ഇതൊക്കെ കാണുമ്പോള്‍ മമ്മി പറയും, എഴുന്നേറ്റ് പോടി, ഇവിടെ വേറാരും പ്രസവിക്കാത്ത പോലെ: പേളി മാണി

By Midhun Raj

മലയാളി പ്രേക്ഷകരുടെ ഒന്നങ്കം പ്രിയങ്കരിയായ താരങ്ങളില്‍ ഒരാളാണ് പേളി മാണി. നടിയായും അവതാരകയായുമെല്ലം തിളങ്ങിയ താരത്തിന് ആരാധകരും ഏറെയാണ്. ഡിഫോര്‍ ഡാന്‍സ് പോലുളള റിയാലിറ്റി ഷോകളിലൂടെയാണ് പേളി എല്ലാവരുടെയും ഇഷ്ടതാരമായത്. ബിഗ് ബോസില്‍ എത്തിയ ശേഷമുളള നടിയുടെ പ്രണയവും വിവാഹമുമെല്ലാം മുന്‍പ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. പേളിക്കൊപ്പം ഭര്‍ത്താവും നടനുമായ ശ്രീനിഷ് അരവിന്ദും ഇപ്പോള്‍ എല്ലാവര്‍ക്കും സുപരിചിതനാണ്.

തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലെല്ലാം ആക്ടീവാകാറുളള ഇവരുടെ പുതിയ വിശേഷങ്ങള്‍ അറിയാനെല്ലാം ആരാധകര്‍ കാത്തിരിക്കാറുണ്ട്. അതേസമയം അടുത്തിടെയാണ് പേളി ഗര്‍ഭിണിയായ വിവരം ഇരുവരും അറിയിച്ചിരുന്നത്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ ആദ്യത്തെ കണ്‍മണി തങ്ങളുടെ ജീവിതത്തിലേക്ക് എത്തുമെന്നാണ് പേളിയും ശ്രീനിഷും അറിയിച്ചിരുന്നത്. ഗര്‍ഭകാലത്തും തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് പേളി മാണി എത്താറുണ്ട്.

നടിയുടെതായി വരാറുളള

നടിയുടെതായി വരാറുളള സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ടാണ് വൈറലാകാറുളളത്. അതേസമയം ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ ഗര്‍ഭകാലത്തെ മൂഡ് സ്വിങ്‌സിനെ കുറിച്ച് നടി തുറന്നുപറഞ്ഞിരുന്നു. എന്നെയാര്‍ക്കും ഇഷ്ടമല്ല, ഞാന്‍ തടിവെച്ചു, എനിക്ക് ഭംഗിയില്ല, എന്നെല്ലാം പറഞ്ഞ് കരഞ്ഞിരുന്നുവെന്ന് പേളി പറയുന്നു. പെട്ടെന്നാണ് എന്റെ മൂഡ് മാറുന്നത്.

ദേഷ്യം അധികമില്ല

ദേഷ്യം അധികമില്ല. പക്ഷേ സങ്കടം കൂടുതലാണ്. ചെറിയെ ചെറിയ കാര്യങ്ങള്‍ക്ക് പോലും സങ്കടപ്പെടും, ഒരിക്കല്‍ ശ്രീനി പത്ത് ദിവസത്തെ ഷൂട്ട് കഴിഞ്ഞ് തിരിച്ചുവന്നു. ഞാനന്ന് എന്റെ വീട്ടിലായിരുന്നു. ശ്രീനി എന്നെയൊന്ന് കെട്ടിപിടിച്ച് പിന്നെ മറ്റുളളവരോട് സംസാരിച്ചിരുന്നു. സാധാരണ ശ്രീനി വന്നുകഴിഞ്ഞാല്‍ കുറെനേരം എന്റെ അടുത്ത് ഇരിയ്ക്കും. എന്നെ ചേര്‍ത്ത് പിടിക്കും. അന്ന് അങ്ങനെ ഒന്നുമുണ്ടായില്ല.

അതോടെ ശ്രീനിക്ക്

അതോടെ ശ്രീനിക്ക് എന്നോട് ഇഷ്ടം കുറഞ്ഞുവെന്ന് പറഞ്ഞ് ഞാന്‍ കരയാന്‍ തുടങ്ങി. എന്നെയാര്‍ക്കും ഇഷ്ടമല്ല. ഞാന്‍ തടിവെച്ചു. എനിക്ക് ഭംഗിയില്ല. എന്നൊക്കെ പറഞ്ഞ് കരയാന്‍ തുടങ്ങി. എന്നെയാര്‍ക്കും ഇഷ്ടമല്ല, ഞാന്‍ തടിവെച്ചു. എനിക്ക് ഭംഗിയില്ല. എന്തൊക്കെയോ പറഞ്ഞ് കരഞ്ഞു. ഇങ്ങനെ തീരെ ചെറിയ കാര്യങ്ങള്‍ക്ക് പോലും സങ്കടം വരിക.

സമാധാനിപ്പിക്കാന്‍ വേണ്ടി

സമാധാനിപ്പിക്കാന്‍ വേണ്ടി ശ്രീനി പറയും. നീ കരഞ്ഞാല്‍ കുഞ്ഞും കരയും. അപ്പോള്‍ ഞാന്‍ വീണ്ടും സങ്കടപ്പെടും. ഞാനെന്തൊരു അമ്മയാണ്. ഞാന്‍ കാരണം കുഞ്ഞ് കരയുകയാണല്ലോ. അവസാനം ശ്രീനി പറയും. വാവേനെ നമുക്കൊന്ന് പറ്റിക്കാം, എന്നിട്ട് വയറിലേക്ക് നോക്കി. വാവേ ഇവിടെ ഷൂട്ടിംഗ് നടക്കുകയാണ്. അമ്മ കരയുന്ന സീനില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്.

നീ പേടിക്കേണ്ട

നീ പേടിക്കേണ്ട കേട്ടോ ഇങ്ങനെയുളള നാടകങ്ങളാണ് വീട്ടില്‍ അധികവും നടക്കുന്നത്. മൂഡ് സ്വിങ്ങ്‌സുളള സമയത്ത് നമ്മള്‍ വിചാരിക്കുന്നത് മുഴുവന്‍ പൊട്ടത്തരമായിരിക്കും. എനിക്ക് തന്നെ സ്വയമൊരു പിച്ചുവെച്ച് കൊടുക്കാന്‍ തോന്നും. പക്ഷേ ആ സമയത്തെ കൊഞ്ചലും അറ്റന്‍ഷനുമൊക്കെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഇതൊക്കെ കാണുമ്പോള്‍ മമ്മി പറയും. എഴുന്നേറ്റ് പോടി, ഇവിടെ വേറാരും പ്രസവിക്കാത്ത പോല, പേളി മാണി അഭിമുഖത്തില്‍ പറഞ്ഞു.

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X