കുഞ്ഞ് വരുന്നതിന് മുന്‍പ് പേളിയുടെ വീട്ടില്‍ മറ്റൊരു സന്തോഷം; മമ്മിയ്ക്ക് ആശംസ അറിയിച്ച് ചിത്രങ്ങളുമായി നടി

ആദ്യ കണ്മണിയെ വരവേല്‍ക്കാനൊരുങ്ങുകയാണ് പേളി മാണി- ശ്രീനിഷ് അരവിന്ദ് താരദമ്പതിമാര്‍. മാര്‍ച്ച് ഇരുപത്തിമൂന്നിനാണ് പ്രസവത്തിനുള്ള തീയ്യതി തന്നിരിക്കുന്നതെന്ന് അടുത്തിടെ പേളി വെളിപ്പെടുത്തിയിരുന്നു. കുടുംബത്തിലേക്ക് എത്തുന്ന കുഞ്ഞതിഥിയ്‌ക്കൊപ്പം വീട്ടിലെ മറ്റൊരു സന്തോഷം കൂടി പങ്കുവെച്ചിരിക്കുയാണ് താരമിപ്പോള്‍.

ബിഗ് ബോസിലായിരിക്കുമ്പോഴും പേളി ഏറ്റവും കൂടുതലായി പറഞ്ഞിട്ടുള്ളത് മമ്മിയെ കുറിച്ചാണ്. മമ്മി വഴക്ക് പറയുമെന്ന് പല തവണ ആവര്‍ത്തിച്ചിരുന്നു. ഇപ്പോഴിതാ മമ്മിയ്ക്ക് പിറന്നാള്‍ ആശംസ അറിയിച്ച് എത്തിയിരിക്കുകയാണ് പേളി. മമ്മിയുടെ പുതിയ ഫോട്ടോയും വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ളതുമായ ഫോട്ടോസും നടി പങ്കുവെച്ചിരിക്കുകയാണ്. ഒപ്പം തന്റെ ഏറ്റവും വലിയ ശക്തി അവരാണെന്നും പറയുകയാണ്.

 molly

'ഏറ്റവും മികച്ച എന്റെ അധ്യാപകയ്ക്ക് പിറന്നാള്‍ ആശംസകള്‍. ഞാനെപ്പോഴും ഡാഡിയുടെ കുഞ്ഞായിരുന്നു. കാരണം എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും ഓക്കെ പറയുന്നത് ഡാഡിയാണ്. മമ്മി കുറച്ച് കര്‍ക്കശക്കാരിയായിരുന്നു. എന്നാല്‍ പ്രായമാകും തോറും ഞാന്‍ മമ്മിയുടെ കുട്ടിയാകാന്‍ തുടങ്ങി. മമ്മിയോട് എന്തും പറയാമെന്നും മമ്മി എന്നെ ജഡ്ജ് ചെയ്യില്ലെന്നും എനിക്കറിയാം.

മമ്മൂട്ടിയുടെ നായിക റായി ലക്ഷ്മി ഇത്രയും ഹോട്ട് ആയിരുന്നോ? നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

ഇപ്പോള്‍ ഞങ്ങള്‍ ഒരു ടീമാണ്. എന്റെ ഏറ്റവും അടുത്ത സുഹൃത്തും ഏറ്റവും വലിയ ശക്തിയും മമ്മിയാണ്. ഞങ്ങളുടെ കുടുംബത്തിലെ ഒട്ടും മിണ്ടാത്ത ആളാണെങ്കിലും ഏറ്റവും കരുത്തുള്ള ആള്‍ മമ്മി തന്നെ. എന്നെ എപ്പോഴും പിന്തുണച്ചിട്ടുണ്ടെങ്കിലും ഒരിക്കലും കൊഞ്ചിച്ചിട്ടില്ല. എന്നെ സ്വതന്ത്രയാക്കിയെങ്കിലും അത് മമ്മിയിലേക്ക് തന്നെ എത്തും.

Recommended Video

Bigg Boss Malayalam : ചുറ്റുംകൂടി ആക്രമിച്ചിട്ടും പോരാടുന്ന മണിക്കുട്ടൻ | Filmibeat Malayalam

എന്റെ ഏറ്റവും വലിയ വീക്ക്‌നെസ് മമ്മിയാണ്. എന്റെ അമ്മ എന്റെ ലോകമാണ്. ഇക്കാര്യം പറയുമ്പോള്‍ സഹോദരി റേച്ചല്‍ മാണിയും ഇത് തന്നെയായിരിക്കും പറയാന്‍ പോവുന്നതെന്ന് എനിക്ക് അറിയാം. എന്റെ കുഞ്ഞുങ്ങള്‍ക്ക് മമ്മിയെ പോലൊരു അമ്മയാവാനാണ് ഞാനും ശ്രമിക്കുന്നത്. ഒരു കുഞ്ഞിന് ലഭിക്കാവുന്നതില്‍ വെച്ച് ഏറ്റവും മികച്ച അമ്മയാണ് തന്റെ മമ്മിയായ മോളി മാണി എന്നും സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പില്‍ പേളി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X