അഞ്ച് മാസം ഗര്‍ഭിണിയാണ് ഞാന്‍; സന്തോഷ വാര്‍ത്തകള്‍ക്കൊപ്പം ആ സ്‌നേഹത്തിന് നന്ദി പറഞ്ഞ് പേളി മാണി

ഗര്‍ഭിണിയായതോടെ അവതരിപ്പിച്ച് കൊണ്ടിരുന്ന പരിപാടികളില്‍ നിന്നെല്ലാം മാറി നില്‍ക്കുകയാണ് നടിയും അവതാരകയുമായ പേളി മാണി. മാത്രമല്ല ഓരോ ദിവസവും തന്നിലുണ്ടാവുന്ന മാറ്റങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുമുണ്ട്. കഴിഞ്ഞ ദിവസം പേളി ആദ്യമായി ബോളിവുഡില്‍ അഭിനയിക്കുന്ന സിനിമയുടെ ട്രെയിലര്‍ പുറത്ത് വന്നിരുന്നു,

'ലുഡോ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് പേളി മാണിയുടെ ബോളിവുഡ് അരങ്ങേറ്റം. ട്രെയിലര്‍ പുറത്ത് വന്നതോടെ സിനിമയെ കുറിച്ചും അല്ലാതെയുമായി നിരവധി അഭിപ്രായങ്ങളും സ്‌നേഹം നിറയുന്ന കമന്റുകളുമാണ് പേളിക്ക് ലഭിച്ചത്. ഇതോടെ ആരാധകര്‍ക്ക് നന്ദി പറയുന്ന പുതിയൊരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് നടി.

പേളിയുടെ കുറിപ്പ് വായിക്കാം

'കഴിഞ്ഞ ദിവസം മുതല്‍ നിരവധി മെസേജുകളാണ് കുടുംബാംഗങ്ങള്‍ അടക്കം എന്റെ പ്രിയപ്പെട്ടവരില്‍ നിന്നും തനിക്ക് ലഭിക്കുന്നത്. ട്രെയിലറിന് താഴെയുള്ള കമന്റുകളിലൂടെയുള്ള അവരുടെ സ്‌നേഹം കാണുമ്പോള്‍ സത്യമായിട്ടും തന്റെ കണ്ണ് നിറയുകയാണ്. എല്ലായിപ്പോഴും എന്റെ പ്രിയപ്പെട്ട പ്രേഷകരില്‍ നിന്ന് സ്‌നേഹം ലഭിച്ചു. എന്റെ കുടുംബം ആണ് അവര്‍. സത്യമായിട്ടും ലുഡോയുടെ ട്രെയിലറിനു ലഭിച്ച അഭിപ്രായങ്ങള്‍ വായിക്കുമ്പോള്‍ എനിക്ക് സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു.

പേളിയുടെ കുറിപ്പ് വായിക്കാം

ഇതെന്റെ ബോളിവുഡിലെ അരങ്ങേറ്റമാണ്. ഇങ്ങനെയൊരു അവസരം ലഭിച്ചതിനൊപ്പം നിങ്ങള്‍ എല്ലാവരും എനിക്ക് നല്‍കുന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും, ഞാന്‍ തിരിച്ചും നിങ്ങളെയെല്ലാം എല്ലായിപ്പോഴും സ്‌നേഹിക്കുന്നു എന്നേ പറയാന്‍ ഉദ്ദേശിക്കുന്നുള്ളു. എനിക്ക് ഈ അവസരം ലഭിച്ചത് നിങ്ങളുടെ എല്ലാ ആശംസകളും അനുഗ്രഹങ്ങളുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

പേളിയുടെ കുറിപ്പ് വായിക്കാം

ഈ സിനിമ പോലും എന്നെ പിന്തുണച്ച നിങ്ങള്‍ ഓരോരുത്തര്‍ക്കും സമര്‍പ്പിക്കുന്നു. എനിക്ക് എന്താണ് പറയേണ്ടത് എന്ന് അറിയില്ല. ഇപ്പോള്‍ ഞാന്‍ അഞ്ച് മാസം ഗര്‍ഭിണിയാണ്. ഈ സമയത്ത് നിങ്ങളെല്ലാവരും തന്ന ഈ സനേഹം എക്കാലത്തെയും മികച്ച സമ്മാനങ്ങളിലൊന്നാണ്. ഒരു മലയാളി ആയതില്‍ അഭിമാനം തോന്നുന്നു. കാരണം പത്ത് വര്‍ഷമായി ഞാന്‍ ഈ ഇന്‍ഡസ്ട്രിയില്‍. മലയാളികളില്‍ നിറയെ സ്‌നേഹമാണ്. നിങ്ങളെല്ലാവരെയും ഞാന്‍ സ്‌നേഹിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു.

Recommended Video

പേളിയുടെ ജീവിതത്തിലെ വലിയ മോഹം സാക്ഷാത്ക്കരിച്ച് ശ്രീനി
പേളിയുടെ കുറിപ്പ് വായിക്കാം

ലൂഡോ എന്ന ചിത്രത്തില്‍ ഒരു മലയാളി നഴ്‌സ് ആയിട്ടാണ് ഞാന്‍ അഭിനയിക്കുന്നത്. ആ വേഷം ചെയ്യുന്നതില്‍ ഏറെ അഭിമാനമുണ്ട്. എന്നില്‍ വിശ്വസിച്ച സംവിധായകന്‍ അനുരാഗ് ബസുവിനോട് നന്ദിയുണ്ട്. നിങ്ങളില്‍ ആരൊക്കെ നഴ്‌സായിട്ടുണ്ട്. അവര്‍ക്കെല്ലാം എന്റെ പ്രത്യേക സ്‌നേഹം തരുന്നു. ഇനി ആരെങ്കിലും ട്രെയിലര്‍ കാണാനുണ്ടെങ്കില്‍ കാണണമെന്നും പേളി പറയുന്നു. ജഗ്ഗാ ജാസൂസ് എന്ന ചിത്രത്തിന് ശേഷം അനുരാഗ് ബസു സംവിധാനം ചെയ്യുന്ന സിനിമയാണ് ലൂഡോ. പങ്കജ് ത്രിപാഠി, അഭിഷേക് ബച്ചന്‍, രാജ് കുമാര്‍ റാവു, ആദിത്യ റോയ് കപൂര്‍, സാനിയ മല്‍ഹോത്ര, ഫാത്തിമ സന ഷെയ്ഖ്, രോഹിത് സുരേഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപത്രങ്ങള്‍. വേഷങ്ങളിലെത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X