സോമദാസിന്‌റെ കുടുംബത്തിന് വേണ്ടി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെല്ലാം ചെയ്യും: പ്രദീപ് ചന്ദ്രന്‍

By Midhun Raj

ബിഗ് ബോസ് മല്‍സരാര്‍ത്ഥിയും ഗായകനുമായ സോമദാസിന്‌റെ അപ്രതീക്ഷിത വിയോഗം എല്ലാവരിലും ഞെട്ടലുണ്ടാക്കിയിരുന്നു. ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെയാണ് സോമു എല്ലാവര്‍ക്കും പ്രിയങ്കരനായത്. പിന്നീട് നിരവധി സ്റ്റേജ് ഷോകളിലും ടിവി പരിപാടികളിലെല്ലാം ഭാഗമായി ഗായകന്‍ എത്തിയി. ബിഗ് ബോസ് രണ്ടാം സീസണില്‍ പങ്കെടുത്തതോടെയാണ് സോമദാസിനെ പ്രേക്ഷകര്‍ കൂടുതലായി അറിഞ്ഞത്. അതേസമയം സോമുവിനൊപ്പമുളള ഓര്‍മ്മകള്‍ ബിഗ് ബോസ് സഹമല്‍സരാര്‍ത്ഥിയും നടനുമായ പ്രദീപ് ചന്ദ്രന്‍ തുറന്നുപറഞ്ഞിരുന്നു.

ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയപ്പെട്ട സോമുവിനെ കുറിച്ച് നടന്‍ മനസുതുറന്നത്. ബിഗ് ബോസില്‍ വന്നപ്പോള്‍ എനിക്ക് അടുത്തറിയാവുന്ന ഒരാളായിരുന്നു സോമദാസെന്ന് പ്രദീപ് ചന്ദ്രന്‍ പറയുന്നു. ഐഡിയ സ്റ്റാര്‍ സിംഗറില്‍ പങ്കെടുത്ത സമയം മുതല്‍ കണ്ടിരുന്നു. പിന്നീട് എഷ്യാനെറ്റിലെ ഉര്‍വ്വശി തിയ്യേറ്റേഴ്‌സ് എന്ന പ്രോഗ്രാമില്‍ പുളളിക്കാരന്‍ വന്ന് പാട്ടൊക്കെ പാടി. അങ്ങനെ ഒരു പരിചയം ഉണ്ടായിരുന്നു.

പിന്നെ സോമുവിനെ കാണുന്നത്

പിന്നെ സോമുവിനെ കാണുന്നത് ബിഗ് ബോസില് വന്നതിന് ശേഷമാണ്. അപ്പോ അതിലൊരു മല്‍സരാര്‍ത്ഥിയായി വന്നപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. പരിചയപ്പെട്ടത് മുതല്‍ എല്ലാവര്‍ക്കും ഇഷ്ടം തോന്നുന്ന രീതിയിലായിരുന്നു സോമുവിന്‌റെ പെരുമാറ്റം. ഒരു പാവമാണ്. എല്ലാവരോടും ഭയങ്കര കാര്യമാണ്. പെട്ടെന്ന് എല്ലാവരും അടുത്തുപോവും സോമുവിനോട്, അങ്ങനെ ഒരു ക്യാരക്ടറാണ്.

പിന്നെ തീര്‍ച്ചയായും അദ്ദേഹത്തിന്‌റെ പാട്ട്

പിന്നെ തീര്‍ച്ചയായും അദ്ദേഹത്തിന്‌റെ പാട്ട്, സോമുവിന്‌റെ ജീവിതം മുഴുവന്‍ പാട്ട് ആയിരുന്നു. ബിഗ് ബോസ് സമയത്തൊക്കെ അദ്ദേഹത്തിന്‌റെ ഒരുപാട് പാട്ടുകള്‍ കേള്‍ക്കാനുളള ഭാഗ്യമുണ്ടായി. ബിഗ് ബോസില്‍ ഒരാഴ്ച സോമദാസിന്റെ പാട്ട് കേട്ടായിരുന്നു എല്ലാവരും രാവിലെ ഉണര്‍ന്നത്. അങ്ങനെ ഞങ്ങളും പുളളിക്കൊപ്പം ചേര്‍ന്ന് ഒരുമിച്ച് പാടും. കൊട്ടും പാട്ടുമൊക്കെയായി ആഘോഷമായിരുന്നു ബിഗ് ബോസില്‍.

അദ്ദേഹത്തിന്‌റെ കുടുംബത്തെ കുറിച്ചെല്ലാം

അദ്ദേഹത്തിന്‌റെ കുടുംബത്തെ കുറിച്ചെല്ലാം ഞങ്ങളോട് സംസാരിച്ചിരുന്നു. സോമദാസ് സീരിയസായിട്ടുളള മനുഷ്യനൊന്നുമല്ല. അദ്ദേഹത്തിന് നാല് മക്കളുണ്ട്. ബിഗ് ബോസിലുണ്ടായിരുന്ന സമയത്ത് മക്കളെ കുറിച്ച് ചിന്തിച്ച് ഇങ്ങനെ ഇരിക്കുമായിരുന്നു. അവരെ ഇത്രയും ദിവസങ്ങള്‍ ഒരിക്കലും പിരിഞ്ഞിരുന്നിട്ടില്ലെന്ന് അന്ന് സോമു പറഞ്ഞു. അപ്പോ ഒരുപാട് കാര്യങ്ങള്‍ പുളളിയെ അലട്ടിയിരുന്നു.

ബിഗ് ബോസിന് ശേഷവും സോമദാസിനെ

ബിഗ് ബോസിന് ശേഷവും സോമദാസിനെ കോണ്‍ടാക്ട് ചെയ്തിരുന്നു. അവസാനം കണ്ടത് എഷ്യാനെറ്റിലെ സ്റ്റാര്‍ മ്യൂസിക്ക് വേദിയില്‍ വെച്ചാണ്. പിന്നെ രണ്ട് ആഴ്ച കഴിഞ്ഞാണ് കോവിഡ് ബാധിച്ചതായി അറിഞ്ഞത്. ബിഗ് ബോസിലുണ്ടായിരുന്ന എല്ലാവരും പരസ്പരം വിളിച്ചിരുന്നു. കാര്യങ്ങള്‍ അന്വേഷിച്ചു. അങ്ങനെ സോമുവിന്‌റെ ഓരോ കാര്യങ്ങളും അറിയുന്നുണ്ടായിരുന്നു. പിന്നെ കോവിഡ് മാറി.

എല്ലാം കഴിഞ്ഞ് കുഴപ്പമില്ലാത്ത

എല്ലാം കഴിഞ്ഞ് കുഴപ്പമില്ലാത്ത നിന്നതാണ്. പിന്നാലെയാണ് സോമു നമ്മെ വിട്ടുപോയത്. സോമദാസിനറെ മക്കളുടെ വിദ്യാഭ്യാസത്തിന് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോയെന്ന് ബിഗ് ബോസ് താരങ്ങളെല്ലാം ചേര്‍ന്ന് ആലോചിക്കുന്നുണ്ടെന്നും പ്രദീപ് ചന്ദ്രന്‍ പറഞ്ഞു. കാരണം ബിഗ് ബോസിലുളള സമയത്ത് സോമദാസിന്‌റെ ജീവിതത്തിലെ ഒട്ടുമിക്ക കാര്യങ്ങളും എല്ലാവരോടും പറഞ്ഞിരുന്നു.

അപ്പോ അതിന്‌റയകത്ത് ഉണ്ടായിരുന്ന

അപ്പോ അതിന്‌റയകത്ത് ഉണ്ടായിരുന്ന എല്ലാവര്‍ക്കും അദ്ദേഹത്തെ കുറിച്ചുളള കാര്യങ്ങള്‍ അറിയാം. കുറച്ചുദിവസം കഴിഞ്ഞ് ഞങ്ങള്‍ എല്ലാവരും അദ്ദേഹത്തിന്‌റെ വീട്ടില്‍ പോകുന്നുണ്ട്. ഈ ആഴ്ച തന്നെ പോവും. പോയിട്ട് എന്താണ് അവിടത്തെ അവസ്ഥ എന്നറിഞ്ഞിട്ട് നേരിട്ട് കണ്ടിട്ട് എന്താണ് ചെയ്യാന്‍ കഴിയുക എന്ന് ആലോചിക്കും. എല്ലാവരും കൂടി ഒരുമിച്ച് പോയി കണ്ട് സംസാരിക്കാം എന്ന് തീരുമാനിച്ചിട്ടുണ്ട്. അഭിമുഖത്തില്‍ പ്രദീപ് ചന്ദ്രന്‍ പറഞ്ഞു.

Recommended Video

കഴിഞ്ഞ ദിവസം ഒരുമിച്ചായിരുന്നു ഇരുവരുടെയും ഷൂട്ടിങ് | Filmibeat Malayalam

ഗ്ലാമറസായി തമിഴ് താരം, നടി ശരണ്യയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

Read more about: bigg boss 2
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X