രജിത് കുമാറിന്റെ ഭാര്യയായി കൃഷ്ണപ്രഭ; ഇവര്‍ക്കൊപ്പം തരംഗമുണ്ടാക്കാന്‍ നടി മല്ലിക സുകുമാരനും

അധ്യാപകനും പ്രഭാഷകനുമായിരുന്ന ഡോ. രജിത് കുമാര്‍ ബിഗ് ബോസ് ഷോ യിലൂടെയാണ് ജനപ്രീതി നേടി എടുക്കുന്നത്. ബിഗ് ബോസ് മലയാളം രണ്ടാം സീസണിലെ ശക്തരായ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു രജിത്. മത്സരം മുക്കാല്‍ ഭാഗത്തോളം പൂര്‍ത്തിയായപ്പോഴും വിജയ സാധ്യത കൂടുതല്‍ രജിത്തിനായിരുന്നു. എന്നാല്‍ താരം പുറത്ത് ആയി. മത്സരശേഷം ഇപ്പോള്‍ അഭിനയ രംഗത്ത് ചുവടുറപ്പിക്കുകയാണ് താരമിപ്പോള്‍.

കഴിഞ്ഞ മാസങ്ങളില്‍ നടി കൃഷ്ണപ്രഭയ്‌ക്കൊപ്പമുള്ള രജിത്തിന്റെ വിവാഹഫോട്ടോ വൈറലായിരുന്നു. കൃഷ്ണപ്രഭയുടെ വിവാഹം കഴിയാത്തതിനാലും രജിത് കുമാറിന്റെ രണ്ടാം വിവാഹത്തെ കുറിച്ച് ഗോസിപ്പുകള്‍ പ്രചരിക്കുന്നതിനാലും ഈ ഫോട്ടോ തരംഗമായിരുന്നു. എന്നാല്‍ ഇരുവരും ഒന്നിച്ചെത്തുന്ന കോമഡി സീരിയലായ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ ന്റെ പിന്നണിയില്‍ നിന്നുള്ളതായിരുന്നു ഈ ചിത്രം.

 rajith-krishna

നവംബര്‍ 21 മുതലാണ് പരമ്പര സംപ്രേക്ഷണം ആരംഭിക്കാന്‍ പോവുന്നത്. പുതിയ പരമ്പര എത്തുന്നതിന്റെ സന്തോഷത്തിലാണ് രജിത് കുമാറിപ്പോള്‍. കൃഷ്ണപ്രഭയ്‌ക്കൊപ്പം നടി മല്ലിക സുകുമാരനാണ് ഇതിലെ മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നേരത്തെ മഞ്ജു പിള്ളിയും ജഗദീഷും കേന്ദ്രകഥാപാത്രങ്ങളായിട്ടെത്തിയ ലൈഫ് ഈസ് ബ്യൂട്ടുഫുള്‍ എന്ന പരിപാടിയുടെ രണ്ടാം ഭാഗമാണിത്.

നിരവധി സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയിട്ടുള്ള കൃഷ്ണ പൂജപ്പുര ആണ് പരമ്പരയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. നര്‍മ്മത്തിന് പ്രധാന്യം കൊടുത്ത് ഒരുക്കുന്ന പരമ്പര സംവിധാനം ചെയ്യുന്നത് രാധകൃഷ്ണന്‍ മംഗലത്ത് ആണ്. രസകരമായ കാര്യം രണ്ട് ഗെറ്റപ്പിലാണ് രജിത് കുമാര്‍ പരമ്പരയില്‍ അഭിനയിക്കുന്നതെന്നതാണ്.

 rajith-krishna

അച്ഛനും മകനുമായി രണ്ട് കഥാപാത്രങ്ങളാണ് രജിത് കുമാറിനുള്ളത്. 'ഇത് വെറും തമാശക്കഥ മാത്രമല്ലെന്ന് പറയുകയാണ് രജിത്ത്. കുട്ടികള്‍ക്കും ദമ്പതിമാര്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാമുള്ള അര്‍ഥവത്തായ സന്ദേശം നല്‍കുന്നൊരു പരമ്പരയായിരിക്കുമിത്. ഇരട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നുള്ളത് ലേശം ബുദ്ധിമുട്ടായിരുന്നു. കാരണം രണ്ട് തവണ ഡബ്ബ് ചെയ്യേണ്ടി വരുമായിരുന്നു. എന്നാല്‍ താനിപ്പോള്‍ അത് ആസ്വദിക്കുന്നുണ്ടെന്നും രജിത് കുമാര്‍ പറയുന്നു.

Recommended Video

bigg boss fame rajit and team's reunion | FilmiBeat Malayalam

ഭാര്യ, ഭര്‍ത്താക്കന്മാരായിട്ടാണ് രജിത് കുമാറും കൃഷ്ണപ്രഭയും അഭിനയിക്കുന്നത്. ഇവര്‍ താമസിക്കുന്ന അതേ സ്ഥലത്താണ് മല്ലിക സുകുമാരനും കുടുംബവും കഴിയുന്നത്. ഇവര്‍ തമ്മിലുള്ള സ്‌നേഹബന്ധവും ഇഷ്ട കുറവുകളുമൊക്കെയാണ് പരമ്പരയുടെ ഇതിവൃത്തം. കൃഷ്ണപ്രഭ തഹസില്‍ദാര്‍ ആയിട്ടാണ് അഭിനയിക്കുന്നത്. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പൊരുത്തക്കേടുകളും ഇഷ്ടങ്ങളുമൊക്കെ രസകരമായി അവതരിപ്പിക്കുന്നുണ്ട്.

Read more about: mallika sukumaran television
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X