പേളി മാണി റാണിയെ പോലുണ്ടെന്ന് ആരാധകര്‍! മേക്കപ്പില്ലാത്ത ചിത്രം വൈറല്‍
നടിയായും അവതാരകയായുമൊക്കെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് പേളി മാണി. അവതാരക എന്നതിലുപരി മോട്ടിവേഷണല്‍ സ്പീക്കറായും പേളി മാണി തിളങ്ങിയിരുന്നു. ബിഗ് ബോസില്‍ എത്തിയ ശേഷമുളള നടിയുടെ പ്രണയവും വിവാഹവുമെല്ലാം മുന്‍പ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. വിവാഹത്തിന് പിന്നാലെ നടി വീണ്ടും മിനിസക്രീന്‍ രംഗത്ത് സജീവമായിരുന്നു. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയായിരുന്നു പേളി മാണിയുടെ തിരിച്ചുവരവ്.
പേളി മാണിക്കൊപ്പം ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദും മിനിസ്‌ക്രീന്‍ രംഗത്ത് സജീവമാണ്. സീരിയലുകളിലൂടെയാണ് ശ്രീനിഷ് എത്താറുളളത്. ലോക് ഡൗണ്‍ കാലത്ത് കൊച്ചിയിലെ വീട്ടിലാണ് പേളിയും ശ്രീനിഷുമുളളത്. തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുണ്ട് രണ്ട് പേരും. പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവെച്ചാണ് ഇരുവരും എത്താറുളളത്.

ലോക് ഡൗണ്‍ സമയത്ത് തന്റെ യൂടുബ് ചാനലിലും പേളി മാണി വീഡിയോകള്‍ പങ്കുവെച്ചിരുന്നു. ശ്രീനിഷിനേക്കാള്‍ കൂടുതല്‍ സമയം പേളിയാണ് സമൂഹ മാധ്യമങ്ങളില്‍ ആക്ടീവാകാറുളളത്. പേളിയുടെ മിക്ക വീഡിയോകളും ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അടുത്തിടെയാണ് ഇരുവരും തങ്ങളുടെ വിവാഹ വാര്‍ഷികം ആഘോഷിച്ചിരുന്നത്. .

കുടുംബത്തിനൊപ്പം കേക്ക് മുറിച്ചുകൊണ്ടാണ് പേളിയും ശ്രീനിഷും വാര്‍ഷികം ആഘോഷിച്ചിരുന്നത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലാവുകയും ചെയ്തിരുന്നു. വിവാഹത്തിന് പിന്നാലെ ഇരുവരും കൊച്ചിയില്‍ പുതിയ ഫ്ളാറ്റ് എടുത്തിരുന്നു. വിവാഹ ശേഷം തമിഴ് ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് പേളി മാണി തിരിച്ചെത്തിയിരുന്നത്.

പിന്നാലെ ഫണ്ണി നൈറ്റ്സ് വിത്ത് പേളി മാണി എന്ന പരിപാടിയുമായി മലയാളത്തിലും എത്തുകയായിരുന്നു താരം. പേളിയുടെ ഡിഫോര്‍ ഡാന്‍സ് പോലുളള റിയാലിറ്റി ഷോകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. സീരിയലുകളിലൂടെയാണ് ശ്രീനിഷ് അരവിന്ദ് മലയാളി പ്രേക്ഷകരിലേക്ക് എത്താറുളളത്. സീ കേരളത്തിലെ സത്യ എന്ന പെണ്‍കുട്ടി എന്ന പരമ്പരയിലൂടെയായിരുന്നു അടുത്തിടെ താരം എത്തിയത്.

പേളിയും ഇതേ ചാനലില്‍ തന്നെയാണ് പുതിയ പരിപാടിയുമായി എത്താറുളളത്. അതേസമയം പേളിയുടെതായി പുറത്തിറങ്ങിയ പുതിയൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. തന്റെ മേക്ക് അപ് ഒന്നും ഇല്ലാത്ത ഒരു ചിത്രം എന്ന് കുറിച്ചുകൊണ്ടാണ് പുതിയ ചിത്രം പേളി പങ്കുവെച്ചിരിക്കുന്നത്. പേളിയുടെ ചിത്രം കണ്ട് റാണി മുഖര്‍ജിയെ പോലെയുണ്ടെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. മറ്റു ചിലര്‍ എംജി ശ്രീകുമാറിന്റെ ഭാര്യയെ പോലെയുണ്ട് എന്നും പറയുന്നു. നടിയുടെ പുതിയ ചിത്രവും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ബോളിവുഡ് ചിത്രം ലുഡോയാണ് പേളി മാണിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം.



Click it and Unblock the Notifications