ഗ്ലാമര്‍ ചിത്രങ്ങള്‍ക്ക് പിന്നാലെ വീണ്ടും രാജിനി ചാണ്ടി, വൈറലായി ഫോട്ടോ

By Midhun Raj

ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് രാജിനി ചാണ്ടി. മുത്തശ്ശി ഗദയിലെ ടൈറ്റില്‍ റോള്‍ നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ബിഗ് ബോസ് രണ്ടാം സീസണില്‍ പങ്കെടുത്തതിന് പിന്നാലെയാണ് രാജിനി ചാണ്ടി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. ബിഗ് ബോസില്‍ വളരെ കുറച്ച് ദിവസങ്ങള്‍ മാത്രം നിന്ന നടി സഹതാരങ്ങളുടെയെല്ലാം പ്രിയങ്കരിയായി മാറിയിരുന്നു.

ബിഗ് ബോസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ തന്‌റെ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം താരം എത്തി. രാജിനി ചാണ്ടിക്കൊപ്പം ഭര്‍ത്താവും ഇപ്പോള്‍ എല്ലാവര്‍ക്കും സുപരിചിതനാണ്. ബിഗ് ബോസ് താരങ്ങളുടെ ഒത്തുകൂടല്‍ എല്ലാം പ്രിയപ്പെട്ട അമ്മച്ചിയുടെ വീട്ടില്‍ വെച്ചാണ് നടന്നത്. കൂടാതെ രാജിനി ചാണ്ടിയുടെ വീട്ടില്‍ വെച്ച് ബിഗ് ബോസ് താരങ്ങളുടെ വെബ് സീരീസ് ഷൂട്ടിംഗും നടന്നിരുന്നു.

അതേസമയം അടുത്തിടെ

അതേസമയം അടുത്തിടെ നടിയുടെതായി വന്ന ഗ്ലാമര്‍ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായി മാറിയിരുന്നു. ഗ്ലാമറസായുളള നടിയുടെ ഫോട്ടോസ് കണ്ട് ആരാധകരും പ്രേക്ഷകരുമെല്ലാം ഞെട്ടി. പിന്നാലെ നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ചും വിമര്‍ശിച്ചുമെല്ലാം എത്തിയിരുന്നത്. അന്ന് വിമര്‍ശിക്കുകയും മോശം കമന്റുകള്‍ ഇട്ടവര്‍ക്കും വായടപ്പിക്കുന്ന മറുപടിയാണ് രാജിനി ചാണ്ടി നല്‍കിയത്.

ഇത്തരം വസ്ത്രങ്ങള്‍

ഇത്തരം വസ്ത്രങ്ങള്‍ താന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇട്ടുതുടങ്ങിയതാണെന്ന് നടി തന്റെ പഴയ ചിത്രങ്ങള്‍ പുറത്തുവിട്ട് അറിയിച്ചിരുന്നു. സ്വിം സ്യൂട്ട് ഉള്‍പ്പെടെയുളളവ ധരിച്ചുകൊണ്ടുളള പഴയ ചിത്രങ്ങളായിരുന്നു രാജിനി ചാണ്ടി പോസ്റ്റ് ചെയ്തിരുന്നത്. പിന്നാലെ പിന്തുണയുമായി ബിഗ് ബോസ് താരങ്ങളും മറ്റ് പ്രേക്ഷകരുമെല്ലാം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

ഇപ്പോഴിതാ നടി പങ്കുവെച്ച

ഇപ്പോഴിതാ നടി പങ്കുവെച്ച ഒരു ത്രോബാക്ക് ചിത്രവും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഇത്തവണ രാജിനി ചാണ്ടി പങ്കുവെച്ച ചിത്രത്തെ പ്രശംസിച്ച് നിരവധി പേരാണ് ഇന്‍സ്റ്റഗ്രാമില്‍ എത്തിയത്. എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടുളള മറുപടിയും നടി നല്‍കി. അടുത്തിടെ വിവാദ ഫോട്ടോഷൂട്ടിന് ബിബിസിക്ക് അഭിമുഖം നല്‍കിയ കാര്യവും രാജിനി ചാണ്ടി പറഞ്ഞിരുന്നു.

അന്ന് തന്‌റെ ഫോട്ടോഷൂട്ടിന്

അന്ന് തന്‌റെ ഫോട്ടോഷൂട്ടിന് വന്ന കമന്റുകള്‍ കണ്ട് അവതാരക ഞെട്ടിയിരുന്നുവെന്ന് രാജിനി ചാണ്ടി തുറന്നുപറഞ്ഞിരുന്നു. കേരളത്തിലുളളവര്‍ക്ക് മാത്രമാണ് ഇത് വാര്‍ത്തയെന്നും വിദേശത്തും മറ്റു സംസ്ഥാനങ്ങളിലുളളവര്‍ക്കും ഇത് ഒരു ന്യൂസല്ല എന്നും തന്റെ ഫോട്ടോഷൂട്ടിനെ കുറിച്ച് രാജിനി ചാണ്ടി പറഞ്ഞു.

അതേസമയം ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ്

അതേസമയം ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് തന്റെ എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് രാജിനി ചാണ്ടി എത്താറുളളത്. ഫോട്ടോഷൂട്ടിന് ഭര്‍ത്താവിന്‌റെ ഭാഗത്തുനിന്ന് പൂര്‍ണ പിന്തുണയാണ് ലഭിച്ചതെന്ന് നടി പറഞ്ഞിരുന്നു. അദ്ദേഹം ഇത്തരത്തിലുളള വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് തന്നോട് പറഞ്ഞിരുന്നില്ലെന്നും രാജിനി ചാണ്ടി ഒരഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

സീരിയല്‍ താരം നീരജാ പിളളയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍,

More from Filmibeat

Read more about: rajini chandy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X