മകളുടെ പുതിയ ചിത്രവുമായി പേളി മാണി, കുഞ്ഞുവാവയെ തൊട്ടിലില്‍ കിടത്തി താരം
പേളി മാണിക്ക് പെണ്‍കുഞ്ഞ് പിറന്ന വിവരം ആരാധകരെ ഒന്നടങ്കം സന്തോഷത്തിലാഴ്ത്തിയിരുന്നു. കുഞ്ഞിനൊപ്പമുളള പേളിയുടെ ആദ്യ ചിത്രം ശ്രീനിഷ് അരവിന്ദായിരുന്നു എടുത്തത്. തുടര്‍ന്ന് രണ്ട് പേരും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ചിത്രം പങ്കുവെച്ചു. പേളിക്കും ശ്രീനിക്കും അഭിനന്ദനങ്ങള്‍ നേര്‍ന്ന് സുഹൃത്തുക്കളും ആരാധകരുമെല്ലാം സമൂഹ മാധ്യമങ്ങളില്‍ എത്തിയിരുന്നു. ഗര്‍ഭകാല വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം മുന്‍പ് ധാരാളമായി പേളി പുറത്തുവിട്ടിരുന്നു.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് ഗര്‍ഭിണിയായ വിവരം പേളി ആരാധകരെ അറിയിച്ചത്. പേളിയുടെതായി വരാറുളള സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ടാണ് വൈറലാകാറുളളത്. അതേസമയം കുഞ്ഞിന്‌റെ പുതിയ ചിത്രം പങ്കുവെച്ച് പേളി വീണ്ടും ഇന്‍സ്റ്റഗ്രാം പേജില്‍ എത്തിയിരുന്നു. ഇത്തവണ തൊട്ടിലില്‍ കിടത്തിയ ശേഷം എടുത്ത മകളുടെ ചിത്രമാണ് പേളി പങ്കുവെച്ചിരിക്കുന്നത്.
നടി ശിവാനിയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍, കാണാം
കുഞ്ഞിനെ ഉടുപ്പ് ധരിപ്പിച്ച് ഉറക്കിക്കിടത്തിയ ചിത്രമാണ് പേളി പോസ്റ്റ് ചെയ്തത്. ഒപ്പം തൊട്ടിലിന്‌റെ ഒരു ചിത്രവും പേളി പോസ്റ്റ് ചെയ്തിരിക്കുന്നു. തൊട്ടിലിന് സൈഡിലായി ഒരു ടെഡി ബെയറും വെച്ചിരിക്കുന്നത് കാണാം. അതേസമയം പേളിയുടെ പുതിയ ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ആദില്‍ ഇബ്രാഹിം, ശില്‍പ്പബാല, ഷിയാസ് കരീം, ജോജു ജോര്‍ജ്ജ് തുടങ്ങിയവരെല്ലാം കമന്റുകളുമായി എത്തിയിട്ടുണ്ട്.
വിവാഹ ശേഷവും മിനിസ്‌ക്രീന്‍ രംഗത്ത് സജീവമായിരുന്നു താരം. ഒരു തമിഴ് ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ എത്തിയ താരം തുടര്‍ന്ന് മലയാളത്തിലും എത്തി. സീരീയലുകളിലൂടെയാണ് ശ്രീനിഷ് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്താറുളളത്. മലയാളത്തിലും തെലുങ്കിലുമായി ഇപ്പോള്‍ ശ്രീനി പരമ്പരകള്‍ ചെയ്യുന്നുണ്ട്. സീ കേരളത്തിലെ ഫണ്ണി നൈറ്റ്‌സ് വിത്ത് പേളി മാണിയാണ് പേളി ഒടുവില്‍ ചെയ്ത പരിപാടി.


Click it and Unblock the Notifications