മക്കളെക്കുറിച്ച് പറഞ്ഞ് സങ്കടപ്പെട്ട് കരയാറുണ്ട് സോമു, അവസാനമായി കണ്ടതിനെക്കുറിച്ച് പ്രദീപ് ചന്ദ്രന്‍

റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായി മാറിയ ഗായകനാണ് സോമദാസ്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ എല്ലാവരും സങ്കടത്തിലായിരുന്നു. കൊവിഡ് നെഗറ്റീവായി മാറി ചികിത്സയിലിരിക്കവെയായിരുന്നു വിയോഗം. സോമുവിനെക്കുറിച്ച് വാചാലരായി പ്രിയപ്പെട്ടവരെല്ലാം എത്തിയിരുന്നു. മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസ് സീസണ്‍ 2ലും മത്സരിച്ചിരുന്നു. അദ്ദേഹം. സോമുവിന്റെ പാട്ടായിരുന്നു ഞങ്ങളുടെ മോണിങ് അലാറമെന്ന് താരങ്ങളെല്ലാം പറഞ്ഞിരുന്നു.

ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയായിരുന്നു സോമദാസ് ശ്രദ്ധ നേടിയത്. 2008 ലെ ഷോയില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടവരിലൊരാളാണ് സോമു. ഗോനമേള വേദികളിലും സജീവമായിരുന്നു അദ്ദേഹം. ബിഗ് ബോസിലെത്തിയപ്പോള്‍ എപ്പോഴും പാട്ടുകളുമായി അദ്ദേഹം തങ്ങളെ സന്തോഷത്തോടെ നിര്‍ത്താന്‍ ശ്രദ്ധിക്കുമായിരുന്നുവെന്ന് മത്സരാര്‍ത്ഥികളെല്ലാം പറഞ്ഞിരുന്നു. മക്കള്‍ക്കായി കണ്ണാനെ കണ്ണേ പാടി വികാരഭരിതനായ സോമുവിനെ പ്രേക്ഷകരും കണ്ടിരുന്നു. സോമുവിനെക്കുറിച്ച് വാചാലനായെത്തിയിരിക്കുകയാണ് പ്രദീപ് ചന്ദ്രന്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്.

കണ്ടുമുട്ടിയത്

കണ്ടുമുട്ടിയത്

ഉർവശി തിയറ്റേഴ്സ്' എന്ന പ്രോഗ്രാമിൽ വച്ചാണ് സോമദാസിനെ പരിചയപ്പെട്ടതെന്ന് പ്രദീപ് ചന്ദ്രന്‍ പറയുന്നു. 2017 ലായിരുന്നു അത്. പിന്നീട് ബിഗ് ബോസിൽ വീണ്ടും കണ്ടുമുട്ടി. നേരത്തെ പരിചയമുണ്ടായിരുന്നതിന്റെ അടുപ്പം ഞങ്ങളെ വേഗം സുഹൃത്തുക്കളാക്കി. വളരെ പാവമായിരുന്നു. ആർക്കും ഇഷ്ടം തോന്നുന്ന പ്രകൃതം. ഇത്ര വേഗം അവൻ വിട്ടു പോകുമെന്ന് പ്രതീക്ഷിച്ചില്ല. വലിയ നൊമ്പരം തോന്നുന്നുവെന്നായിരുന്നു പ്രദീപ് ചന്ദ്രന് പറയാനുണ്ടായിരുന്നത്.

ബിഗ് ബോസില്‍

ബിഗ് ബോസില്‍

25 ദിവസത്തോളം സോമദാസ് ബിഗ് ബോസ് ഹൗസിൽ ഉണ്ടായിരുന്നു. പിന്നീട് ആരോഗ്യപ്രശ്നങ്ങൾ കൂടിയപ്പോൾ പിൻമാറി. ഉള്ള അത്രയും ദിവസവും അവൻ ഞങ്ങൾക്കു വേണ്ടി പാടി. ഞങ്ങളും ഒപ്പം പാടി. 'കണ്ണാന കണ്ണേ...' എന്ന പാട്ടൊക്കെ പാടുമ്പോൾ കേട്ടിരിക്കുന്നവരുടെ കണ്ണുകൾ നനയും. ഒരു ഘട്ടത്തിൽ ഞങ്ങളെ പാടിയുണർത്തിയിരുന്നത് സോമുവാണെന്നും അദ്ദേഹം പറയുന്നു.

കുടുംബത്തെക്കുറിച്ച്

കുടുംബത്തെക്കുറിച്ച്

പലപ്പോഴും ഒറ്റയ്ക്കിരുന്ന് ആലോചിക്കുന്നതു കാണാം. കുടുംബത്തെയും കുഞ്ഞുങ്ങളെയും കുറിച്ചാണ് ചിന്ത. ചോദിക്കുമ്പോൾ, മക്കളുടെ കാര്യമാണ് പറയുക. നാല് മക്കളാണല്ലോ. ഒന്ന് തീരെ പൊടികുഞ്ഞാണ്. അത് പറഞ്ഞ് സങ്കടപ്പെടും. കരയും. അന്നേ ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു സോമുവിനെന്നും വിദഗ്ദ്ധ ചികിത്സ ആവശ്യമായിരുന്നുവെന്നും, അതാണ് ഷോയില്‍ നിന്നും പോയതെന്നും പ്രദീപ് പറയുന്നു.

Recommended Video

കഴിഞ്ഞ ദിവസം ഒരുമിച്ചായിരുന്നു ഇരുവരുടെയും ഷൂട്ടിങ് | Filmibeat Malayalam
അവസാനം കണ്ടത്

അവസാനം കണ്ടത്

ഒരുപാട് വിഷമങ്ങൾ പറഞ്ഞിട്ടുണ്ട്. ആദ്യത്തെ കല്യാണത്തിന്റെ പ്രശ്നങ്ങളും ജീവിതത്തിലെ പ്രതിസന്ധികളുമൊക്കെ സംസാരിച്ചിരുന്നു. മക്കളെ ഓർത്തായിരുന്നു പ്രധാന ആവലാതി. ഞാനില്ലെങ്കില്‍ എന്റെ പിള്ളാരെന്തു ചെയ്യും എന്ന് ഇടയ്ക്കിടെ പറയുമായിരുന്നു.ഒരുമാസം മുമ്പാണ് അവസാനം കണ്ടത്. ഒരു ചാനൽ പരിപാടിയുടെ ഷൂട്ടിൽ ഒന്നിച്ച് പങ്കെടുത്തു. ഇനിയും ഒത്തുകൂടാമെന്ന് പറഞ്ഞായിരുന്നു അന്ന് ഞങ്ങള്‍ പിരിഞ്ഞത്.

Read more about: bigg boss 2
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X