മുളക് തേച്ച സംഭവത്തെ കുറിച്ച് വീണ്ടും മനസുതുറന്ന് രജിത്ത് കുമാര്‍, എംജി ശ്രീകുമാറിനോട് ബിഗ് ബോസ് താരം പറഞ്ഞത്

By Midhun Raj

ബിഗ് ബോസ് മലയാളം രണ്ടാം സീസണിലൂടെ കഴിഞ്ഞ വര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് രജിത്ത് കുമാര്‍. ബിഗ് ബോസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ശേഷമായിരുന്നു അദ്ദേഹം തിരിച്ചെത്തിയത്. ഷോയില്‍ ഇത്തവണ വിജയിയാവുമെന്ന് പലരും പ്രവചിച്ച മല്‍സരാര്‍ത്ഥി കൂടിയായിരുന്നു അദ്ദേഹം. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കണ്ണില്‍ മുളക് തേച്ച സംഭവത്തിന് പിന്നാലെ രജിത്ത് ഷോയില്‍ നിന്നും പുറത്താവുകയായിരുന്നു.

ബിഗ് ബോസ് സമയത്ത് എറ്റവും കൂടുതല്‍ ആരാധക പിന്തുണ ലഭിച്ച മല്‍സരാര്‍ത്ഥിയായിരുന്നു അദ്ദേഹം. ലക്ഷക്കണക്കിന് പേരാണ് ബിഗ് ബോസ് സമയത്ത് ഡിആര്‍കെയെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്തത്. അതേസമയം ബിഗ് ബോസിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് അദ്ദേഹം എത്താറുണ്ട്.

അടുത്തിടെയാണ് എഷ്യാനെറ്റിലെ

അടുത്തിടെയാണ് എഷ്യാനെറ്റിലെ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ 2 എന്ന പരമ്പരയിലൂടെ അഭിനയ രംഗത്തേക്കും രജിത്ത് എത്തിയത്. പരമ്പരയില്‍ പ്രധാന വേഷത്തിലാണ് അദ്ദേഹം അഭിനയിക്കുന്നത്. അധ്യാപക ജോലിയില്‍ നിന്നും ഇടവേള എടുത്താണ് രജിത്ത് മിനിസക്രീന്‍ രംഗത്തേക്ക് എത്തിയത്. ഇതുകൂടാതെ ബിഗ് ബോസ് താരത്തെ നായകനാക്കിയുളള സിനിമകളും അടുത്തിടെ പ്രഖ്യാപിക്കപ്പെട്ടിരുന്നു.

ആരാധകരുടെ പിന്തുണയ്ക്ക്

ആരാധകരുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് രജിത്ത് കുമാര്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. തന്റെ യൂടൂബ് ചാനലിലൂടെയും ഇടയ്ക്കിടെ അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. അതേസമയം രജിത്ത് കുമാറിന്‌റെതായി വന്ന ഒരു പ്രൊമോ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

അമൃത ടിവിയിലെ

അമൃത ടിവിയിലെ പറയാം നേടാം എന്ന പരിപാടിയില്‍ രജിത്ത് വരുന്ന എപ്പിസോഡിന്‌റെ പ്രൊമോ വീഡിയോ ആയിരുന്നു പുറത്തിറങ്ങിയത്. പ്രശസ്ത ഗായകന്‍ എംജി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന പരിപാടിയില്‍ ഇത്തവണ അതിഥിയായി എത്തിയത് രജിത്ത് കുമാറാണ്. പ്രൊമോ വീഡിയോയില്‍ ഒരു ട്രൂ രാഷ്ട്രീയ പ്രവര്‍ത്തകനായി സത്യസന്ധതയില്‍ അധിഷ്ഠിതമായി മുന്നോട്ട് പോവണമെന്ന് ആഗ്രഹമുണ്ടെന്ന് രജിത്ത് പറഞ്ഞു.

കൂടാതെ ബിഗ് ബോസില്‍

കൂടാതെ ബിഗ് ബോസില്‍ നടന്ന മുളക് തേച്ച സംഭവത്തെ കുറിച്ചും നടന്‍ സംസാരിക്കുന്നുണ്ട്. എന്റെ കാര്യത്തില്‍ ഒരു പച്ചമുളക് അല്ലെങ്കില്‍ ഒരു സാമ്പാറ് മുളക് വന്നപ്പോ ഒരു ഇന്റര്‍നാഷണല്‍ സംഭവം ആയെങ്കില്‍ മുളകിനെ ബാന്‍ ചെയ്യേണ്ട സമയം കഴിഞ്ഞു ചേട്ടാ എന്ന് പ്രൊമോയില്‍ എംജി ശ്രീകുമാറിനോട് രജിത്ത് പറയുന്നു. ശരിയല്ലേ? ആ വെളളം ഇങ്ങോട്ട് തൊട്ടിട്ട് ഈ രണ്ട് കൈയ്യിലും തേച്ച് ലൈറ്റാക്കിയിട്ട് കണ്ണിനകത്തേക്ക് തന്നെ തേച്ചു, പ്രൊമോയില്‍ രജിത്ത് പറഞ്ഞു. ബുധനാഴ്ച രാത്രി ഏട്ട് മണിക്കാണ് ഈ എപ്പിസോഡ് ചാനലില്‍ സംപ്രേക്ഷണം ചെയ്തത്.

പൃഥ്വിരാജിന്‌റെ നായികയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍

വീഡിയോ

Read more about: mg sreekumar bigg boss 2
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X