പേളി മാണിയ്ക്ക് ജനിക്കാന്‍ പോവുന്ന കുഞ്ഞ് ഇതുപോലെ ആയിരിക്കും; പുതിയ പോസ്റ്റിന് താഴെ ആരാധകരുടെ കമന്റ്

മലയാള ടെലിവിഷനില്‍ ഏറ്റവും ഹിറ്റായ റിയാലിറ്റി ഷോയിലൂടെ അവതാരകയായിട്ടാണ് പേളി മാണി കരിയര്‍ ആരംഭിക്കുന്നത്. അവതാരക വേഷം ശ്രദ്ധിക്കപ്പെട്ടതോടെ സിനിമയിലേക്കുള്ള അവസരങ്ങളും തേടി എത്തി. ഇപ്പോള്‍ നടി, അവതാരക, മോഡല്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച് വരികയാണെങ്കിലും അതിലും വലിയ വിശേഷമാണ് ജീവിതത്തിലുണ്ടായത്.

പേളി ഒരു അമ്മയാവാന്‍ ഒരുങ്ങുകയാണെന്നുള്ള സന്തോഷത്തിലാണ്. ബിഗ് ബോസില്‍ നിന്നും കണ്ട് ഇഷ്ടപ്പെട്ട ശ്രീനിഷ് അരവിന്ദാണ് പേളിയുടെ ഭര്‍ത്താവ്. 2019 മേയ് മാസം വിവാഹിതരായ ഇരുവരും ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. അടുത്തിടെ ഈ സന്തോഷവാര്‍ത്ത പുറത്ത് വിട്ടത് മുതല്‍ പേളിയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

 pearle-maney-

സോഷ്യല്‍ മീഡിയ പേജുകളില്‍ സജീവമായിരിക്കാറുള്ള പേളിയുടെ ഏറ്റവും പുതിയ ചില ചിത്രങ്ങള്‍ രസകരമാവുകയാണ്. ഫേസ് ആപ്പ് ഉപയോഗിച്ച് ഇപ്പോഴുള്ള ചിത്രങ്ങള്‍ ചെറിയ കുട്ടിയുടെ രൂപത്തിലാക്കി മാറ്റുകയാണ് പേളി. അത്തരത്തില്‍ ചില കിടിലന്‍ ഫോട്ടോസാണ് ഇപ്പോള്‍ വൈറലാവുന്നത്. ' തമാശ ഉണ്ടാക്കുന്ന ഇത്തരം ആപ്ലിക്കേഷന്‍ എനിക്ക് ഇഷ്ടമാണ്. അതാണ് കാരണം' എന്ന് പറഞ്ഞാണ് ചിത്രങ്ങളുമായി നടി എത്തിയിരിക്കുന്നത്.

നടിമാരായ ദീപ്തി സതി, കനിഹ, തുടങ്ങിയ നടിമാരടക്കം പേളിയുടെ ചിത്രങ്ങള്‍ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുകയാണ്. പേളിയ്ക്കും ശ്രീനിഷിനും ഒകു പെണ്‍കുഞ്ഞ് ജനിക്കുമെന്നും അവള്‍ പേളിയുടെ ഈ ചിത്രങ്ങള്‍ പോലെ ആയിരിക്കുമെന്നുമടക്കം രസകരമായ കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്. പേളിയുടേത് മാത്രമല്ല ശ്രീനിഷിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും സമാനമായ രീതിയില്‍ ഏഡിറ്റ് ചെയ്തിരിക്കുകയാണ്.

 pearle-maney-

ഇത് മാത്രമല്ല നമ്മള്‍ സ്വയം സ്‌നേഹിക്കണമെന്ന് പറഞ്ഞ് കൊണ്ട് എല്ലാവര്‍ക്കും വലിയൊരു സന്ദേശവുമായി എത്തിയിരിക്കുകയാണ് പേളിയിപ്പോള്‍. ' സ്വയം വിശ്വസിക്കുകയാണെങ്കില്‍ നമ്മള്‍ തന്നെയാണ് ഏറ്റവും വലിയ കരുത്ത്. സ്വയം സംശയിക്കുകയാണെങ്കില്‍ നമ്മള്‍ തന്നെയായിരിക്കും നമ്മുടെ ഏറ്റവും വലിയ വീക്‌നെസ്. ചുറ്റുമുള്ളവര്‍ നമ്മളെ സംശയിക്കുകയാണെങ്കിലും എല്ലായിപ്പോഴും സ്വയം വിശ്വസിക്കുക.

നാം തന്നെ നമ്മളെ ചേര്‍ത്ത് പിടിച്ചിരിക്കണം. ഒരിക്കലും ചിന്തിക്കാത്തവിധം നമ്മള്‍ ശക്തിയുള്ളവരായിരിക്കും. ഇന്ന് സ്വയം അഭിമാനിക്കുക, ഇപ്പോള്‍ തന്നെ സ്വയം സ്‌നേഹിക്കുകയും ഈ നിമിഷമോര്‍ത്ത് സന്തോഷിക്കുകയും ചെയ്യുക. നിങ്ങള്‍ എല്ലാം തികഞ്ഞവരാണ്. കാരണം ദൈവത്തിന്റെ സൃഷ്ടികളില്‍ ഒന്നാണ്. ദൈവത്തിന് എല്ലായിപ്പോഴും ഒരു പദ്ധതിയുണ്ട്. എല്ലായിപ്പോഴും ജീവിതത്തെ പൂര്‍ണമായി വിശ്വസിക്കുകയും അതില്‍ ജീവിക്കുകയും ചെയ്യുക. എന്നാണ് പേളിയുടെ ഏറ്റവും പുതിയ കുറിപ്പില്‍ എഴുതിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X