ഉറുമ്പ് കടിച്ചത് പോലൊരു വേദന, അനുഭവം പങ്കുവെച്ച് പേളി മാണി, അമ്മയ്‌ക്കൊപ്പം നില ബേബിയും
പേളി മാണിയുടെയും കുടുംബത്തിന്‌റെയും വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ ഏപ്പോഴും കാത്തിരിക്കാറുണ്ട്. നില ജീവിതത്തില്‍ വന്ന ശേഷം മകളുടെ വിശേങ്ങള്‍ പങ്കുവെച്ചാണ് പേളി കൂടുതല്‍ എത്താറുളളത്. ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് നില പേളിയുടെയും ശ്രീനിഷിന്‌റെയും ജീവിതത്തിലേക്ക് എത്തിയത്. പേളിയുടെ കുഞ്ഞിന്‌റെ ക്യൂട്ട് വീഡിയോസെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. മില്യണ്‍ കണക്കിന് ഫോളോവേഴ്‌സാണ് പേളിക്ക് സോഷ്യല്‍ മീഡിയയില്‍ ഉളളത്. യൂടൂബിലും എപ്പോഴും ആക്ടീവാകാറുണ്ട് താരം.
ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി നടി അക്ഷര ഗൗഡ, പുത്തന്‍ ചിത്രങ്ങള്‍ കാണാം
പേളി മാണി ചാനലില്‍ വരാറുളള വീഡിയോസെല്ലാം നിമിഷനേരംകൊണ്ടാണ് വൈറലാകാറുളളത്. ശ്രീനിക്കും നിലയ്ക്കുമൊപ്പമുളള വീഡിയോസ് പേളി എപ്പോഴും പങ്കുവെക്കാറുണ്ട്. അതേസമയം ഇത്തവണ വാക്‌സിന്‍ എടുക്കാന്‍ പോയ വീഡിയോ പോസ്റ്റ് ചെയ്താണ് പേളി മാണി എത്തിയത്. വാക്‌സിന്‍ എടുത്ത ശേഷമുളള അനുഭവം പേളി തന്റെ പുതിയ വീഡിയോയില്‍ പങ്കുവെക്കുന്നു.

പേളിക്കൊപ്പം നില ബേബിയും ഒപ്പമുണ്ട്. നിലയെ കാറിലിരുത്തിയാണ് പേളി വാക്‌സിന്‍ എടുക്കാന്‍ എത്തിയത്. കാറില്‍ പേളിയുടെ സഹോദരന്‍ ശരത്തിനൊപ്പമാണ് നിലയുളളത്. താന്‍ വാക്‌സിന്‍ എടുക്കാന്‍ വന്നപ്പോള്‍ ശ്രീനി മകളെ വീഡിയോ കോള്‍ ചെയ്തതിനെ കുറിച്ചും പേളി പറഞ്ഞു. പേളിക്കൊപ്പം വാക്‌സിന്‍ എടുക്കാന്‍ സഹോരി ശ്രദ്ധയും ഒപ്പമുണ്ടായിരുന്നു.

ഒരുപാട് പേര്‍ തനിക്ക് അയച്ച സന്ദേശങ്ങളെ കുറിച്ച് പേളി തന്റെ പുതിയ വീഡിയോയില്‍ പറഞ്ഞു. 'ചേച്ചി വാക്‌സിന്‍ എടുത്തോ'?, 'മുലയൂട്ടൂന്ന അമ്മമാര്‍ക്ക് എടുക്കാമോ'?, 'സേഫാണോ' എന്നൊക്കെ ചോദിച്ച് കുറെ പേര്‍ മെസേജ് അയച്ചു. 'ഇതേ സംശയം എനിക്കുമുണ്ടായിരുന്നു' നടി പറയുന്നു. വാവയ്ക്കും കുറച്ച് വാക്‌സിനേഷന്‍ ഉണ്ടല്ലോ. അവള്‍ക്ക് എടുത്ത സമയത്ത് ഞാന്‍ ഡോക്ടറോട് ഇക്കാര്യം ചോദിച്ചു.

'എനിക്ക് എടുക്കാമോ' എന്ന് ചോദിച്ചപ്പോള്‍ തീര്‍ച്ചയായും എടുക്കാമെന്ന് ഡോക്ടര്‍ പറഞ്ഞു. 'അങ്ങനെയാണ് ഞാന്‍ ഇവിടെ എത്തിയിരിക്കുന്നത്. അപ്പോ മുലയൂട്ടുന്ന അമ്മമാര്‍ വാക്‌സിന്‍ എടുക്കുന്നത് സേഫാണ്. എന്തായാലും അവര്‍ വാക്‌സിന്‍ എടുക്കണം', പേളി മാണി പറഞ്ഞു. വാക്‌സിന്‍ എടുത്ത ശേഷം ചെറിയൊരു ഉറുമ്പ് കടിച്ച വേദനയേ ഉളളൂവെന്ന് നടി പറഞ്ഞു. വലിയ വേദനയൊന്നും ഇല്ല.
Recommended Video

'വീട്ടിലെത്തിയ ശേഷം ഡോളോ ഗുളിക കഴിച്ചു. അപ്പോഴും വലിയ വേദനയൊന്നുമില്ല. എന്നാലും ഉറക്കക്ഷീണം വന്നുവെന്നും പേളി പറഞ്ഞു. എന്‌റെ അനുഭവം ഷെയര്‍ ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് വീഡിയോ പങ്കുവെച്ചതെന്നും' നടി പറഞ്ഞു. പേളി മാണിയുടെ പുതിയ വീഡിയോയ്ക്ക് താഴെയും നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. വിവാഹ ശേഷവും മിനിസ്‌ക്രീന്‍ രംഗത്ത് തിരിച്ചെത്തിയിരുന്നു പേളി. ഒരു തമിഴ് ഡാന്‍സ് ഷോയില്‍ അവതാരകയായ താരം തുടര്‍ന്ന് മലയാളത്തിലേക്കും എത്തുകയായിരുന്നു.


Click it and Unblock the Notifications