Just In
- 33 min ago
ചില സിനിമകള്‍ ഒഴിവാക്കാന്‍ ഞാന്‍ കൂടുതല്‍ ചോദിച്ചിട്ടുണ്ട്, തുറന്നുപറഞ്ഞ് ലാല്‍
- 47 min ago
മലയാളി പ്രേക്ഷകരോട് ഒരു അഭ്യർഥനയുമായി നടി ശരണ്യ ശശി, സ്കിപ് ചെയ്യരുത്, പുതിയ തുടക്കം
- 1 hr ago
വിവാഹത്തിലുള്ള വിശ്വാസം നഷ്ടമായിട്ടില്ലെന്ന് ബാല, ഇപ്പോഴും ആ പേടിയുണ്ട്, ഭക്ഷണമില്ലെങ്കിലും സ്നേഹമുണ്ടാവും
- 14 hrs ago
രണ്ട് കൈപ്പത്തികളും നഷ്ടപ്പെട്ട ശ്രീധരൻ നായകനാകുന്നു, 'ഒരിലത്തണലിൽ'
Don't Miss!
- Sports
ഇന്ത്യ ചില്ലറക്കാരല്ല, മികച്ച അഞ്ചു ടീമുകളെ അണിനിരത്താനാവും! പുകഴ്ത്തി ഗ്രെഗ് ചാപ്പല്‍
- Automobiles
2021 യമഹ YZF-R25 മലേഷ്യൻ വിപണിയിലേക്ക്; ഇന്ത്യയും കാത്തിരിക്കുന്നു പുത്തൻ മോഡലിനെ
- Finance
കേന്ദ്ര ബജറ്റ് 2021: ബജറ്റ് ഇനി നിങ്ങളുടെ ഫോണിലും, ധനമന്ത്രി ആപ്പ് പുറത്തിറക്കി
- News
15 സീറ്റുകളിൽ പിസി ജോർജ് 'കിംഗ് മേക്കർ', പിസിയുമായി ചർച്ച നടത്തി ഉമ്മൻചാണ്ടി, ട്വിസ്റ്റ് ഉടൻ
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സ്റ്റൈലിഷ് മേക്കോവറില്‍ ഞെട്ടിച്ച് രാജിനി ചാണ്ടി, കമന്റുകളുമായി ബിഗ് ബോസ് താരങ്ങള്‍
ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് നടി രാജിനി ചാണ്ടി. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത സിനിമയിലെ പ്രകടനം നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ എത്തിയ രാജിനി ചാണ്ടിക്ക് മികച്ച തുടക്കമാണ് മലയാളത്തില്‍ ലഭിച്ചത്. തുടര്‍ന്ന് മറ്റ് കുറച്ച് സിനിമകളില്‍ കൂടി നടി അഭിനയിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ബിഗ് ബോസ് മലയാളം രണ്ടാം സീസണില്‍ പങ്കെടുത്തതിന് പിന്നാലെയാണ് നടി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. ബിഗ് ബോസില്‍ കഴിഞ്ഞ തവണ എറ്റവും പ്രായം കൂടിയ മല്‍സരാര്‍ത്ഥി കൂടിയായിരുന്നു രാജിനി ചാണ്ടി. ബിഗ് ബോസില്‍ അധിക നാളുകള്‍ ഇല്ലായിരുന്നെങ്കിലും സഹമല്സരാര്ത്ഥികളുമായെല്ലാം നല്ല സൗഹൃദത്തിലായിരുന്നു താരം.

ബിഗ് ബോസ് 2വിലെ ആദ്യ ആഴ്ചയിലെ ക്യാപ്റ്റന്‍ കൂടിയായിരുന്നു രാജിനി ചാണ്ടി. ബിഗ് ബോസിന് ശേഷമുളള മല്‍സരാര്‍ത്ഥികളുടെ ഒത്തുകൂടലിലെല്ലാം നടിയും പങ്കെടുത്തു. മുന്‍പ് രാജിനി ചാണ്ടിയുടെ വീട്ടില്‍ നിന്നും ബിഗ് ബോസ് താരങ്ങള്‍ എടുത്ത ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുളള താരമാണ് നടി. മുന്‍പ് ബിഗ് ബോസ് താരങ്ങളെല്ലാം ഒന്നിച്ച വെബ് സീരീസിന്റെ ചിത്രീകരണം രാജിനി ചാണ്ടിയുടെ വീട്ടില്‍ വെച്ചായിരുന്നു നടന്നത്. അന്ന് ആര്യ, വീണാ നായര്‍, ഫുക്രു, സുരേഷ് കൃഷ്ണന്, പ്രദീപ് ചന്ദ്രന്, അലക്സാന്‍ഡ്ര, ആര്‍ജെ രഘു തുടങ്ങിയവരെല്ലാം നടിയുടെ വീട്ടില്‍ എത്തിയിരുന്നു.

അന്നും താരങ്ങളെല്ലാം രാജിനി ചാണ്ടിക്കൊപ്പമുളള ചിത്രങ്ങളും വീഡിയോസുമെല്ലാം പങ്കുവെച്ചു. അതേസമയം രാജിനി ചാണ്ടിയുടെതായി വന്ന പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു. നാടന്‍ ലുക്കില്‍ നിന്നും കുറച്ച് മോഡേണായിട്ടുളള മേക്കോവറില്‍ എത്തിയ നടിയുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗായിരിക്കുന്നത്.

ആതിരാ ജോയ് എന്ന ഫോട്ടോഗ്രാഫറുടെ സ്ത്രീ ശാക്തീകരണം മുന്‍നിര്‍ത്തിയുളള ഫോട്ടോഷൂട്ടിലാണ് രാജിനി ചാണ്ടി കിടിലന്‍ ലുക്കില്‍ എത്തിയത്. രാജിനി ചാണ്ടിയുടെതായി വന്ന നാല് സ്റ്റൈലന്‍ ചിത്രങ്ങളും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ചിത്രങ്ങള്‍ക്ക് പിന്നാലെ കമന്റുകളുമായി ബിഗ് ബോസ് സഹതാരങ്ങളും എത്തിയിരുന്നു.

ആര്യ, എലീന പടിക്കല്‍, ആര്‍ജെ രഘു തുടങ്ങിയവരാണ് കമന്റുകളുമായി എത്തിയത്. ഓ മൈ ഗോഡ്, ഞങ്ങള്‍ക്ക് ഇപ്പോള്‍ കടുത്ത മത്സരമുണ്ട് എന്നാണ് ആര്യ കുറിച്ചത്. റോക്കിംഗ് എന്ന് ആര്‍ജെ രഘുവും രാജിനി ചാണ്ടിയുടെ ചിത്രങ്ങള്‍ക്ക് താഴെയായി കുറിച്ചിരിക്കുന്നു. ബിഗ് ബോസ് താരങ്ങള്‍ക്ക് പുറമെ ആരാധകരും കമന്റുകളുമായി എത്തിയിരുന്നു. എല്ലാവരും നന്നായിട്ടുണ്ട്, പൊളിച്ചു എന്നൊക്കെയാണ് രാജിനി ചാണ്ടിയുടെ പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.
ചിത്ര കടപ്പാട്: രാജിനി ചാണ്ടി ഇന്‍സ്റ്റഗ്രാം പേജ്
പൃഥ്വിരാജിന്റെ നായികയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍