രാത്രിയിലെ എന്റെ ശീലം മറ്റുളളവര്‍ കരുതുന്നത്,എന്നാല്‍ ശരിക്കും സംഭവിക്കുന്നത്,പേളിയുടെ വീഡിയോ

By Prashant V R

നടിയായും അവതാരകയായും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് പേളി മാണി. ഡിഫോര്‍ ഡാന്‍സ് പോലുളള റിയാലിറ്റി ഷോകളിലൂടെയാണ് നടി എല്ലാവരുടെയും ഇഷ്ട താരമായത്. ബിഗ് ബോസില്‍ എത്തിയ ശേഷമുളള നടിയുടെ പ്രണയവും വിവാഹവുമെല്ലാം മുന്‍പ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. വിവാഹ ശേഷവും മിനിസ്‌ക്രീന്‍ രംഗത്ത് സജീവമായിരുന്നു നടി. പേളിക്കൊപ്പം ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്.

pearlemaaney-

തങ്ങളുടെ പുതിയ വിശേഷങ്ങളെല്ലാം ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. അടുത്തിടെയാണ് ജീവിതത്തിലേക്ക് ആദ്യത്തെ കണ്‍മണി എത്തുന്ന സന്തോഷം ഇരുവരും പങ്കുവെച്ചിരുന്നത്. തുടര്‍ന്ന് ഗര്‍ഭിണിയായ ശേഷമുളള പുതിയ വിശേഷങ്ങളെല്ലാം പേളി പങ്കുവെച്ചിരുന്നു. നടിയുടെതായി വരാറുളള പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുളളത്.

അതേസമയം പേളി മാണിയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തിരുന്നു. പ്രെഗി ടെയ്ല്‍ എന്ന ക്യാപ്ഷനിലാണ് നടി പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം ശ്രീനിഷിനെ ടാഗ് ചെയ്തിട്ടുമുണ്ട് നടി. രാത്രിയില്‍ ഞാന്‍ ചെയ്യുമെന്ന് അവര്‍ കരുതുന്നത്. ശരിക്കും ഞാന്‍ രാത്രിയില്‍ ചെയ്യുന്നത് എന്ന് കാണിക്കുന്ന ഒരു വീഡിയോ ആണ് പേളി പങ്കുവെച്ചിരിക്കുന്നത്.

പേളിയുടെ വീഡിയോയ്ക്ക് പിന്നാലെ കമന്റുമായി ശ്രീനിഷ് എത്തിയിരുന്നു. ചിരിക്കുന്ന സ്‌മൈലികളാണ് നടന്റെതായി വന്നിരിക്കുന്നത്. രാത്രി ഏത് പാട്ടാണ് പേളി ജൂനിയറിന് പാടിക്കൊടുക്കാറ് എന്ന് ഒരു ആരാധിക ചോദിച്ചപ്പോള്‍ അതിനും പേളിയുടെ മറുപടി വന്നിരുന്നു. ഉണ്ണി വാവാവോ എന്ന് പാട്ടാണ് എന്നാണ് നടിയുടെ മറുപടി. അതേസമയം പേളിയുടെ ആദ്യത്തെ കുഞ്ഞിനെ കാണാന്‍ ആരാധകരും ആകാംക്ഷകളോടെയാണ് കാത്തിരിക്കുന്നത്.

ലോക്ഡൗണ്‍ കാലത്തും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന താരമാണ് പേളി. വെബ് സീരിസ് ഉള്‍പ്പെടെയുളള വീഡിയോകളുമായി നടി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു. യൂടൂബിലും തന്റെ പുതിയ വീഡിയോകളെല്ലാം പേളി പങ്കുവെക്കാറുണ്ട്. പേളിക്കൊപ്പം മിക്ക വീഡിയോകളിലും ശ്രീനിഷും എത്താറുണ്ട്. വിവാഹശേഷം കൊച്ചിയില്‍ തന്നെയാണ് ഇരുവരും സ്ഥിര താമസമാക്കിയത്. കഴിഞ്ഞ വര്‍ഷം മേയിലായിരുന്നു ശ്രീനിഷ് അരവിന്ദുമായുളള പേളിയുടെ വിവാഹം കഴിഞ്ഞത്. വിവാഹത്തിന് പിന്നാലെ അവതാരകയായി വീണ്ടും തിരിച്ചെത്തിയിരുന്നു താരം. തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് പേളി മാണി.

വീഡിയോ

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X