പേളിക്ക് പിന്നാലെ തിളങ്ങി അനുജത്തി റേച്ചല്‍ മാണിയും! വൈറല്‍ ചിത്രങ്ങള്‍ കാണാം
ടിവി അവതാരകയായി മലയാളികള്‍ക്ക് ഒന്നടങ്കം പ്രിയങ്കരിയായ താരമാണ് പേളി മാണി. ഡിഫോര്‍ ഡാന്‍സ് പോലുളള റിയാലിറ്റി ഷോകളിലൂടെയായിരുന്നു പേളി എല്ലാവരുടെയും തിളങ്ങിയത്. ബിഗ് ബോസിന് ശേഷമുളള നടിയുടെ പ്രണയവും വിവാഹവുമെല്ലാം തന്നെ വാര്‍ത്തകളില്‍ ഇടംപിച്ചിരുന്നു. തിരക്കുകള്‍ക്കിടെയി ലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് പേളി മാണി. തന്റെ എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം നടി എത്താറുണ്ട്. പേളിയുടെതായി വരാറുളള ചിത്രങ്ങളെല്ലാം നിമിഷനേരങ്ങള്‍ക്കുളളിലാണ് വൈറലാകാറുളളത്.

പേളിയെ പോലെ തന്നെ നടിയുടെ കുടുംബത്തിലുളളവരും എല്ലാവര്‍ക്കും സുപരിചിതരാണ്, പേളിയുടെ പിതാവ് ഡോ.മാണി പോള്‍ മോട്ടിവേഷണല്‍ വീഡിയോകളിലൂടെ ശ്രദ്ധേയനായ ആളാണ്. മുന്‍പ് പേളിയും പിതാവും ഒരുമിച്ച് ചെയ്ത വീഡിയോകളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിതാവിന് പുറമെ പേളിയുടെ സഹോദരി റേച്ചല്‍ മാണി എല്ലാവര്‍ക്കും സുപരിചിതയാണ്.
Recommended Video
പേളി മാണിയെ പോലെ തന്നെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് റേച്ചലും സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. മോഡലിംഗ് രംഗത്താണ് റേച്ചല്‍ തിളങ്ങിനില്‍ക്കുന്നത്. റേച്ചലിന്റെതായി പുറത്തിറങ്ങിയ ചില ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ഫാഷന്‍ ഡിസൈനിംഗില്‍ താല്‍പര്യമുളള റേച്ചലിന് ഓണ്‍ലൈനില്‍ ആയി ഒരു ബിസിനസ് സംരംഭവും ഉണ്ട്. കൂടാതെ മനോഹരമായ ഔട്ട്ഫിറ്റുകളില്‍ റേച്ചലിന്റെ പുതിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങാറുണ്ട്.
പ്രത്യേകിച്ച് ചില സാരികള്‍ ധരിച്ചുളള റേച്ചല്‍ മാണിയുടെ ഫോട്ടോസീരിസ് ശ്രദ്ധേയമാകാറുണ്ട്. പേളിയെ കൂടുതലും മോഡേണ്‍ വസ്ത്രധാരണത്തില്‍ കാണുമ്പോള്‍ സാരിയില്‍ ഫാഷന്‍ പരീക്ഷണങ്ങള്‍ നടത്തി തരംഗമാവുകയാണ് റേച്ചല്‍ മാണി. പേളിയുടെ വിവാഹചടങ്ങുകളില്‍ കഴിഞ്ഞ വര്‍ഷം അനുജത്തിയും തിളങ്ങിയിരുന്നു. റേച്ചലിനെ കുറിച്ചും മുന്‍പ് പേളി മാണി മനസുതുറന്നിരുന്നു. എന്റെ താല്‍പര്യങ്ങള്‍ അല്ല അവള്‍ക്കുളളതെന്നാണ് പേളി പറഞ്ഞത്. ഫാഷന്‍ ഡിസൈനിംഗിലാണ് അനിയത്തിക്ക് കൂടുതല്‍ താല്‍പര്യമെന്നും നടി പറഞ്ഞിരുന്നു.
മുന്‍പ് ഞങ്ങള്‍ തമ്മില്‍ അധികം പ്രായവ്യത്യാസമൊന്നും ഇല്ലെന്നും പേളി തുറന്നുപറഞ്ഞിരുന്നു. വിവാഹ ശേഷം മിനിസ്‌ക്രീന്‍ രംഗത്തേക്ക് വീണ്ടും തിരിച്ചെത്തിയിരുന്നു പേളി മാണി. ആദ്യമൊരു തമിഴ് ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് താരം എത്തിയത്. പിന്നാലെ സീ കേരളത്തില്‍ ഫണ്ണി നൈറ്റ്‌സ് വിത്ത് പേളി മാണി എന്ന പരിപാടിയുമായും താരം എത്തി. പേളിയെ പോലെ തന്നെ ശ്രീനിഷ് അരവിന്ദും ടെലിവിഷന്‍ സീരിയലുകളിലൂടെ എല്ലാവര്‍ക്കും സുപരിചിതനാണ്.


Click it and Unblock the Notifications