ഗര്‍ഭിണിയായ പേളിയുടെ ഇഷ്ടങ്ങള്‍ നിറവേറ്റി ഭര്‍ത്താവ് ശ്രീനിഷ്! ഇന്നത്തെ ആഗ്രഹം നാരങ്ങ മുട്ടായി

മലയാളികള്‍ക്ക് മുന്നില്‍ പ്രണയം ആരംഭിച്ചവരാണ് ടെലിവിഷന്‍ താരദമ്പതിമാരായ പേളി മാണിയും ശ്രീനിഷ് അരവിന്ദും. മലയാളം ബിഗ് ബോസ് സീസണ്‍ ഒന്നിലെ മത്സരാര്‍ഥികളായിരുന്ന ഇരുവരും ഷോ യില്‍ എത്തിയതോടെയാണ് അടുത്ത് പരിചയപ്പെടുന്നതും ഇഷ്ടത്തിലാവുന്നതും. ഇവരുടെ സൗഹൃദം തമാശയാണെന്ന് പ്രേക്ഷകര്‍ കരുതിയെങ്കിലും മത്സരത്തിനൊടുവില്‍ വിവാഹിതരാവാനുള്ള തീരുമാനത്തിലായിരുന്നു താരങ്ങള്‍.

അങ്ങനെ 2019 മേയ് മാസം താരവിവാഹം വലിയ ആഘോഷമായി തന്നെ നടത്തുകയും ചെയ്തു. ഈ ലോക്ഡൗണ്‍ കാലഘട്ടത്തിലാണ് പേളിയും ശ്രീനിഷും തങ്ങളുെ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചിരിക്കുന്നത്. അതിന് പിന്നാലെ മറ്റൊരു സന്തോഷം കൂടി ഇരുവരും പുറംലോകത്തെ അറിയിച്ചിരുന്നു. മൂന്നാമതൊരാള്‍ കൂടി താരദമ്പതിമാരുടെ ജീവിതത്തിലേക്ക് എത്തുകയാണ്.

srinish-pearele

കഴിഞ്ഞ മാസമാണ് താന്‍ ഗര്‍ഭിണിയാണെന്നുള്ള കാര്യം പേളി പുറംലോകത്തെ അറിയിച്ചത്. അതോടെ പേളിയുടെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. മാര്‍ച്ചിലാണ് കുഞ്ഞതിഥി എത്തുകയെന്നും ഗര്‍ഭകാലം അത്ര സുഖകരമല്ലെങ്കിലും താനത് ആസ്വദിക്കുന്നുണ്ടെന്നും ഒരു അഭിമുഖത്തില്‍ പേളി തുറന്ന് പറഞ്ഞിരുന്നു. ഭാര്യ ഇപ്പോള്‍ എന്ത് ചോദിച്ചാലും അത് നിറവേറ്റി കൊടുക്കാനുള്ള തിടുക്കത്തിലാണ് ശ്രീനിഷും.

പേളിയ്ക്ക് സൂര്യാസ്തമയം കാണണമെന്ന് പറഞ്ഞപ്പോള്‍ കൊണ്ട് പോയി കാണിച്ചതും ഇഷ്ടപ്പെട്ട ഭക്ഷണം ഉണ്ടാക്കി കൊടുത്തുമൊക്കെ സന്തോഷത്തോടെ കഴിയുകയാണിപ്പോള്‍. കഴിഞ്ഞ ദിവസം പേളി തന്നെ കുക്ക് ചെയ്ത ഞണ്ട് കറിയുടെ വീഡിയോയും പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ നാരങ്ങ മുട്ടായിയോടുള്ള കൊതിയെ കുറിച്ചാണ് നടി പറയുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയില്‍ കൈയില്‍ നാരങ്ങ മുട്ടായി പിടിച്ച് നില്‍ക്കുന്ന പേളിയാണുള്ളത്.

srinish-pearele

രാവിലെ എഴുന്നേറ്റാലുടന്‍ തുടങ്ങുന്ന ഛര്‍ദ്ദിയാണ് ഇപ്പോഴത്തെ തന്റെ പുതിയ പരിപാടി എന്നാണ് ഒരു അഭിമുഖത്തില്‍ പേളി പറഞ്ഞത്. ഭക്ഷണം കഴിക്കുമ്പോഴെല്ലാം അത് നീണ്ട് നില്‍ക്കുകയാണ്. ആ ബുദ്ധിമുട്ടുകളെല്ലാം സന്തോഷത്തോടെ സ്വീകരിക്കുകയാണെന്നും അച്ഛനാകുന്നതിന്റെ സന്തോഷത്തിലാണ് ശ്രീനിഷെന്നും പേളി പറഞ്ഞിരുന്നു.

Recommended Video

പേളിയുടെ ജീവിതത്തിലെ വലിയ മോഹം സാക്ഷാത്ക്കരിച്ച് ശ്രീനി

കൊറോണയും പ്രതിസന്ധികളും ഉണ്ടെങ്കിലും സന്തോഷത്തോടെ കുടുംബ ജീവിതം ആഘോഷിക്കുകയാണ് പേളി-ശ്രീനിഷ് ദമ്പതിമാര്‍. ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ പേളി അവതാരകയായി എത്തിയ പരിപാടികളില്‍ നിന്നെല്ലാം താല്‍കാലികമായ ഇടവേള നല്‍കിയിരിക്കുകയാണ്. ഇപ്പോൾ ആരോഗ്യത്തിനാണ് പ്രധാന്യം നൽകുന്നതെന്നും മറ്റ് കാര്യങ്ങളെല്ലാം അതിന് ശേഷമായിരിക്കുമെന്നും പേളി പറയുന്നു. സീ കേരളത്തിലെ 'സത്യ എന്ന പെണ്‍കുട്ടി' സീരിയലില്‍ നായകനായി അഭിനയിക്കുകയാണ് ശ്രീനിഷിപ്പോള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X