പേളിയുടെ പ്രസവമടക്കം വീഡിയോയാക്കി താരദമ്പതിമാര്‍; നില ബേബിയുടെ ജനനം എങ്ങനെയെന്ന് കാണിച്ച് പേളിയുടെ വീഡിയോ

കേരളം ഏറ്റവുമധികം ആഘോഷമാക്കി മാറ്റിയ ഗര്‍ഭകാലമായിരുന്നു പേളി മാണിയുടേത്. ഗര്‍ഭിണിയാണെന്ന് പുറംലോകത്തെ അറിയിച്ചത് മുതല്‍ തന്റെ ഓരോ വിശേഷങ്ങളും പേളി തന്നെ ആരാധകരുമായി പങ്കുവെക്കുന്നത് പതിവായിരുന്നു. അങ്ങനെ മാര്‍ച്ച് ഇരുപതിന് രാത്രിയിലാണ് പേളി ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്.

ഏറ്റവും സുന്ദരിയായി പേളി മാണി, കുഞ്ഞ് ജനിച്ച സന്തോഷത്തിലാണ്. നടിയുടെ ചിത്രങ്ങൾ കാണാം

കുഞ്ഞ് ജനിച്ച് ആദ്യ മണിക്കൂറില്‍ തന്നെ മകള്‍ക്കൊപ്പമുള്ള ഫോട്ടോ താരം പങ്കുവെച്ചിരുന്നു. പിന്നാലെ മകളുടെ നൂലുകെട്ട് ദിനത്തില്‍ നില എന്നാണ് പേരിട്ടിരിക്കുന്നതെന്ന കാര്യവും വെളിപ്പെടുത്തി. ഇപ്പോഴിതാ പ്രസവത്തിന് വേണ്ടി ആശുപത്രിയില്‍ പോവുന്നത് മുതല്‍ തിരിച്ച് വീട്ടിലെത്തുന്നത് വരെയുള്ള ഓരോ കാര്യവും വീഡിയോ രൂപത്തില്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് പേളി.

 പ്രസവം മുഴുവന്‍ ക്യാമറയിലാക്കി പേളി

പേളിയുടെ പേരിലുള്ള യൂട്യൂബ് ചാനലിലൂടെയാണ് പലപ്പോഴും വീഡിയോ പോസ്റ്റ് ചെയ്യാറുള്ളത്. ഇപ്പോള്‍ മകളുടെ ജനനത്തിന് മണിക്കൂറുകള്‍ മുന്‍പുള്ള ദൃശ്യങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. മാര്‍ച്ച് പതിനെട്ടിന് ആശുപത്രിയില്‍ പോകാന്‍ നില്‍ക്കുന്ന ആകാംഷയിലാണ് വീഡിയോ തുടങ്ങുന്നത്. കുളിച്ചൊരുങ്ങി, പ്രഭാതഭക്ഷണമൊക്കെ കഴിച്ച് റെഡിയായി ഇരിക്കുകയാണ്. താന്‍ ഷോപ്പിങ്ങിന് പോവുകയാണെന്നും വാവയെ വാങ്ങിക്കണമെന്നും പറഞ്ഞാണ് പേളി വീട്ടില്‍ നിന്നും ഇറങ്ങിയത്. ആശുപത്രിയില്‍ എത്തിയതിന് ശേഷം ശ്രീനിഷാണ് വീഡിയോ പിടിച്ച് ഒപ്പമുണ്ടായിരുന്നത്.

  പ്രസവം മുഴുവന്‍ ക്യാമറയിലാക്കി പേളി

ജിം ബോളില്‍ എക്‌സര്‍സൈസ് ചെയ്ത് താന്‍ നോര്‍മല്‍ ഡെലിവറിയ്ക്ക് വേണ്ടി ശ്രമിക്കുകയാണെന്നാണ് പേളി പറയുന്നത്. ആശുപത്രിയുടെ അകത്തളങ്ങളിലൂടെ നടന്നും മറ്റുമായി പ്രസവത്തിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ നടത്തി. ഇടയ്ക്ക് സദ്യയടക്കം ഇഷ്ടമുള്ള ആഹാരങ്ങളൊക്കെ പേളി കഴിച്ചിരുന്നു. വയറിനുള്ളില്‍ കിടന്ന് കുഞ്ഞും പാക്കിങ് നടത്തുകയാണ്. വെറുതേ ഇരിക്കുന്ന സമയങ്ങളില്‍ പാട്ട് കേട്ടും ഡോറ ബുജി കണ്ടുമൊക്കെ ഓരോ നിമിഷവും ആഘോഷമാക്കുകയായിരുന്നു പേളി.

 പ്രസവം മുഴുവന്‍ ക്യാമറയിലാക്കി പേളി

പ്രസവ സമയത്തും ഭര്‍ത്താവായ ശ്രീനിഷും ഒപ്പമുണ്ടായിരുന്നു. ഇത്രയും കെയിറങ്ങ് ഉള്ള ഭര്‍ത്താവിനെ കിട്ടിയത് ഭാഗ്യമാണെന്ന് ഇടയില്‍ നഴ്‌സുമാരും പറഞ്ഞിരുന്നു. അങ്ങനെ മാര്‍ച്ച് ഇരുപതിന് രാത്രി 9.40 നാണ് പേളി കുഞ്ഞിന് ജന്മം കൊടുക്കുന്നത്. ജനിച്ചപ്പോള്‍ മകള്‍ ആരോഗ്യവതിയായിരുന്നു എന്നും 3.8 കിലോ ഭാരം ഉണ്ടായിരുന്നുവെന്നും താരം പറയുന്നു. ആശുപത്രിയിലെ എല്ലാവര്‍ക്കും നന്ദി പറഞ്ഞ് കൊണ്ടാണ് പേളിയും ശ്രീനിഷും മാലാഖ കുഞ്ഞുമായി വീട്ടിലേക്ക് യാത്രയാവുന്നത്.

 പ്രസവം മുഴുവന്‍ ക്യാമറയിലാക്കി പേളി

പേളിയുടെ വീഡിയോ കണ്ടതോടെ സ്വന്തം പ്രസവം ഇത്രയധികം ആഘോഷിച്ച ആരും ഉണ്ടാവില്ലെന്ന് പറയുകയാണ് ആരാധകര്‍. ശ്രീനിയെ പോലൊരു ഭര്‍ത്താവിനെ കിട്ടിയതാണ് പേളിയുടെ ഭാഗ്യമെന്നും ഇനി മുതല്‍ നില ബേബിയുടെ ഫാന്‍സായിരിക്കും ഇവിടെ ഉണ്ടാവുക. പ്രസന സമയത്ത് എപ്പോഴും ഭര്‍ത്താവ് കൂടെ ഉണ്ടാവുന്നത് കൂടുതല്‍ സന്തോഷം നല്‍കുന്നതാണെന്ന് ഇതില്‍ നിന്നും മനസിലായി എന്നുമൊക്കെ കമന്റിലൂടെ പലരും അഭിപ്രായപ്പെടുന്നു.

Recommended Video

പേളിയുടെ ജീവിതത്തിലെ വലിയ മോഹം സാക്ഷാത്ക്കരിച്ച് ശ്രീനി

വീഡിയോ കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X