വിമർശകന് മറുപടിയുമായി രജിത് കുമാർ, ലൈഫ് ഈസ് ബ്യൂട്ടി ഫുൾ ഉടൻ എത്തുമെന്ന് താരം

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഒരു വ്യക്തിയായിരുന്നു ഡോക്ടർ രജിത് കുമാർ. വാർത്തകളിൽ നിറഞ്ഞ് നിൽക്കാറുള്ള താരത്തെ പ്രേക്ഷകരുടെ ഇടയിൽ കുടുതൽ സുപരിചിതനാക്കിയത് ബിഗ് ബോസ് റിയാലിറ്റി ഷോയാണ്.മോഹൻലാൽ അവതാരകനായി എത്തിയ സീസൺ 2 ൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമ സീരിയൽ താരങ്ങളോടൊപ്പമാണ് രജിത് കുമാറും ഹൗസിലെത്തിയത്. എന്നാൽ വളരെ വേഗം താരം കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു.ഷോ അവസാനിച്ചിട്ടും ഇന്നും രജിത് കുമാറിന് മികച്ച പ്രേക്ഷക പിന്തുണയാണുള്ളത്.

rajith kumar

മാസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ രജിത് കുമാറിന്റേയും കൃഷ്ണപ്രഭയുടേയും ഒരു ചിത്രം വൈറലായിരുന്നു. ഒരു പരമ്പരയുടെ ഭാഗമായി വിവാഹ വേഷത്തിൽ നിൽക്കുന്ന ചിത്രമായിരുന്നു ഇത്. ഈ ചിത്രം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ച വിഷയമായിരുന്നു. ഇരുവരും യഥാർഥത്തിൽ വിവാഹിതരായോ എന്നാണ് പ്രേക്ഷകർ ചോദിച്ചത്. ചിത്രം വൈറലായതോടെ ക്ലാരിഫിക്കേഷനുമായി താരങ്ങൾ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. വിവാഹത്തെക്കുറിച്ചുള്ള ചിന്തകളൊന്നുമില്ലെന്നും ജോലിയും സാമൂഹ്യ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പേകാനാണ് തീരുമാനമെന്നും ഡോക്ടർ അന്ന് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിത ഈ ചിത്രം വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ്.

തന്റെ ഇൻസ്റ്റഗ്രാം പേജിൽ പരമ്പരയുടെ പുതിയ പോസ്റ്റർ ഡോക്ടർ പങ്കുവെച്ചിരുന്നു. ഒരു വിരുതൻ താരത്തെ ട്രോളി രംഗത്തെത്തിയിരുന്നു. ഇയാൾക്ക് കൃത്യമായ ഉത്തരവും താരം നൽകുകയും ചെയ്തിട്ടുണ്ട്. പ്രേക്ഷകർ ആകാംക്ഷയോടെയാണ് പരമ്പരയ്ക്കായി കാത്തിരിക്കുന്നത്. ലൈഫ് ഈസ് ബ്യൂട്ടി ഫുൾ പരമ്പരയുടെ രണ്ടാം ഭാഗത്തിലാണ് രജിത് കുമാറും കൃഷ്ണപ്രഭയും ഒന്നിച്ചെത്തുന്നത്. നടി മല്ലിക സുകുമാരനും പരമ്പയിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇതിന്റെ ആദ്യ പ്രമോ വീഡിയോയും പുറത്തു വന്നിരുന്നു.

വിനോദിനി എന്ന കഥാപാത്രത്തെയാണ് മല്ലിക സുകുമാരൻ പരമ്പരയിൽ അവതരിപ്പിക്കുന്നത്. നമ്മുടെ സ്വീകരണമുറികളിലേക്ക് ഒരു 'ഒന്നൊന്നര' കഥാപാത്രമായി മല്ലിക സുകുമാരൻ വീണ്ടുമെത്തുന്നു!! പതിനെട്ടടവും പയറ്റി തെളിഞ്ഞ ഗോവിന്ദപ്പിള്ളയാശാന്റെ കൊച്ചുമകൾ വിനോദിനിയുടെ മരണമാസ്സ് എൻട്രി എന്ന് പറഞ്ഞുകൊണ്ടാണ് ചാനൽ മല്ലിക സുകുമാരന്റെ വീഡിയോ പങ്ക് വച്ചിരിക്കുന്നത്. ഇത് വരെയും തന്ന സ്നേഹവും പിന്തുണയും ഇനിയും ഉണ്ടാകണം എന്നാണ് മല്ലിക സുകുമാരൻ വീഡിയോയിലൂടെ പറയുന്നുണ്ട്. പരമ്പരയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Read more about: biggboss serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X