ആ സീരിയലില്‍ ഇനി ഞാനുണ്ടാകില്ല, പിന്മാറുകയാണെന്ന് ബിഗ് ബോസ് താരം പ്രദീപ് ചന്ദ്രന്‍
ബിഗ് ബോസ് രണ്ടാം സീസണിലൂടെ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് പ്രദീപ് ചന്ദ്രന്‍. സിനിമാ സീരിയല്‍ താരമായി തിളങ്ങിയ ശേഷമായിരുന്നു നടന്‍ ബിഗ് ബോസിലേക്കും എത്തിയത്. ബിഗ് ബോസില്‍ നാല്‍പതിലധികം ദിവസം പിടിച്ചുനിന്ന ശേഷമായിരുന്നു പ്രദീപ് ചന്ദ്രന്‍ പുറത്തായത്. ഷോ കഴിഞ്ഞ ശേഷമാണ് നടന്റെ വിവാഹം കഴിഞ്ഞത്. കരുനാഗപ്പളളി സ്വദേശി അനുപമയെ ആയിരുന്നു നടന്‍ ജീവിത സഖിയാക്കിയത്.
തുടര്‍ന്ന് അടുത്തിടെയാണ് ഭാര്യ ഗര്‍ഭിണിയാണെന്നുളള കാര്യം നടന്‍ എല്ലാവരെയും അറിയിച്ചത്. വിവാഹ ശേഷം വീണ്ടും അഭിനയ രംഗത്ത് സജീവമായിരുന്നു പ്രദീപ് ചന്ദ്രന്‍. എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പാടാത്ത പെങ്കിളി എന്ന സീരിയലിലൂടെയായിരുന്നു നടന്‍ തിരിച്ചെത്തിയത്. പാടാത്ത പൈങ്കിളിയില്‍ നടന്‍ ശബരീനാഥിന് പകരമായിരുന്നു പ്രദീപ് ചന്ദ്രന്‍ എത്തിയത്.

സുധീഷ് ശങ്കര്‍ ഒരുക്കുന്ന സീരിയല്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിനായിരുന്നു സംപ്രേക്ഷണം ആരംഭിച്ചത്. നിരവധി പുതുമുഖ താരങ്ങള്‍ക്കൊപ്പം സീനിയര്‍ താരങ്ങളും അഭിനയിക്കുന്ന പരമ്പരയാണിത്. പാടാത്ത പൈങ്കിളിയില്‍ അരവിന്ദന്‍ എന്ന കഥാപാത്രത്തെയായിരുന്നു പ്രദീപ് ചന്ദ്രന്‍ അവതരിപ്പിച്ചിരുന്നത്. ഇപ്പോഴിതാ സീരിയലില്‍ നിന്നും താന്‍ പിന്മാറുകയാണെന്ന് അറിയിച്ചിരിക്കുകയാണ് നടന്‍.

സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രദീപ് ചന്ദ്രന്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഞാന്‍ ആ കഥാപാത്രം ഉപേക്ഷിച്ചുവെന്ന് നടന്‍ പറയുന്നു. ഇനി ഞാന്‍ ആ സീരിയലില്‍ ഉണ്ടാകില്ല. അഭിനയിച്ച കുറച്ചുഭാഗങ്ങള്‍ കുറച്ചുനാള്‍ ഉണ്ടാകുമെന്ന് മാത്രം. ശബരിയോടുളള ഒരു സ്‌നേഹത്തിന്റെ പുറത്തും, മെരിലാന്റ് പോലെയുളള ഒരു വലിയ നിര്‍മ്മാതാക്കളോടുംകൂടി പ്രവര്‍ത്തിക്കാന്‍ കിട്ടിയ അവസരം ആയതുകൊണ്ടാണ് ഏറ്റെടുത്തത്.

മാത്രമല്ല, എന്നെ ഞാന്‍ ആക്കിയ എഷ്യാനെറ്റിന്റെ ഒപ്പവും വലിയ സംവിധായകന്‍ സുധിച്ചേട്ടന്റെ ഒപ്പം ആയതുകൊണ്ടും ആണ് അഭിനയിക്കാന്‍ എത്തിയതും. പ്രദീപ് ചന്ദ്രന്‍ പറഞ്ഞു. ഒരിക്കലും പരമ്പരയെ കുറച്ചുകാണുകയല്ലെന്നും, ചെയ്തുതുടങ്ങിയപ്പോള്‍ ആണ് എന്‌റെ റോള്‍ എനിക്ക് മനസിലാകുന്നത് എന്നും പ്രദീപ് ചന്ദ്രന്‍ പറഞ്ഞു. മുന്‍പ് പല ബോള്‍ഡായ കഥാപാത്രങ്ങള്‍ ചെയ്തതുകൊണ്ടാകാം എനിക്കും എന്നെ സ്‌നേഹിക്കുന്നവര്‍ക്കും അരവിന്ദിനെ ഉള്‍ക്കൊളളാന്‍ കഴിയാഞ്ഞത്, അതുകൊണ്ടാണ് ഈ പിന്മാറ്റമെന്നും അഭിമുറത്തില്‍ പ്രദീപ് ചന്ദ്രന്‍ പറഞ്ഞു.

അതേസമയം കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ടായിരുന്നു അടുത്തിടെ പ്രദീപ് ചന്ദ്രന്റെ വിവാഹം നടന്നത്. അന്ന് ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു നടന്റെ വിവാഹചടങ്ങില്‍ പങ്കെടുത്തത്. പ്രണയ വിവാഹമല്ലെന്നും മാട്രിമോണി വഴിയുളള ആലോചനയാണെന്നും പ്രദീപ് പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ ജൂലായ് 12നായിരുന്നു പ്രദീപും അനുപമയും വിവാഹിതരായത്.

ഇരുവരുടെയും വിവാഹ ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് അന്ന് ബിഗ് ബോസ് താരങ്ങളും സിനിമാ സീരിയല്‍ സുഹൃത്തുക്കളുമെല്ലാം തന്നെ എത്തിയിരുന്നു. സീരിയലുകള്‍ക്ക് പുറമെ മുന്‍പ് നിരവധി സിനിമകളിലും അഭിനയിച്ച താരമാണ് പ്രദീപ് ചന്ദ്രന്‍. മോഹന്‍ലാല്‍ മേജര്‍ രവി കൂട്ടുകെട്ടില്‍ ഇറങ്ങിയ സിനിമകളിലെല്ലാം മുന്‍പ് നടന്‍ അഭിനയിച്ചിരുന്നു.


Click it and Unblock the Notifications