ആദ്യത്തെ കണ്‍മണിക്കായുളള കാത്തിരിപ്പിനിടെ പുതിയ വിശേഷം പങ്കുവെച്ച് പേളി! വൈറലായി ചിത്രം
അവതാരകയായി മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരിയായ താരമാണ് പേളി മാണി. ഡിഫോര്‍ ഡാന്‍സ് പോലുളള റിയാലിറ്റി ഷോകളിലൂടെയാണ് നടി എല്ലാവരുടെയും ഇഷ്ടതാരമായത്. മലയാളത്തില്‍ എറ്റവും കൂടുതല്‍ ആരാധകരുളള അവതാരികമാരില്‍ ഒരാള്‍ കൂടിയാണ് പേളി. നടിയുടെതായി വരാറുളള സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ടാണ് വൈറലാകാറുളളത്. അവതാരക, നടി എന്നതിലുപരി മോട്ടിവേഷണല്‍ സ്പീക്കറായും പേളി മാണി തിളങ്ങിയിരുന്നു.

ബിഗ് ബോസില്‍ എത്തിയ ശേഷമുളള നടിയുടെ പ്രണയവും വിവാഹവുമെല്ലാം മുന്‍പ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ശ്രീനിഷ് അരവിന്ദുമായുളള വിവാഹ ശേഷവും നടി മിനിസ്‌ക്രീന്‍ രംഗത്ത് സജീവമായിരുന്നു. അതേസമയം അടുത്തിടെയാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം നടി എല്ലാവരെയും അറിയിച്ചിരുന്നത്. ഞങ്ങളുടെ കുഞ്ഞ് അടുത്ത വര്‍ഷം മാര്‍ച്ചില്‍ ജീവിതത്തിലേക്ക് വരുമെന്ന് നടി ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചിരുന്നു.
ഗര്‍ഭിണിയായ ശേഷവും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് പേളി മാണി സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. പേളിയുടെ വിശേഷങ്ങള്‍ ശ്രീനിഷും തന്റെ പേജിലൂടെ പങ്കുവെക്കാറുണ്ട്. അതേസമയം പേളി മാണിയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പുതിയതായി ഫോട്ടോഗ്രാഫി പേജ് തുടങ്ങിയ വിശേഷമാണ് പേളി പങ്കുവെച്ചിരിക്കുന്നത്.

പഠിക്കുന്ന കാലത്ത് സ്വന്തമായി അധ്വാനിച്ച് ആദ്യ ക്യാമറ വാങ്ങിയ കഥയും നടി പങ്കുവെച്ചു. മാധ്യമ വിദ്യാര്‍ത്ഥിനിയായിരുന്ന സമയത്താണ് പേളിക്ക് ക്യാമറയോട് ഭ്രമം തോന്നിയത്. തുടര്‍ന്ന് പോര്‍ട്ട് ഫോളിയോ ഷൂട്ട് ചെയ്ത് പണം കണ്ടെത്തുകയായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ക്യാമറ ഫോക്കസ് ചെയ്ത് പിടിക്കുന്ന ഒരു ചിത്രമാണ് പേളി പങ്കുവെച്ചിക്കുന്നത്. സഹോദരി റേച്ചലാണ് പേളിയുടെ ഷൂട്ടിലെ ഇപ്പോഴത്തെ മോഡല്‍. പേളിയുടെതായി വന്ന പുതിയ ചിത്രങ്ങളും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
Recommended Video
ലോക്ഡൗണ്‍ കാലത്തും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു പേളിയും ശ്രീനിഷും. ഇവരുടെതായി പുറത്തിറങ്ങിയ മിക്ക വീഡിയോകളും തരംഗമായി മാറിയിരുന്നു. ഈ സമയത്ത് പുറത്തിറങ്ങിയ താരദമ്പതികളുടെ വെബ്‌സീരിസിനും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. യൂടൂബ് ചാനലിലൂടെയായിരുന്നു ഇത് പേളി പ്രേക്ഷകര്‍ക്കായി പങ്കുവെച്ചത്. വെബ് സീരിസിന് പുറമെ രസകരമായ വീഡിയോകളുമായി പേളി മുന്‍പ് എത്തിയിരുന്നു. കൂടാതെ നടിയുടെതായി ഇടയ്ക്കിടെ വന്ന മോട്ടിവേഷണല്‍ വീഡിയോകളും പലപ്പോഴും ശ്രദ്ധേയമായി മാറിയിരുന്നു.


Click it and Unblock the Notifications