ആര്യയുടെ വീട്ടിലേക്ക് പ്രദീപും ഭാര്യയും! സ്വീകരിച്ച് ഫുക്രുവും എലീനയും രേഷ്മയും! ചിത്രങ്ങള്‍ വൈറല്‍
ബിഗ് ബോസ് സീസണ്‍ 2 അടുത്തിടെയാണ് അവസാനിച്ചത്. 100ാം ദിനമെന്ന ലക്ഷ്യവുമായി മുന്നേറുന്നതിനിടയിലായിരുന്നു പരിപാടി നിര്‍ത്തിയത്. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയവരും, സോഷ്യല്‍ മീഡിയയിലൂടെ പരിചിതരായി മാറിയവരുമായിരുന്നു ഇത്തവണ മത്സരിക്കാനെത്തിയത്. ആരായിരിക്കും വിജയിക്കുന്നതെന്നറിയാനായി അക്ഷമയോടെ കാത്തിരിക്കുന്നതിനിടയിലായിരുന്നു പരിപാടി അവസാനിപ്പിച്ചത്. താരങ്ങളുടേയും അണിയറപ്രവര്‍ത്തകരുടേയുമെല്ലാം സുരക്ഷ പരിഗണിച്ചാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്ന് നിര്‍മ്മാതാക്കളും വ്യക്തമാക്കിയിരുന്നു.
ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് ശേഷവും താരങ്ങളെല്ലാം ആ സൗഹൃദം അതേ പോല നിലനിര്‍ത്തുന്നുണ്ട്. ലോക് ഡൗണായതോടെ ഒത്തുചേരലുകള്‍ക്കും യാത്രകള്‍ക്കുമെല്ലാം നിയന്ത്രണങ്ങള്‍ വന്നത് തങ്ങളെ നിരാശപ്പെടുത്തിയിരുന്നുവെന്ന് എല്ലാവരും പറഞ്ഞിരുന്നു. ആര്യയും ഫുക്രുവും എലീനയും സുരേഷ് കൃഷ്ണനും പ്രദീപ് ചന്ദ്രനുമെല്ലാം ഇടയ്ക്ക് ഒത്തുകൂടിയിരുന്നു. ഇവരുടെ ഒത്തുചേരലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. കഴിഞ്ഞ ദിവസം ഇവരെല്ലാം ആര്യയുടെ വീട്ടിലേക്ക് എത്തിയിരുന്നു.
ഇത്തവണത്തെ ഒത്തുചേരലിന് രേഷ്മയും ഇവരോടൊപ്പമുണ്ടായിരുന്നു. മോഡേണ്‍ ലുക്കില്‍ സ്‌റ്റൈലിഷായാണ് രേഷ്മ എത്തിയിട്ടുള്ളത്. പ്രദീപ് മാത്രമല്ല ഭാര്യയും ഒപ്പമുണ്ടായിരുന്നു. വിവാഹത്തിന് സുഹൃത്തുക്കളെയൊന്നും വിളിക്കാനാവാത്തതിന്റെ വിഷമം പങ്കുവെച്ച് പ്രദീപ് എത്തിയിരുന്നു. വിവാഹം കഴിഞ്ഞ് നാളുകള്‍ പിന്നിടുന്നതിനിടയിലാണ് ഭാര്യയ്‌ക്കൊപ്പം ആര്യയുടെ വീട്ടിലേക്ക് പ്രദീപ് എത്തിയത്. പതിവ് പോലെ തന്നെ ഇത്തവണയും എലീനയും ഫുക്രുവും സുരേഷ് കൃഷ്ണനുമെല്ലാം ഇവരോടൊപ്പമുണ്ട്. താരങ്ങളെല്ലാം കൂടിക്കാഴ്ചയുടെ ചിത്രം പങ്കുവെച്ച് എത്തിയിരുന്നു.

Recommended Video
5 മാസത്തിന് ശേഷമായാണ് ഇവരെയെല്ലാം കാണാന്‍ കഴിഞ്ഞതെന്നായിരുന്നു രേഷ്മ പറഞ്ഞത്. തന്റെ വീടിന്റെ ടെറസില്‍ ചിമ്പാന്‍സിയെന്ന് പറഞ്ഞായിരുന്നു ഫുക്രുവിനെ ആര്യ കാണിച്ചത്. പിസ കഴിക്കുന്നതിന്റേയും അതിന് ശേഷമുള്ള അവസ്ഥയെക്കുറിച്ചും ആര്യ പറഞ്ഞിരുന്നു. എലീനയും ഫുക്രുവുമെല്ലാം വീഡിയോയില്‍ പോസ് ചെയ്യുന്നുണ്ടായിരുന്നു. പ്രദീപിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ വിഷമം ഇവരെല്ലാം പങ്കുവെച്ചിരുന്നു.
ബിഗ് ബോസില്‍ വന്ന സമയത്ത് തന്നെ വിവാഹ ആലോചന നടന്നിരുന്നുവെന്ന് പ്രദീപ് പറഞ്ഞിരുന്നു. പ്രൊപ്പോസല്‍ നടക്കുമോയെന്ന് അന്നറിയില്ലായിരുന്നു. ബിഗ് ബോസിന് ശേഷമാണ് കാര്യങ്ങള്‍ സംസാരിച്ച് വിവാഹം ഉറപ്പിച്ചത്. വിദേശത്തായിരുന്ന സഹോദരനും വിവാഹത്തിന് എത്താനായിരുന്നില്ല. ലോക് ഡൗണ്‍ സമയമായതിനാല്‍ നിബന്ധനകളോടെയായിരുന്നു വിവാഹം നടത്തിയത്. വിവാഹ ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ചും താരമെത്തിയിരുന്നു.


Click it and Unblock the Notifications