മനോഹരമായ കാലാവസ്ഥയിൽ ശ്രീനീഷിനോടൊപ്പം നൃത്തം ചെയ്ത് പേളി മാണി, വീഡിയോ കാണൂ
ബിഗ് സ്ക്രീൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് പേളിമാണിയും ശ്രീനീഷ് അരവിന്ദും. 100 ദിവസത്തെ ബിഗ് ബോസ് ജീവിതമാണ് താരങ്ങളെ ഒന്നിപ്പിച്ചത്. ഇവരുടെ പ്രണയവും പിണക്കവും ഇണക്കവുമെല്ലം പ്രേക്ഷകർ ലൈവായി കണ്ട് ആഘോഷിച്ചതായിരുന്നു. വിവാഹമേ ഇനി വേണ്ട എന്ന് ചിന്തിച്ചിരുന്ന സമയത്തായിരുന്നു പേളി ബിഗ് ബോസിൽ എത്തുന്നത്.. പിന്നെയെല്ലാം മലയാളി പ്രേക്ഷകർ ലൈവായി കാണുകയായിരുന്നു. പ്രേക്ഷകരുടെ ഇടയിൽ തന്നെ ഏറെ ചർച്ച വിഷയമായ ഒരു വിവാഹമായിരുന്നു പേളിയുടേയും ശ്രീനീഷിന്റേയും. ഗെയിമിന്റെ ഭാഗമാണ് പ്രണയമെന്ന് കൂടെയുള്ളവർ തന്നെ വിധി എഴുതിയെങ്കിലും അതിൽ നിന്നെല്ലാം വിപരീതമായിട്ടായിരുന്നു ജീവിതത്തിൽ നടന്നത്.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായിരുന്നു പേളിമാണിയും ശ്രീനീഷ് അരവിന്ദും. വിവാഹത്തിന് ശേഷം ഇരുവരും കൂടുതൽ സോഷ്യൽ മീഡിയയിൽ ആക്ടീവ് ആകുകയായിരുന്നു. രസകരമായ വീഡിയോകളിൽ ഇരുവരും ഒന്നിച്ച് എത്തുന്നുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പേളിയുടെയും ശ്രീനീഷിന്റേയും റൊമാന്റിക് ഡാൻസ് വീഡിയോണ്. മാരിയിലെ ഡോണ് ഡോണ് എന്ന് തുടങ്ങുന്ന ഗാനത്തിനാണ് ഇരുവരും ചുവട് വെച്ചിരിക്കുന്നത് . ഇതാണ് തങ്ങളുടെ യഥാർഥ ജീവിതം. പുറത്ത് വളരെ മനോഹരമായ കാലാവസ്ഥ. എന്നാലെന്താ ചെയ്യുക? ഒരു ഡാൻസ് തന്നെ ആയാലോ?
എന്ന് കുറിച്ച് കൊണ്ടായിരുന്നു പേളി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിമിഷങ്ങൾ കൊണ്ട് വീഡിയോ വൈറലായിരിക്കുകയാണ്. മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിക്കുന്നത്.
വിവാഹ ശേഷം ഇരുവരും തങ്ങളുടെ കരിയറുമായി മുന്നോട്ട് പോകുകയാണ്. അവതാരകയായ പേളി തന്റെ ഷോകളുമായി മുന്നോട്ട് പോകുമ്പോൾ ശ്രീനീഷ് ആകട്ടെ ഒരു ഇടവേളയ്ക്ക് ശേഷം സീരിയലുകളിൽ സജീവമായിരിക്കുകയാണ്. ഇരുവരും പ്രധാന കഥാപാത്രങ്ങളായി അവസ്ഥ എന്നൊരു വെബ്സീരീസും ഇപ്പോൾ എത്തുന്നുണ്ട് പേളി തന്നെയാണ് സീരീസിന്റെ നിർമ്മാണവും.
ശ്രീനീഷുമായുളള പ്രണയത്തെ കുറിച്ച് പോളി ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെയാണ്.കുറച്ച് ശാന്തനായിട്ടുള്ള ഒരാളുമായി ഞാൻ ഒരിക്കലും കണക്ടാവുമെന്ന് വിചാരിച്ചിരുന്നില്ല. സ്‌കൂളില്‍ പഠിക്കുമ്പോഴൊക്കെ നമുക്ക് പ്രണയം തോന്നുക നമ്മുടെ അതേ സ്വഭാവമുള്ള, നമ്മുടെ അതേ ഭക്ഷണം കഴിക്കുന്ന, നമ്മുടെ അതേ താത്പര്യമുള്ള പയ്യന്‍മാരോടാല്ലേ. എന്നാൽ ഒരേ പോലെ വരുമ്പോള്‍ അത് രണ്ടും കൂട്ടിമുട്ടാന്‍ തുടങ്ങുമെന്ന യാഥാര്‍ത്ഥ്യം പിന്നീടാണ് മനസ്സിലായത്. ശരിക്കും വ്യത്യസ്ത സ്വഭാവമുള്ളവരായിരിക്കും നമുക്കെപ്പോഴും പെർഫെക്ട്. ഒരാൾ കൂടുതൽ സംസാരിക്കുമ്പോൾ ഇപ്പുറത്തുള്ളയാൾ കുറച്ച് ശാന്തനാവുന്നതാണ് നല്ലത്. ശ്രീനിക്ക് നല്ല ക്ഷമയുണ്ട്. ഞാൻ ദേഷ്യത്തിലും സങ്കടത്തിലും സംസാരിച്ചാൽ പോലും ശ്രീനി തിരിച്ച് ദേഷ്യപ്പെടാറില്ല- പേളി പറഞ്ഞിരുന്നു.


Click it and Unblock the Notifications