വിവാഹം നടക്കുമെന്ന് കരുതി കാത്തിരുന്ന പ്രണയം; ആദ്യ റിലേഷന്‍ഷിപ്പിനെ കുറിച്ച് ബിഗ് ബോസ് താരം രജിത്ത് കുമാർ

ബിഗ് ബോസ് മലയാളം രണ്ടാം സീസണില്‍ വിജയ സാധ്യത ഏറെ ഉണ്ടായിരുന്ന മത്സരാര്‍ഥിയായിരുന്നു രജിത് കുമാര്‍. ബിഗ് ബോസില്‍ വന്നതിന് ശേഷമാണ് രജിത്തിന്റെ കുടുംബത്തിലെ കാര്യങ്ങള്‍ പുറംലോകം അറിയുന്നത്. തന്റെ വിവാഹത്തെ കുറിച്ചും ഭാര്യയെ കുറിച്ചുമൊക്കെ രജിത്ത് പറഞ്ഞത് വലിയ വിമര്‍ശനങ്ങള്‍ നേടി കൊടുത്തിരുന്നു.

ഇപ്പോഴിതാ കോളേജില്‍ പഠിക്കുമ്പോള്‍ ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ചും വിവാഹം വരെ തീരുമാനിച്ചിട്ടും നടക്കാതെ പോയതിനെ കുറിച്ചുമൊക്കെ തുറന്ന് സംസാരിക്കുകയാണ് താരം. യൂട്യൂബ് ചാനലിലൂടെയാണ് ഇതുവരെ പുറത്ത് പറയാത്ത പ്രണയത്തെ കുറിച്ച് രജിത്ത് പറയുന്നത്.

ആദ്യ പ്രണയത്തെ കുറിച്ച് രജിത്ത്

എനിക്ക് ഒന്നര വയസുള്ളപ്പോള്‍ അച്ഛനെ നഷ്ടപ്പെട്ടു. പിന്നെ അമ്മ ഞാനേ എന്ന് പറഞ്ഞ് ജീവിക്കുകയായിരുന്നു. എന്റെ അമ്മ നല്ല സുന്ദരിയായിരുന്നു. പക്ഷെ മറ്റൊരു കല്യാണത്തെ കുറിച്ച് അവര്‍ ചിന്തിച്ചില്ല. ഒത്തിരി കഷ്ടപ്പെട്ടിട്ടാണ് അമ്മ എന്നെ വളര്‍ത്തിയത്. ഞാന്‍ വന്നതിന് ശേഷമാണ് ഈ ദുരിതം വന്നതെന്ന് അമ്മ ഇടയ്ക്ക് പറയുമായിരുന്നു. ഞാനതെല്ലാം പോസിറ്റീവായി എടുത്തു. എങ്കിലും ഇതുപോലെയുള്ള കാര്യങ്ങള്‍ ആരും ഒരു മക്കളോടും പറയരുതെന്ന ഉപദേശം കൂടി രജിത്ത് മുന്നോട്ട് വെക്കുകയാണ്.

ആദ്യ പ്രണയത്തെ കുറിച്ച് രജിത്ത്

ബിഎഡിന് പഠിക്കാന്‍ തുടങ്ങിയ സമയത്താണ് അവിടെ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെടുന്നത്. നിരവധി കോളേജുകളില്‍ ഞാന്‍ പഠിച്ചിട്ടുള്ള എനിക്ക് പ്രണയിക്കാന്‍ ഇഷ്ടം തോന്നിയിരുന്നു. പക്ഷേ അതിന് മുന്‍കൈ എടുത്തില്ല. എന്റെ പ്രണയത്തെ ഞാന്‍ ചവിട്ടി കൂട്ടി മനസിനുള്ളില്‍ ഒതുക്കുകയായിരുന്നു. അതിന് പ്രധാന കാരണം എന്റെ കുടുംബം തന്നെയാണ്. എന്റെ അമ്മയും അച്ഛനും രണ്ട് കാസ്റ്റ് ആണ്. ഞാന്‍ പോയി ഏതെങ്കിലും ഒരു പെണ്ണിനോട് പ്രണയം അഭ്യാര്‍ഥിക്കുമ്പോള്‍ നിങ്ങളുടെ അച്ഛന്‍ ഇങ്ങനെയല്ലേ, അമ്മ ഇതല്ലേ എന്നൊക്കെ അവര്‍ പറഞ്ഞാല്‍ അതൊരു നാണക്കേടും അപമാനവും ആവുമല്ലോ എന്ന് തോന്നിയത് കൊണ്ടാണ് പ്രണയിക്കാത്തത്.

 ആദ്യ പ്രണയത്തെ കുറിച്ച് രജിത്ത്

അച്ഛനും അമ്മയ്ക്കും ഒരു നാണക്കേട് ഉണ്ടാവേണ്ടെന്ന് കരുതി എനിക്ക് ഇഷ്ടപ്പെട്ട പെണ്‍കുട്ടികളോടൊന്നും തുറന്ന് പറയാന്‍ പറ്റിയില്ല. ഞാന്‍ പറഞ്ഞിട്ടുമില്ല. ഇതൊരു സത്യമാണ്. ബിഎഡിന് പഠിക്കുന്ന സമയത്താണ് തൃശൂര്‍ ജില്ലയില്‍ നിന്നും എനിക്കൊപ്പം ഒന്നിച്ച് പഠിക്കാന്‍ എത്തുന്നത്. നല്ല സ്മാര്‍ട്ട് ആയ മിടുക്കി കുട്ടിയായിരുന്നു. എംഎസി ഒക്കെ കഴിഞ്ഞാണ് അവളും പഠിക്കാന്‍ വന്നത്. രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും പാല്‍ എന്ന് പറയുന്നത് പോലെ ഒരു ദിവസം ഈ കുട്ടി എന്റെ കൈയില്‍ ഒരു ബുക്ക് കൊണ്ട് വന്ന് തന്നു. അതിലൊരു സാധാനം വെച്ചിട്ടുണ്ട്. കൊണ്ട് പോയി വായിക്കണമെന്ന് പറഞ്ഞു.

 ആദ്യ പ്രണയത്തെ കുറിച്ച് രജിത്ത്

ഞാന്‍ നോക്കിയപ്പോള്‍ ഒരു പേജില്‍ എന്നെ കുറിച്ചും അയാള്‍ക്ക് എന്നോട് ഇഷ്ടമാണെന്നും എഴുതിയ ഒരു ലെറ്ററായിരുന്നു അത്. മനസില്‍ അഞ്ചാറ് ലഡു പൊട്ടിയ പോലെയായി. എന്നാലും ഞാന്‍ മൈന്‍ഡ് ചെയ്തില്ല. രണ്ടാമതും മറ്റൊരു ബുക്കിലൂടെ ഒരു ലെറ്റര്‍ കൂടി വന്നു. അതില്‍ മറുപടി പറയണമെന്നും എഴുതിയിരുന്നു. എന്റെ മറുപടി ഞാന്‍ നേരിട്ട് സംസാരിച്ച് കൊണ്ടായിരുന്നു. നിനക്കെന്താണ് കൊച്ചേ വട്ടാണോ? എന്നെ പോലൊരു വട്ട് കേസിന്റെ പുറകേ വരാന്‍ എന്നൊക്കെ തിരിച്ച് ചോദിച്ചു. പക്ഷേ എല്ലാം അറിഞ്ഞിട്ടാണ് ഇഷ്ടപ്പെട്ടതെന്നായിരുന്നു അവളുടെ മറുപടി.

ആദ്യ പ്രണയത്തെ കുറിച്ച് രജിത്ത്

എല്ലാം മനസിലാക്കി വന്നതാണല്ലോ എന്ന് കരുതി ഞാനും സന്തോഷിച്ചു. ഞാനും തിരിച്ച് കത്തുകളെഴുതി തുടങ്ങി. കോഴ്‌സിന്റെ പത്ത് മാസത്തെ കാലാവധിയ്ക്കുള്ളില്‍ 22 കത്തോളം ആ കുട്ടി എനിക്ക് തന്നു. പിന്നെ പഠിത്തമൊന്നും നടന്നില്ല. എഴുത്ത് തന്നെയായിരുന്നു. അന്ന് 25 വയസ് ഉണ്ട്. കല്യാണം കഴിക്കാന്‍ വേണ്ടി തന്നെയായത് കൊണ്ട് ഞാന്‍ അമ്മയുടെ മുന്നില്‍ നിന്നുമാണ് കത്തെഴുതിയത്. എന്റെ ഒരു കത്ത് 50-60 പേജുകള്‍ ഉണ്ടായിരിക്കും. അതെല്ലാം ചേര്‍ത്ത് വെച്ചിരുന്നേല്‍ ഒരു പുസ്തകം ആക്കാമായിരുന്നു. കോളേജ് കഴിഞ്ഞ് അവളുടെ വീട്ടില്‍ പോയി പെണ്ണ് ചോദിച്ചു.

Recommended Video

രജിത് കുമാര്‍ പറഞ്ഞതൊക്കെ സത്യമായിരുന്നു | FilmiBeat Malayalam
 ആദ്യ പ്രണയത്തെ കുറിച്ച് രജിത്ത്

കോഴ്‌സ് കഴിയട്ടേ എന്നിട്ട് ആവാമെന്ന് അവരും സമ്മതിച്ചു. പക്ഷേ കൂടെ പഠിച്ചിരുന്ന പലരും അതില്‍ പാര വെച്ചിരുന്നു. കോളേജ് ടൂര്‍ സമയത്ത് രണ്ട് പേരെയും രണ്ട് ബസിലാക്കി. കോഴ്‌സ് കഴിഞ്ഞ് ഒരു വിവരവും ഇല്ലാതെ ഇരിക്കുമ്പോഴാണ് ആ കൊച്ചിന്റെ കത്ത് വന്നത്. ' ലെറ്ററിന് വേണ്ടി കാത്ത് കാത്തിരുന്ന് ഭ്രാന്ത് പിടിച്ചെന്ന് എനിക്ക് അറിയാം'. അടുത്ത ലൈനാണ് അതിലും ഗംഭീരം. 'നമ്മുടെ കാര്യം എന്തായാലും നടക്കുമെന്ന് എനിക്ക് തോന്നുന്നില്ല. പ്രധാനമായും ജാതി തന്നെയാണ്. നിങ്ങള്‍ക്ക് ഇല്ല, ജോലിയില്ല, പ്രശസ്തിയില്ല. എന്നായിരുന്നു ആ കത്ത് എന്നും രജിത്ത് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X