മാസ് എന്‍ട്രിക്കായി ശ്രമിച്ച പേളി മാണിക്ക് പണി പാളി! വൈറല്‍ വീഡിയോ
അവതാരകയായി മലയാളികളുടെ ഒന്നടങ്കം പ്രിയങ്കരിയായി മാറിയ താരമാണ് പേളി മാണി. ടിവി റിയാലിറ്റി ഷോകളിലൂടെയാണ് നടി എല്ലാവരുടെയും ഇഷ്ട താരമായത്. പേളി അവതരിപ്പിച്ച മിക്ക പരിപാടികള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. റിയാലിറ്റി ഷോകള്‍ക്ക് പിന്നാലെ സിനിമയിലും സജീവമായി മാറിയിരുന്നു താരം. ബിഗ് ബോസില്‍ എത്തിയ ശേഷമുളള നടിയുടെ പ്രണയവും വിവാഹവുമെല്ലാം മുന്‍പ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ബിഗ് ബോസിന് പിന്നാലെ പേളിക്കൊപ്പം ശ്രീനിഷും എല്ലാവരുടെയും ഇഷ്ടതാരമായി മാറിയിരുന്നു.
വിവാഹത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ ഇരുവരും പുതിയ വിശേഷങ്ങളെല്ലാം പങ്കുവെച്ചിരുന്നു. ലോക് ഡൗണ്‍ കാലത്ത് ഇരുവരും ചെയ്ത വെബ് സീരിസിനും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഇടയ്ക്ക് മോട്ടിവേഷണല്‍ വീഡിയോകളുമായും പേളി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു. ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് പേളി മാണി പുതിയ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുളളത്.

ഇന്‍സ്റ്റഗ്രാമിന് പുറമെ യൂടൂബ് ചാനലിലൂടെ പുതിയ വീഡിയോകളെല്ലാം പങ്കുവെക്കാറുമുണ്ട് താരം. മഴവില്‍ മനോരമയിലെ ഡിഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയായിരുന്നു പേളി മാണിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നത്. പരിപാടിയില്‍ ഗോവിന്ദ് പത്മസൂര്യ, ആദില്‍ ഇബ്രാഹിം തുടങ്ങിയവര്‍ക്കൊപ്പമാണ് പേളിയും അവതാരകയായി തിളങ്ങിയത്.

ജിപിക്കൊപ്പം ആദ്യ രണ്ട് സീസണുകളിലും ആദിലിനൊപ്പം ഡിഫോര്‍ മൂന്നാം സീസണിലും പേളി തിളങ്ങിയിരുന്നു. നടി പ്രിയാമണി, ഡാന്‍സ് കൊറിയോഗ്രാഫര്‍മാരായ പ്രസന്ന, നീരവ് ബവ്‌ലേച തുടങ്ങിയവരായിരുന്നു ഷോയില്‍ വിധികര്‍ത്താക്കളായി എത്തിയിരുന്നത്. ഡിഫോര്‍ ഡാന്‍സിന് പിന്നാലെയാണ് പേളി മാണിക്ക് ആരാധകര്‍ കൂടിയത്.
Recommended Video

അന്ന് ഷോയിലെ നടിയുടെ അവതരണം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നും യൂടൂബില്‍ അധികപേരും ഈ ഡാന്‍സ് റിയാലിറ്റി ഷോ കാണാറുണ്ട്. അതേസമയം ഡിഫോര്‍ ഡാന്‍സിന്റെതായി പുറത്തിറങ്ങിയ ഒരു പഴയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി മാറിയിരുന്നു. ഡിഫോര്‍ സ്‌റ്റേജിലേക്ക് പേളി മാസ് എന്‍ട്രി നടത്താന്‍ നോക്കുന്നതും പിന്നാലെ പണി പാളുന്നതുമാണ് വീഡിയോയില്‍ കാണിക്കുന്നത്.

നടിയുടെ ഫാന്‍സ് ഗ്രൂപ്പിലാണ് ഈ വീഡിയോ വീണ്ടും പ്രചരിക്കുന്നത്. ഡിഫോര്‍ എപ്പിസോഡില്‍ ഒരു മാസ് എന്‍ട്രി നടത്താന്‍ ശ്രമിച്ച് സ്‌റ്റേജിന്റെ സിലീംഗില്‍ കുടുങ്ങിപ്പോയ പേളിയെ വീഡിയോയില്‍ കാണാം. പരിപാടി തുടങ്ങി കുറെ നേരമായിട്ടും പേളിയെ കാണാതെ ആദില്‍ തിരക്കുമ്പോഴാണ് പേളി സീലിംഗില്‍ കുടുങ്ങിയ കാര്യം എല്ലാവരും അറിയുന്നത്.

നീ എങ്ങനെ അവിടെ കേറി പറ്റി എന്ന ആദിലിന്റെ ചോദ്യത്തിന് ഉത്തരം നല്‍കികൊണ്ടാണ് തനിക്ക് പണി പാളിയ കാര്യം പേളി സമ്മതിക്കുന്നത്. പിന്നാലെ ജഡ്ജസും മല്‍സരാര്‍ത്ഥികളും ആദിലുമെല്ലാം ചേര്‍ന്ന് പേളിയെ താഴെയിറക്കുന്നതും വീഡിയോയില്‍ കാണാം. ഡിഫോര്‍ ഡാന്‍സില്‍ പേളിയുടെയും ആദിലിന്റെയുമെല്ലാം എന്‍ട്രി പലപ്പോഴും ശ്രദ്ധേയമായിരുന്നു.


Click it and Unblock the Notifications