For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹത്തിന് ശേഷമുളള വിശേഷങ്ങള്‍ പങ്കുവെച്ച് പ്രദീപ് ചന്ദ്രന്‍! ബിഗ് ബോസ് താരം പറഞ്ഞത് കാണാം

  |

  ബിഗ് ബോസ് രണ്ടാം സീസണിലൂടെ അടുത്തിടെ വാര്‍ത്തകളില്‍ ഇടംപിടിച്ച താരമാണ് പ്രദീപ് ചന്ദ്രന്‍. ഷോയില്‍ നാല്‍പതിലധികം ദിവസങ്ങള്‍ നിന്ന ശേഷമായിരുന്നു പ്രദീപ് പുറത്തുപോയത്. ബിഗ് ബോസിന് മുന്‍പ് സിനിമാ സീരിയല്‍ താരമായി പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് പ്രദീപ് ചന്ദ്രന്‍. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ സിനിമകളിലെല്ലാം പ്രദീപ് അഭിനയിച്ചിരുന്നു. ബിഗ് ബോസിന് പിന്നാലെ അടുത്തിടെയായിരുന്നു നടന്റെ വിവാഹം കഴിഞ്ഞത്.

  കരുനാഗപ്പളളി സ്വദേശിയായ അനുപമ രാമചന്ദ്രനെയാണ് നടന്‍ ജീവിത സഖിയാക്കിയത്. കോവിഡ് മാനദണ്ഡങ്ങളോടെ നടന്ന വിവാഹത്തില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. പ്രണയ വിവാഹമല്ലെന്നും മാട്രിമോണി വഴിയുളള ആലോചനയാണെന്നും പ്രദീപ് പറഞ്ഞിരുന്നു. ഇപ്പോഴിതാ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടന്‍.

  ഇക്കഴിഞ്ഞ ജൂലായ് 12നായിരുന്നു പ്രദീപും അനുപമയും വിവാഹിതരായത്. ഇരുവരുടെയും വിവാഹ ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് അന്ന് ബിഗ് ബോസ് താരങ്ങളും സിനിമാ സീരിയല്‍ സുഹൃത്തുക്കളുമെല്ലാം തന്നെ എത്തിയിരുന്നു. ഇന്‍ഡസ്ട്രിയിലെ സുഹൃത്തുക്കളെ എല്ലാം ക്ഷണിച്ച് നടത്താനുദ്ദേശിച്ച വിവാഹമായിരുന്നു എന്നും കോവിഡ് കാലമായതിനാല്‍ സാധിച്ചില്ലെന്നും പ്രദീപ് മുന്‍പ് തുറന്നുപറഞ്ഞിരുന്നു.

  38 വയസുവരെ സിനിമയുടെയും സീരിയലിന്റെയും പിന്നാലെയായിരുന്നു നടന്‍. ഈ സമയത്തൊന്നും വിവാഹത്ത കുറിച്ച് ചിന്തിച്ചിരുന്നില്ല. തന്റെ വിവാഹ പ്രായം കടന്നുപോകുന്നതില്‍ വീട്ടുകാര്‍ക്ക് ആശങ്കയുണ്ടായിരുന്നു എന്നും തുടര്‍ന്നാണ് മാട്രിമോണിയല്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തതെന്നും നടന്‍ പറയുന്നു.

  ബിഗ് ബോസില്‍ മല്‍സരിക്കാന്‍ പോകും മുന്‍പേ തന്റെ എല്ലാ കാര്യങ്ങളും അനുവിനോട് പറഞ്ഞിരുന്നു. പ്രോഗ്രാം കണ്ടപ്പോള്‍ എന്റെ പെരുമാറ്റമൊക്കെ അവര്‍ക്ക് ഇഷ്ടമായി. തുടര്‍ന്ന് ബിഗ് ബോസിന് ശേഷമാണ് വീട്ടുകാര്‍ കല്യാണം ഉറപ്പിച്ചത്. എല്ലാ പെട്ടെന്നായിരുന്നു. ചേട്ടന്‍ കൂടി വന്നിട്ട് വിവാഹം നടത്താമെന്ന് കരുതി കാത്തിരുന്നെങ്കിലും അതിന് കാക്കാതെ കല്യാണം നടത്താന്‍ അവന്‍ തന്നെ നിര്‍ബന്ധിക്കുകയായിരുന്നു.

  തുടര്‍ന്നാണ് വധുഗൃഹത്തില്‍ വെച്ച് ലളിതമായി വിവാഹം നടത്തിയത്. കല്യാണം കഴിഞ്ഞ് ഒരു ദിവസം അനുവിന്റെ വീട്ടിലേക്ക് പോയി വന്നതല്ലാതെ വിരുന്നിനൊന്നും പോയിട്ടേയില്ല. മരുതംകുഴിയിലെ എന്റെ വീട്ടില്‍ അച്ഛനും അമ്മയും ചേട്ടത്തിയും മോളുമൊക്കെ ഉണ്ട്. കൂട്ടുകുടുംബത്തിന്റെ സന്തോഷത്തിനൊപ്പമാണ് തന്റെ ഇത്തവണത്തെ ഓണമെന്ന് പ്രദീപ് ചന്ദ്രന്‍ പറഞ്ഞു.

  പക്കാ വെജിറ്റേറിയനാണ് അനുപമ. ഞങ്ങളെല്ലാം നോണ്‍ വെജിറ്റേറിയനും. ഓണസദ്യയ്ക്ക് എങ്കിലും വീട്ടില്‍ നോണ്‍വെജ് ഭക്ഷണം ഉണ്ടാകില്ലല്ലോ എന്ന ആശ്വാസത്തിലാണ് ഇപ്പോള്‍ അനു. അഭിമുഖത്തില്‍ പ്രദീപ് ചന്ദ്രന്‍ തുറന്നുപറഞ്ഞു. അതേസമയം വിവാഹത്തിന് പിന്നാലെ ബിഗ് ബോസ് താരങ്ങള്‍ക്കൊപ്പം ആര്യയുടെ വീട്ടില്‍ ഒത്തുകൂടിയിരുന്നു പ്രദീപ് ചന്ദ്രന്‍. അനുപയ്‌ക്കൊപ്പം എത്തിയ പ്രദീപിനെ സ്വീകരിക്കാന്‍ അന്ന് ആര്യയ്‌ക്കൊപ്പം ഫുക്രു, എലീന, സുരേഷ് കൃഷ്ണന്‍, രേഷ്മ, തുടങ്ങിയവരെല്ലാം എത്തിയിരുന്നു. ഇവരുടെ ഒത്തുകൂടല്‍ ചിത്രങ്ങളും അന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു

  Read more about: bigg boss 2
  English summary
  Bigg Boss Fame Pradeep Chandran Opens Up About His Marriage And Acting Career
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X