ഗര്‍ഭിണിയായതിന് ശേഷം പേളിയുടെ മെഡിറ്റേഷന്റെ മൂന്ന് ഘട്ടങ്ങള്‍; ചിരിപ്പിക്കുന്ന ചിത്രങ്ങളുമായി നടി

ആദ്യ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങുകയാണ് ടെലിവിഷന്‍ താരദമ്പതിമാരായ പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ് ബോസിലൂടെ പരിചയപ്പെട്ട് ഇഷ്ടത്തിലായ ഇരുവരും കഴിഞ്ഞ വര്‍ഷമാണ് വിവാഹിതരായത്. ആദ്യ വിവാഹ വാര്‍ഷികം കഴിഞ്ഞതിന് പിന്നാലെ പേളി ഗര്‍ഭിണിയായി. ഗര്‍ഭകാലത്തെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയ പേജിലൂടെ ആരാധകരുമായി പങ്കുവെക്കാറുള്ള പേളി ചില പുത്തന്‍ ഫോട്ടോസുമായി എത്തിയിരിക്കുകയാണ്.

മെഡിറ്റേഷന്റെ മൂന്ന് ഘട്ടങ്ങള്‍ എന്ന ക്യാപ്ഷനില്‍ മൂന്ന് ചിത്രങ്ങളാണ് പേളി പങ്കുവെച്ചത്. ആദ്യം കൃത്യമായി മെഡിറ്റേഷന്‍ ചെയ്യാന്‍ ശ്രമിക്കുന്ന പേളി രണ്ടാമത്തെ ചിത്രത്തില്‍ പൊട്ടിച്ചിരിക്കുകയാണ്. മൂന്നാം ഘട്ടത്തിലെത്തിയപ്പോഴെക്കും എല്ലാം അവസാനിച്ച് മുഖത്ത് കൈ കൊടുത്തിരിക്കുകയാണ്. മെഡിറ്റേഷന്‍ ഇങ്ങനെയാണോ ചെയ്യുന്നതെന്ന് ചോദിച്ചാല്‍ ഫോട്ടോഷൂട്ടിന് വേണ്ടിയുള്ളതാണെന്ന് പറയാം.

pearle-maaney

പുതിയ ചിത്രത്തില്‍ സാരി ഉടുത്തായിരുന്നു പേളി എത്തിയത്. 'വെളിച്ചം നിങ്ങളുടെ മേല്‍ പതിക്കുന്നത് വരെ കാത്തിരിക്കരുത്. എവിടെയാണ് വെളിച്ചമുള്ളതെന്ന് നോക്കി അവിടെ പോയി തിളങ്ങി നില്‍ക്കുക' എന്നാണ് മറ്റൊരു ചിത്രത്തിന് പേളി ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്. പേളിയുടെ അടുത്ത സുഹൃത്തും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും ഈ ചിത്രത്തിന് കമന്റുമായി എത്തിയിരുന്നു.

സ്‌പോട്ട് ലൈറ്റുകള്‍ നല്‍കി കൊണ്ട് ഡി ഫോറിന്റെ ഗ്രാന്‍ഡ് ഫിനാലെ വേദിയില്‍ നിന്നത് ഓര്‍മ്മിക്കുന്നുണ്ടോ എന്നായിരുന്നു ജിപി എന്ന ഗോവിന്ദ് പത്മസൂര്യയുടെ കമന്റ്. അതുപോലെ പേളിയുടെ ഭര്‍ത്താവും സീരയില്‍ നടനുമായ ശ്രീനിഷ് അരവിന്ദും കമന്റിട്ടിരുന്നു. ശ്രീനിയുടെ പോസ്റ്റിന് താഴെ വേഗം തിരിച്ച് വാ എന്ന് പേളി മറുപടി കൊടുത്തു. ഒട്ടും താമസിക്കാതെ തന്നെ വരുമെന്നായിരുന്നു ശ്രീനിഷിന്റെ റിപ്ലേ.

pearle-maaney

ഇവരെ കൂടാതെ പേളിയുടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും താരങ്ങളുമെല്ലാം രസകരമായ കമന്റുകളുമായി എത്തി കൊണ്ടിരിക്കുകയാണ്. മാര്‍ച്ചിലാണ് പേളിയ്ക്ക് കുഞ്ഞ് ജനിക്കാന്‍ പോവുന്നത്. ഇപ്പോള്‍ ഗര്‍ഭകാലത്തിന്റെ ആലസ്യങ്ങളൊക്കെ ഉണ്ടെങ്കിലും അതെല്ലാം താന്‍ ആസ്വദിക്കുകയാണെന്ന് പേളി പറഞ്ഞിരുന്നു. ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളിലൊന്നാണിതെന്നും നടി സൂചിപ്പിച്ചിരുന്നു.

Recommended Video

പേളിയുടെ ജീവിതത്തിലെ വലിയ മോഹം സാക്ഷാത്ക്കരിച്ച് ശ്രീനി

ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ പൊതുപരിപാടികളില്‍ നിന്നും മാറി നില്‍ക്കുകയാണ് പേളി. കൊവിഡ് കാലമായതിനാല്‍ ആരോഗ്യത്തിനാണ് പ്രധാന്യം നല്‍കുന്നതെന്ന് മുന്‍പ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിലായ 'സത്യ എന്ന പെണ്‍കുട്ടി' യിലെ നായകനാണ് ശ്രീനിഷ്. ചിത്രീകരണ തിരക്കുകളിലാണ് ശ്രീനിഷിപ്പോള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X