കുളിച്ചില്ലേ എന്ന് ചോദിക്കുന്നവര്‍ക്ക് മറുപടിയുമായി പേളി മാണി, വൈറലായി പുതിയ ചിത്രം
പേളി മാണിയുടെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്. അവതാരകയായി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരിയായ താരമാണ് പേളി. ഡിഫോര്‍ ഡാന്‍സ് പോലുളള റിയാലിറ്റി ഷോകളിലൂടെയായിരുന്നു നടി എല്ലാവരുടെയും ഇഷ്ട താരമായത്. തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള പേളിയുടെ മിക്ക പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
Recommended Video
അടുത്തിടെ ഗര്‍ഭിണിയായ ശേഷമുളള പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം പേളി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു. പേളിയുടെയും ശ്രീനിഷിന്റെതുമായി പുറത്തിറങ്ങാറുളള ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലാകാറുണ്ട്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ ആദ്യത്തെ കണ്‍മണി തങ്ങളുടെ ജീവിതത്തിലേക്ക് എത്തുമെന്നായിരുന്നു ഇരുവരും അറിയിച്ചിരുന്നത്. വിവാഹ ശേഷവും മിനിസ്‌ക്രീന്‍ രംഗത്ത് സജീവമായിരുന്ന താരമാണ് പേളി മാണി.

ഫണ്ണി നൈറ്റ്സ് വിത്ത് പേളി മാണി എന്ന ഷോയുമായി തിരിച്ചുവരവില്‍ താരം എത്തിയിരുന്നു. കൂടാതെ ലോക്ഡൗണ്‍ കാലത്തെല്ലാം മോട്ടിവേഷണല്‍ വീഡിയോകളും വെബ്‌സീരിസുമായും ഒകെ എത്തിയിരുന്നു പേളി. ശ്രീനിഷിനൊപ്പം ചെയ്ത വെബ്‌സീരിസിന് മികച്ച് പ്രേക്ഷക സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.

അതേസമയം പേളി മാണിയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഗൃഹലക്ഷ്മി മാഗസിന് വേണ്ടി നടത്തിയ പുതിയ ഫോട്ടോഷൂട്ട് ചിത്രമാണ് പേളി പങ്കുവെച്ചിരിക്കുന്നത്. സ്ഥിരമായി കേള്‍ക്കാറുളള ഒരു ചോദ്യത്തിന് മറുപടി നല്‍കികൊണ്ടാണ് ഇത്തവണ പേളി തന്റെ പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. കുളിച്ചില്ലെ എന്ന് ചോദിച്ചുകൊണ്ട് സംഭാഷണം ആരംഭിക്കുന്നവര്‍ക്കുളള മറുപടി എന്ന ആമുഖത്തോടെയാണ് ഈ ഫോട്ടോ പേളി പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഗര്‍ഭിണിയായ തന്നെ ഷൂട്ടില്‍ ഉടനീളം വളരെ ഉല്ലാസവതിയാക്കാന്‍ ഈ ഷൂട്ടിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ ശ്രദ്ധിച്ചുവെന്ന് നടി പറയുന്നു. തനിക്കായി അവര്‍ കപ്പ് കേക്കും പിസയും വാങ്ങി നല്‍കി. പേളി മാണി പുതിയ ചിത്രം പങ്കുവെച്ച് ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചു. അതേസമയം കഴിഞ്ഞ ദിവസമാണ് നടിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ലുഡോ പുറത്തിറങ്ങിയത്.

നെറ്റ്ഫ്‌ളിക്‌സ് വഴി പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം മികച്ച പ്രതികരണങ്ങളോടെയാണ് മുന്നേറുന്നത്. ബിഗ് ബോസ് സമയത്താണ് പേളിക്ക് അനുരാഗ് ബസു ചിത്രത്തില്‍ അവസരം ലഭിച്ചത്. ചിത്രീകരണം നേരത്തെ പൂര്‍ത്തിയായ സിനിമയുടെ റിലീസ് കോവിഡ് വ്യാപനം കാരണമാണ് വൈകിയത്. ബോളിവുഡ് ചിത്രത്തില്‍ അഭിനയിച്ചതിന്റെ സന്തോഷം മുന്‍പ് പലതവണ നടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

അടുത്തിടെ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചതിന് പിന്നാലെയാണ് ജീവിതത്തിലേക്ക് ആദ്യത്തെ കണ്‍മണി എത്തുന്ന സന്തോഷം ഇരുവരും പങ്കുവെച്ചത്. അടുത്തിടെ വയറ്റില്‍ കുഞ്ഞ് അനങ്ങി തുടങ്ങിയെന്ന സന്തോഷവും പേളി മാണി പങ്കുവെച്ചിരുന്നു. ഇത് സഹോദരിയെ അറിയിച്ചതിന്റെ സ്‌ക്രീന്‍ ഷോട്ടും പേളി മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.


Click it and Unblock the Notifications











