ചോറും അവിയലും മുട്ടയും ചെമ്മീനും,അമ്മയുണ്ടാക്കിയ പൊതിച്ചോറ്, സ്പെഷ്യൽ രുചിയുമായി പേളി മാണി

മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് പേളി മാണി. അവതാരകയായി കരിയർ ആരംഭിച്ച താരം വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ‌സ്റ്റേജ് ഷോകളിലും റിയാലിറ്റി ഷോകളിലും അവതാരകയായി സജീവമായിരുന്ന താരം ബിഗ് ബോസ് റിയാലിറ്റി ഷോയിൽ എത്തിയതോടെയാണ് പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ സുപരിചിതയാവുന്നത്.

സമൂഹമാധ്യമങ്ങളിൽ സജീവമായ പേളി തന്റെ ചെറിയ വിശേഷങ്ങളും സന്തോഷങ്ങളും പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. നടി പങ്കുവെയ്ക്കുന്ന ചെറിയ വിശേഷങ്ങൾ പോലും സമൂഹമാധ്യമങ്ങളിൽ വലിയ വാർത്തയാകാറുണ്ട്. ഇപ്പോഴിത പേളി മാണിയുടെ പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുകയാണ്. യൂട്യൂബ് ചാനലിലൂടെ നടി തന്നെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

പൊതിച്ചോർ ഉണ്ടാക്കുന്ന വീഡിയോ

പൊതിച്ചോർ ഉണ്ടാക്കുന്ന വീഡിയോയാണ് പേളി പുതിയതായി പങ്കുവെച്ചിരിക്കുന്നത്. വാഴയില മുറിക്കുന്നത് മുതൽ ചോറ് കഴിക്കുന്നത് വരെയുള്ള കാര്യങ്ങൾ പേളി മാണി വീഡിയോയിൽ പങ്കുവെയ്ക്കുന്നുണ്ട്. വളരെ രസകരമായിട്ടാണ് പേളി വ്ളോഗ് അവതരിപ്പിച്ചിരിക്കുന്നത്.

പൊതിച്ചോറിന്റെ കഥ

അമ്മയുണ്ടാക്കി തരുന്ന പൊതിച്ചോറിന്റെ രുചി പറഞ്ഞു കൊണ്ടാണ് പേളി വീഡിയോ ആരംഭിച്ചിരിക്കുന്നത്. ഇല വാട്ടുന്നത് മുതൽ ചോറ് കെട്ടുന്നത് വരെ വീഡിയോയിൽ കാണിക്കുന്നുണ്ട്. പേളിയുടെ അമ്മയാണ് പൊതിച്ചോറ് കെട്ടുന്നത്.പേളിക്ക് മാത്രമല്ല വീട്ടിലുള്ള എല്ലാവർക്കും മോളി പൊതിച്ചോറ് കെട്ടി കൊടുക്കുന്നുണ്ട്.പേളി മാണി പൊതിച്ചോറ് കഴിക്കുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. മികച്ച പ്രേക്ഷകാഭിപ്രായമാണ് പേളിയുടെ പൊതിച്ചോറ് വീഡിയോയ്ക്ക് ലഭിക്കുന്നത്. പേളിയുടെ ഈ വീഡിയോ ശ്രീനീഷും പങ്കുവെച്ചിട്ടുണ്ട്.

പേളിയുടെ ഫുഡ് വീഡിയോ

അമ്മയാകാൻ തയ്യാറെടുക്കുകയാണ് പേളി മാണി. നടി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ തന്റെ ആരാധകരുമായി പങ്കുവെച്ചത്. ഗർഭകാലം ആഘോഷമാക്കുകയാണ് താരം. ചെറിയ വിശേഷങ്ങളും സന്തോഷങ്ങളും നടി പങ്കുവെയ്ക്കാറുണ്ട്. ദിവസങ്ങൾക്ക് മുൻപ് പേളിയുടെ ഇഷ്‌ടവിഭവങ്ങളായ ഫ്രഞ്ച് ഫ്രൈസും ഫ്രൂട്ട് ഡ്രിങ്കും ഒക്കെ കഴിക്കുന്ന വീഡിയോയാണ് ശ്രീനിഷ് പങ്കുവെച്ചിരുന്നു.

Recommended Video

സോഷ്യൽ മീഡിയയിലൂടെ മലയാളിയെ മയക്കിയ താരങ്ങൾ | FilmiBeat Malayalam
2020 ലെ സന്തോഷം

2020 പേളിയെ സംബന്ധിച്ചിടത്തോളം വളരെ മികച്ച വർഷമായിരുന്നു. തന്റെ ആദ്യത്തെ ബോളിവുഡ് ചിത്രം ലൂഡോ പ്രദശനത്തിനെത്തിയത് 2020 ൽ ആയിരുന്നു. അനുരാഗം ബസും തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്ര നെറ്റ്ഫ്ലിക്സിലായിരുന്നു റിലീസ് ചെയ്തത്.. അഭിഷേക് ബച്ചൻ, ആദിത്യ റോയ് കപൂർ, പങ്കജ് ത്രിപാഠിക്കൊപ്പമായിരുന്നു പേളിയുടെ ബോളിവുഡ് അരങ്ങേറ്റം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X