For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗര്‍ഭിണിയായ ശേഷം ആദ്യ സ്‌കാനിങിനിടെ ശ്രീനി കരഞ്ഞ് പോയി! വാവയോട് രഹസ്യമായി സംസാരിക്കാറുണ്ടെന്നും പേളി

  |

  പേളി മാണിയും ശ്രീനിഷ് അരവിന്ദും തമ്മിലുണ്ടായ പ്രണയം കാരണമായിരുന്നു ബിഗ് ബോസ് ഷോ കേരളത്തില്‍ വലിയ ചര്‍ച്ചയാക്കപ്പെട്ടത്. സ്‌ക്രീനിന് മുന്നില്‍ നിന്നും ആരംഭിച്ച പ്രണയം രണ്ട് വര്‍ഷത്തിന് മുകളിലായി. ഇപ്പോഴിതാ കുഞ്ഞതിഥിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് താരദമ്പതിമാര്‍. വിവാഹം കഴിഞ്ഞത് മുതല്‍ പേളി ഗര്‍ഭിയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും അടുത്തിടെയാണ് അത് സത്യമാണെന്ന് നടി വെളിപ്പെടുത്തിയത്.

  ശ്രീനിഷിനൊപ്പം ഗര്‍ഭകാലം ആഘോഷിക്കുകയാണ് പേളി ഇപ്പോള്‍. ഇന്‍സ്റ്റാഗ്രാമിലൂടെ കുഞ്ഞ് വയറ് കാണിച്ചുള്ള നിരവധി ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ തന്നോട് ഭര്‍ത്താവിന് എത്രത്തോളം സ്‌നേഹം ഉണ്ടെന്ന് വ്യക്തമാക്കുന്നൊരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് താരം. ശ്രീനിഷും അതിനുള്ള മറുപടി പോലൊരു ചിത്രം പുറത്ത് വിട്ടിട്ടുണ്ട്.

  'ഞാന്‍ എപ്പോഴും അദ്ദേഹത്തിന്റെ കൈകളില്‍ സുരക്ഷിതയാണ്. എന്നെ ഒരു കുഞ്ഞിനെ പാലെയാണ് നോക്കുന്നത്. ഞാന്‍ എപ്പോഴും ഹാപ്പി ആയിരിക്കാന്‍ ശ്രീനി ശ്രമിക്കാറുണ്ട്. നെഗറ്റീവ് സിനിമകളോ വാര്‍ത്തകളോ കാണാന്‍ എന്നെ അനുവദിക്കുന്നില്ല. ഓരോ സമയം ശര്‍ദ്ദിക്കാന്‍ തുടങ്ങുമ്പോഴും സ്‌നേഹത്തോടെ എന്റെ പുറത്തു അവന്‍ തടവി തരാറുണ്ട്. ഞാന്‍ വെള്ളം മുഴുവന്‍ കുടിക്കുന്നുണ്ട് എന്നും അവന്‍ ഉറപ്പിക്കാറുണ്ട്. ഞങ്ങളുടെ ആദ്യത്തെ സ്‌കാന്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം ആനന്ദ കണ്ണീര്‍ കൊണ്ട് കരഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു.

  നൂറാം തവണ ഞാന്‍ അനിയത്തിപ്രാവ് കണ്ടു കരയുമ്പോള്‍ എന്റെ കണ്ണുനീര്‍ അവന്‍ തുടക്കാറുണ്ട്. ശരിയായ സമയം എന്റെ മരുന്നു കഴിക്കാന്‍ ശ്രീനി എന്നെ ഓര്‍മ്മിപ്പിക്കാറുണ്ട്. ഞാന്‍ രാത്രിയില്‍ ഉറങ്ങി എന്ന് ഉറപ്പാക്കിയ ശേഷം, വാവയോട് അവന്‍ രഹസ്യമായി സംസാരിക്കാറുണ്ട്. ഞാന്‍ പാല്‍ കുടിക്കുന്നുണ്ട് എന്ന് അവന്‍ ഉറപ്പുവരുത്തും. വൈകുന്നേരങ്ങളില്‍ അവന്‍ എനിക്കൊപ്പം നടക്കാന്‍ വരാറുണ്ട്. ഞാന്‍ ഉറങ്ങാതിരിക്കുമ്പോള്‍ അവനും ഒപ്പമിരിക്കുന്നു. എന്നെ ഉറക്കാനായി എനിക്ക് ഇഷ്ടമുള്ള പാട്ടുകള്‍ വയ്ക്കുന്നു.

  എല്ലാ ദിവസവും രാത്രി, എന്റെ വയറില്‍ മോയിസ്ചറൈസര്‍ തേച്ചു തരുന്നു. എന്റെ എല്ലാ തമാശകള്‍ക്കും അവന്‍ പൊട്ടിച്ചിരിക്കുന്നു. ഞാന്‍ എത്ര സുന്ദരിയാണ് എന്ന് അവന്‍ എന്നെ ഓര്‍മ്മിപ്പിക്കുന്നു. എനിക്ക് എന്താണ് വേണ്ടത് അത് കഴിക്കാന്‍ പ്രേരിപ്പിക്കുന്നു. എന്റെ സ്വപ്‌നങ്ങളെ പിന്തുടരാന്‍ എന്നോട് പറയുന്നു. അങ്ങനെ ലിസ്റ്റുകള്‍ നീണ്ടു പോകുന്നു. ഞാന്‍ അവനെ ഹൃദയം നിറഞ്ഞ് സ്‌നേഹിക്കുന്നു. ഇത്രയും സ്‌നേഹിക്കുന്ന ആ മനുഷ്യന്റെ ഒരു ഭാഗം എന്നില്‍ വളരുന്നതില്‍ ഞാന്‍ എത്ര ഭാഗ്യവതിയാണ്. നിന്നെ ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു ശ്രീനി... എന്നായിരുന്നു പേളിയുടെ കുറിപ്പ്.

  പേളി ഉത്തമ കുടുംബിനിയെന്ന് ശ്രീനിഷ്

  ശ്രീനിഷിനെ ചേര്‍ത്ത് നിര്‍ത്തിയൊരു ഫോട്ടോയും താരം പുറത്ത് വിട്ടിരുന്നു. അതുപോലെ പേളിയ്‌ക്കൊപ്പമുള്ള മനോഹരമായൊരു ഫോട്ടോയുമായി ശ്രീനിഷും എത്തിയിരിക്കുകയാണ്. ഒന്ന് ചിരിക്കാന്‍ പറഞ്ഞപ്പോള്‍ ദേ കണ്ടില്ലേ ഇങ്ങനെയാണ്. എന്നാണ് ശ്രീനിയുടെ ക്യാപ്ഷന്‍. ശ്രീനിഷിന്റെ കൈ പിടിച്ച് നില്‍ക്കുന്ന പേളി ചിരിക്കുന്നതിന് പകരം പല്ലിളിച്ച് കാണിക്കുന്നതാണ് ഫോട്ടോയിലുള്ളത്. എന്‍ ചെല്ലക്കുട്ടി എന്നാണ് ഹാഷ് ടാഗിലൂടെ ഭാര്യയെ ശ്രീനിഷ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇത് മാത്രമല്ല സഹോദരിമാര്‍ക്കൊപ്പം ചേര്‍ന്ന് ആരാധകരുടെ തമാശ ചോദ്യങ്ങള്‍ക്ക് പേളി ഉത്തരം പറയുന്നതും സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.

  പേളിയുടെ കുറിപ്പ് വായിക്കാം

  English summary
  Bigg Boss Fame Pearle Maaney Says Her Hubby Srinish Aravind Takes Care Of Me Like A Baby
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X