പാടുന്ന പൈങ്കിളികള്‍ എന്ന് പ്രദീപ് ചന്ദ്രന്‍, ബിഗ് ബോസിന് പിന്നാലെ വീണ്ടും മിനിസ്‌ക്രീനില്‍
ബിഗ് ബോസ് മലയാളം രണ്ടാം സീസണിലൂടെ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് പ്രദീപ് ചന്ദ്രന്‍. സിനിമാ സീരിയല്‍ താരമായി മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതനാണ് താരം. ബിഗ് ബോസ് കഴിഞ്ഞതിന് പിന്നാലെയാണ് അടുത്തിടെ നടന്റെ വിവാഹം നടന്നത്. പ്രദീപ് ചന്ദ്രന്റെ വിവാഹ ചിത്രങ്ങളെല്ലാം തന്നെ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. അതേസമയം തന്റെ എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം പ്രദീപ് ചന്ദ്രന്‍ സമൂഹ മാധ്യമങ്ങളില്‍ എത്താറുണ്ട്.

നടന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അടുത്തിടെ നമ്മെ വിട്ടുപോയ നടന്‍ ശബരീനാഥിന് പകരക്കാരനായി പാടാത്ത പൈങ്കിളികള്‍ എന്ന സീരിയലില്‍ അഭിനയിക്കുന്നത് അറിയിച്ചാണ് പ്രദീപ് ചന്ദ്രന്‍ എത്തിയത്. പാടാത്ത പൈങ്കിളിയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ശബരീനാഥിന്റെ അപ്രതീക്ഷിത വിയോഗം. തുടര്‍ന്ന് ശബരീനാഥിന് പകരക്കാരനായി പ്രദീപ് ചന്ദ്രന്‍ എത്തുകയായിരുന്നു.
അതേസമയം പാടുന്ന പൈങ്കിളികള്‍ എന്ന ക്യാപ്ഷന്‍ നല്‍കികൊണ്ടാണ് പ്രദീപ് ചന്ദ്രന്‍ സെറ്റിലെത്തിയ സന്തോഷം പങ്കുവെച്ചത്. പരമ്പരയിലെ മറ്റുതാരങ്ങള്‍ക്ക് ഒപ്പമുളള ചിത്രമാണ് ബിഗ് ബോസ് താരം പങ്കുവെച്ചിരിക്കുന്നത്. അരവിന്ദ് എന്ന കഥാപാത്രത്തെയാണ് പ്രദീപ് ചന്ദ്രന്‍ അവതരിപ്പിക്കുന്നത്. ബിഗ് ബോസിന് പിന്നാലെ ഒരിടവേളയ്ക്ക് ശേഷമാണ് നടന്‍ വീണ്ടും മിനിസ്‌ക്രീനില്‍ സജീവമാകുന്നത്. അതേസമയം കുഞ്ഞാലിമരക്കാറാണ് പ്രദീപ് ചന്ദ്രന്റെ ആദ്യ സീരിയല്‍.
എറ്റവുമൊടുവിലായി എഷ്യാനെറ്റിലെ കറുത്തമുത്ത് എന്ന സീരിയലിലാണ് നടന്‍ അഭിനയിച്ചത്. സിരീയലുകള്‍ക്ക് പുറമെ സിനിമയിലും തിളങ്ങിയ താരമാണ് പ്രദീപ് ചന്ദ്രന്‍. സംവിധായകന്‍ മേജര്‍ രവിയാണ് പ്രദീപ് ചന്ദ്രനെ സിനിമയിലേക്ക് കൊണ്ടുവന്നത്. മേജര്‍ രവിയുടെ മിക്ക ചിത്രങ്ങളിലും നടന്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. കൂടാതെ മോഹന്‍ലാലിന്റെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ദൃശ്യത്തിലും ഒരു ചെറിയ റോളില്‍ പ്രദീപ് ചന്ദ്രന്‍ എത്തിയിരുന്നു.


Click it and Unblock the Notifications