For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രജിത് കുമാര്‍ രണ്ടാമതും വിവാഹിതനാവുകയാണോ? ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഒടുവില്‍ ഉത്തരം നല്‍കി താരം

  |

  ബിഗ് ബോസ് രണ്ടാം പതിപ്പില്‍ വിജയസാധ്യതയുണ്ടായിരുന്ന മത്സരാര്‍ഥിയായിരുന്നു രജിത് കുമാര്‍. തുടക്കം മുതല്‍ രജിത്തിനെ കേന്ദ്രീകരിച്ചായിരുന്നു എല്ലാവരും സംസാരിച്ചിരുന്നത്. അതില്‍ ആദ്യം ചൂണ്ടി കാണിച്ചത് രജിത് കുമാറും ഭാര്യയും തമ്മിലുള്ള പ്രശ്‌നമായിരുന്നു. ഗര്‍ഭിണിയായിരുന്ന ഭാര്യയെ വീട്ടിലാക്കി അവരുടെ കുടുംബത്തിലെ കല്യാണത്തിന് പോയ കഥയായിരുന്നു രജിത് ആദ്യ ആഴ്ചയില്‍ തന്നെ പറഞ്ഞത്.

  ഭാര്യയ്ക്ക് അബോര്‍ഷന്‍ നടന്നിട്ടും കല്യാണത്തിന് പോയെന്ന് പറഞ്ഞതോടെ മത്സരാര്‍ഥികള്‍ തന്നെ മോശക്കാരനാക്കിയെന്ന് പറയുകയാണ് താരമിപ്പോള്‍. ഒരു യൂട്യബ് ചാനലിന് നല്‍കിയ അഭമുഖത്തിലൂടെയായിരുന്നു ബിഗ് ബോസില്‍ നിന്നുള്ള ഓര്‍മ്മകളും ഇനിയൊരു വിവാഹമുണ്ടാവുമോ എന്ന ചോദ്യത്തെ കുറിച്ചുമൊക്കെ രജിത് സംസാരിച്ചിരിക്കുന്നത്. ഒപ്പം ഏഷ്യാനെറ്റിൻ്റെ ഒരു പരിപാടിയിൽ ഞാനും ഉണ്ടാവും എന്ന കാര്യം കൂടി താരം വെളിപ്പെടുത്തിയിരിക്കുകയാണ്.

  ഒരു നല്ല പെണ്ണ് ഉണ്ടായിരുന്നെങ്കില്‍ അവളിതെല്ലാം നോക്കി നല്ല രീതിയില്‍ പോവുമായിരുന്നു. പക്ഷേ ഞാന്‍ മനസിലാക്കുന്ന കാര്യം ഞാനൊരു പെണ്ണിനെ കൊണ്ട് വന്നാല്‍ അവള്‍ക്ക് എന്റെ കൂടെ വരണമെന്നായിരിക്കും ആഗ്രഹമുണ്ടാവുക. അപ്പോള്‍ എന്റെ വീട് നോക്കാന്‍ അവളുണ്ടാവില്ല. എനിക്ക് അതറിയാം. ആ വിചാരിക്കുന്നത് പോലെയൊന്നും നടക്കില്ല. അതുകൊണ്ട് അവളെ കൂടി കൊണ്ട് വന്ന് കഷ്ടപ്പെടുത്തുന്നതിനെക്കാള്‍ ഞാന്‍ എന്റെ വഴിക്ക് നടക്കുന്നതല്ലേ നല്ലത് എന്നും രജിത്ത് കുമാര്‍ ചോദിക്കുന്നു.

  ഒരു ഷോ യ്ക്ക് എങ്ങനെ പോയാലും പതിനായിരം രൂപ കിട്ടും. രണ്ടായിരം ഷോ എടുത്ത എനിക്ക് എന്ത് കിട്ടും. മില്യന്‍സ് വരണ്ടേ? പക്ഷേ ഒരു നയപൈസ പോലും എവിടെ നിന്ന് പോലും ഞാന്‍ ചോദിച്ച് വാങ്ങിയിട്ടില്ല. തന്നാല്‍ വാങ്ങും. ചിലയിടത്ത് ബിരിയാണി കിട്ടും, ചിലയിടത്ത് കട്ടന്‍കാപ്പിയായിരിക്കും. പണത്തെക്കാള്‍ വിലമതിക്കാന്‍ സാധിക്കാത്ത ഒരുപാട് കാര്യങ്ങളുണ്ട്. അതിലൊരണ്ണമാണ് നമുക്കുള്ള സാമൂഹ്യ പ്രതിബദ്ധത. ഒരു ആത്മസംതൃപ്തിയുണ്ടാവും.

  അടുത്തൊരു ബിഗ് ബോസ് എങ്ങനൊയിരിക്കണെന്ന ചോദ്യത്തിനും രജിത്ത് മറുപടി പറഞ്ഞിരുന്നു. 'അതിനുള്ള മറുപടി എനിക്ക് അറിയാം. പക്ഷേ ഇപ്പോള്‍ പറയില്ല. ഇനിയൊരു ബിഗ് ബോസ് വരികയാണെങ്കില്‍ അതിലേക്ക് ഞാന്‍ കൂടി ഇടിച്ച് കയറാന്‍ നോക്കുന്നുണ്ട്. ആ സമയം അതില്‍ പങ്കെടുക്കുന്നവര്‍ക്കായി എനിക്ക് അറിയുന്ന കാര്യങ്ങളും ഞാന്‍ മനസിലാക്കിയ കാര്യങ്ങളും പറഞ്ഞ് കൊടുക്കുന്നതായിരിക്കും. ബിഗ് ബോസിനെ കുറിച്ചുള്ള ചോദ്യം ഒരു വാക്കില്‍ പറഞ്ഞ് തീര്‍ക്കാന്‍ പറ്റുന്നതല്ല. രണ്ട് എപ്പിസോഡെങ്കിലും വേണ്ടി വരും. അത്രയും കാര്യങ്ങളുണ്ട്.

  നൂറ് ദിവസം നിന്ന് കിട്ടുക എന്നതാണ് ബിഗ് ബോസ്. അതില്‍ അറിയേണ്ടതും ചെയ്യേണ്ടതുമായ കാര്യങ്ങള്‍ ഒരുപാടുണ്ടെന്ന് ഞാന്‍ പത്താമത്തെ ദിവസം മുതല്‍ പഠിച്ച് തുടങ്ങി. കാരണം എന്റെ ഭാര്യയുടെ മുറചെറുക്കന്റെ കല്യാണം നടത്താനാണ് ഞാന്‍ പോയത്. അവള്‍ രണ്ട് മാസം ഗര്‍ഭിണിയാണെന്നേ അറിഞ്ഞുള്ളു. അല്ലാതെ പ്രസവിക്കാന്‍ കിടക്കുകയല്ല. അപ്പോള്‍ നീ വിശ്രിക്കൂ എന്ന് പറഞ്ഞിട്ട് പോയി. പക്ഷേ ഇത് പോലും എന്നെ വൃത്തികെട്ടവനാക്കി. ആദ്യത്തെ എലിമിനേഷന്‍ പോലും എനിക്ക് തരാന്‍ വേണ്ടി കളി തുടങ്ങിയപ്പോഴാണ് ഈ കളി എങ്ങനെയാണ് മുന്നോട്ട് പോവേണ്ടതെന്ന് ഞാന്‍ മനസിലാക്കിയത്.

  24 മണിക്കൂറില്‍ ഒരു മണിക്കൂര്‍ എന്നോട് സ്‌നേഹം കാണിക്കുന്നുണ്ടെങ്കില്‍ ബാക്കി 23 മണിക്കൂറും ഞാന്‍ ഡെയ്ഞ്ചറസ് സോണിലാണ്. എന്റെ ഒരു നിയന്ത്രണം വിട്ട് പോയി അടിക്കാന്‍ നോക്കിയിരുന്നെങ്കില്‍ എന്ന് ആലോചിച്ച് നോക്കിക്കേ. വാരിത്തൂക്കി തറയിലടിക്കാന്‍ എനിക്ക് തന്നെ തോന്നിയിട്ടുണ്ടായിരുന്നു. ബിഗ് ബോസ് റിയാലിറ്റിയിലുള്ളൊരു ജീവിതമാണ്. നമ്മുടെ ജീവിതത്തിലുണ്ടാവുന്ന പ്രശ്‌നങ്ങളെ എങ്ങനെ മറികടക്കാം എന്നതാണ് പറഞ്ഞ് തരുന്നത്. അതിന് ദൈവാനുഗ്രഹം, ജീവിത നൈപുണ്യം എന്നിങ്ങനെ രണ്ട് കാര്യങ്ങള്‍ വേണം.

  English summary
  Bigg Boss Fame Rajith Kumar About The Airport Controversies, Marriage + Other
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X