്റ്റുകള്‍ക്ക് താഴെ വരുന്ന കമന്റുകള്‍ക്ക് മറുപടി കൊടുക്കാന്‍ ഇരുവര്‍ക്കും മടിയില്ല. കുഞ്ഞതിഥി കൂടി വരുന്നതിനെ കുറിച്ചാണ് ഇപ്പോള്‍ എല്ലാവര്‍ക്കും ചോദിക്കാനുള്ളത്. അതിന് മുന്‍പ് തന്നെ പേളി തന്റെ ഓരോ കാര്യങ്ങളും വീഡിയോ രൂപത്തില്‍ എത്തിക്കാറുമുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഭക്ഷണം കഴിക്കാനുള്ള ഇഷ്ടങ്ങളെ കുറിച്ചായിരുന്നു താരം പറഞ്ഞത്.

  പേളിയുടെ ജീവിതത്തിലെ വലിയ മോഹം സാക്ഷാത്ക്കരിച്ച് ശ്രീനി

  ഞണ്ടുകറി സ്വയം പാചകം ചെയ്തും നാരങ്ങമുട്ടായി വാങ്ങി കഴിച്ചുമൊക്കെ തന്റെ ഇഷ്ടങ്ങള്‍ സഫലീകരിക്കുകയാണ് പേളി. മാത്രമല്ല കുഞ്ഞു വയറ് വീര്‍ത്ത് വരുന്നുണ്ടെന്ന് സൂചിപ്പിച്ചുള്ള ചിത്രവും നടി പുറത്ത് വിട്ടിരുന്നു. മാര്‍ച്ചിലായിരിക്കും കുഞ്ഞ് പിറക്കാന്‍ പോവുന്നത്. ഗര്‍ഭകാലത്തിന്റെ തുടക്കത്തിലുള്ള അസ്വസ്ഥകള്‍ തന്നെയും കാര്യമായി അലട്ടുന്നുണ്ട്. എങ്കിലും അതെല്ലാം താന്‍ ആസ്വദിക്കുകയാണെന്ന് ഒരു അഭിമുഖത്തില്‍ പേളി വ്യക്തമാക്കിയിരുന്നു.

  English summary
  Bigg Boss Fame Pearle Maaney Lost Her Ear Ring In The Forest
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X