രജിത് കുമാറിനോട് അമ്മ അവസാനമായി ആവശ്യപ്പെട്ട കാര്യങ്ങള്‍, താടി എടുത്തു, അടുത്ത കാര്യം ചെയ്യാനായില്ല

ബിഗ് ബോസില്‍ പങ്കെടുത്തതോടെ പലരുടേയും ജീവിതം മാറി മറിഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വിവാദ താരമായി മാറിയ ഡോക്ടര്‍ രജിത് കുമാറും രണ്ടാമത്തെ സീസണില്‍ പങ്കെടുത്തിരുന്നു. കൊവിഡ് വ്യാപനത്തെത്തുടര്‍ന്നായിരുന്നു പരിപാടി അവസാനിപ്പിച്ചത്. ഷോ നിര്‍ത്തുകയാണെന്നറിയിക്കുന്നതിന് തൊട്ടുമുന്‍പായാണ് രജിത് കുമാര്‍ ബിഗ് ബോസില്‍ നിന്നും പുറത്തായത്. കടുത്ത വിമര്‍ശനങ്ങള്‍ക്കിടയിലും താരത്തിന് ഒരുവിഭാഗം ശക്തമായ പിന്തുണ നല്‍കിയിരുന്നു.

ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു രജിത് കുമാര്‍. അദ്ദേഹം പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. തന്റെ ഭാവി പരിപാടികളെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെയുള്ള നിലപാടുകളെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. വിവാഹിതനായിരുന്നുവെന്നും ഒത്തുപോവാന്‍ കഴിയാതെ വന്നപ്പോള്‍ വിവാഹമോചനം നേടുകയായിരുന്നുവെന്നും താരം പറഞ്ഞിരുന്നു.

വിവാഹത്തെക്കുറിച്ച്

വിവാഹത്തെക്കുറിച്ച്

താന്‍ വിവാഹിതനായേക്കുമെന്നും വധുവായി വരുന്ന ആള്‍ക്ക് ഉണ്ടായിരിക്കേണ്ട ഗുണത്തെക്കുറിച്ച് പറഞ്ഞും രജിത് കുമാര്‍ എത്തിയിരുന്നു. സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാവാനുള്ള മനസ്സുണ്ടായിരിക്കണം. കുട്ടികളോട് തനിക്കേറെ ഇഷ്ടമാണെങ്കിലും സ്വന്തമായൊരു കുഞ്ഞ് എന്നഗാര്ഹമില്ലെന്നും കുടുംബ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമ്പോള്‍ സമൂഹത്തിന് തന്നെ നഷ്ടമാവുമെന്നുമായിരുന്നു താരം പറഞ്ഞത്. എന്നാണ് വിവാഹമെന്ന് ചോദിച്ചായിരുന്നു ആരാധകരെത്തിയത്.

 അമ്മയുടെ ആഗ്രഹത്തെക്കുറിച്ച്

അമ്മയുടെ ആഗ്രഹത്തെക്കുറിച്ച്

അമ്മയെക്കുറിച്ച് മിക്കപ്പോഴും വാചാലനാവാറുണ്ട് രജിത് കുമാര്‍. ബിഗ് ബോസിലേക്ക് എത്തിയപ്പോഴും അമ്മയുടെ അവസാനനിമിഷങ്ങളെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു. അമ്മ തന്നോട് പറഞ്ഞ 2 കാര്യങ്ങളെക്കുറിച്ചും അ്‌ദ്ദേഹം പറഞ്ഞിരുന്നു. താടിയെടുക്കണമെന്നും വിവാഹം ചെയ്യണമെന്നുമായിരുന്നു അമ്മ പറഞ്ഞത്. താടിയെടുത്തത് അതിന് ശേഷമാണ്. ബിഗ് ബോസിന് വേണ്ടിയല്ല താടിയെടുത്തത്. വിവാഹം അത്ര പെട്ടെന്ന് നടക്കില്ല. കരിയറും ജോലിയുമെല്ലാം എല്ലാം എനിക്കൊറ്റയ്ക്ക് ചെയ്യാനാവും. വിവാഹ ജീവിതം അങ്ങനയല്ലല്ലോയെന്നും അദ്ദേഹം പറയുന്നു.

സാമൂഹ്യ പ്രവര്‍ത്തനത്തിലേക്ക്

സാമൂഹ്യ പ്രവര്‍ത്തനത്തിലേക്ക്

ജോലി രാജിവെച്ച് സാമൂഹ്യപ്രവര്‍ത്തനത്തിലേക്ക് ഇറങ്ങുകയാണ് താനെന്ന് രജിത് കുമാര്‍ പറയുന്നു. ബിഗ് ബോസിലുള്ള പ്പോള്‍ തന്നെ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നു. അമ്മ പോയതോട് കൂടി വളരാനോ മുന്നോട്ട് പോവാനോ കഴിഞ്ഞിരുന്നില്ല. അത്രയും തകര്‍ന്നിരുന്നു. അമ്മയ്ക്ക് സന്തോഷം കൊടുക്കാന്‍ വേണ്ടിയാണ് എല്ലാം ചെയ്തത്. ശക്തമായ പിന്തുണയാണ് ആരാധകര്‍ എനിക്ക് നല്‍കുന്നത്. ആവശ്യം വരുമ്പോഴെല്ലാം അവര്‍ പ്രതികരിക്കാറുണ്ട്.

ലോകം മുഴുവനുണ്ട്

ലോകം മുഴുവനുണ്ട്

മുന്‍പ് തനിക്കാരും ഇല്ലെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ ലോകം മുഴുവനും തനിക്കൊപ്പമുണ്ട്. ലോകം മുഴുവന്‍ വെട്ടിപ്പിടിച്ച് ആര്‍ക്ക് കൊണ്ടുകൊടുക്കാനാണ്. കോളേജില്‍ പഠി്പ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ സിലബസ് പെട്ടെന്ന് തീര്‍ക്കണം. അതിനൊപ്പം സ്‌കൂളില്‍ കൗണ്‍ലസിംഗിന് പോയിരുന്നു. ലീലെടുത്ത് പോവുമ്പോള്‍ സിലബസ് തീരില്ലേയെന്ന ആശങ്കയുണ്ടായിരുന്നു. എന്ത് ചെയ്യുമ്പോഴും പെര്‍ഫെക്റ്റായി ചെയ്യണമെന്നാഗ്രഹിക്കുന്നയാളാണ് താന്‍. 4 വര്‍ഷം സര്‍വീസ് ബാക്കിയുണ്ട്. 3 വര്‍ഷം ശമ്പളമില്ലാത്ത ലീവിന് അപേക്ഷിച്ചിട്ടുണ്ട്.

ആഗ്രഹങ്ങള്‍

ആഗ്രഹങ്ങള്‍

അഭിനയിക്കാനും സാമൂഹ്യപ്രവര്‍ത്തനത്തിനുമായി മാറ്റിവെക്കുകയാണ് ഇനിയുള്ള സമയം. എല്ലാത്തിനും സ്വതന്ത്രമായി പോവാന്‍ പറ്റണം. മിമിക്രിയും അഭിനയത്തിന്റേയുമൊക്കെ വഴിയെ സഞ്ചരിക്കണം. തനിക്ക് ചെയ്യാനാഗ്രഹമുള്ള വേഷത്തെക്കുറിച്ചും അദ്ദേഹം വാചാലനായിരുന്നു. അമ്മയില്ലാതെ മകളെ വളര്‍ത്തുന്ന ഒരച്ഛന്‍. അങ്ങനെയുള്ള അച്ഛന് എന്ത് മാത്രം സ്ട്രയിനുണ്ടാവും. അത്തരത്തിലുള്ള ചില കഥാപാത്രങ്ങള്‍ മനസ്സിലുണ്ട്.

Recommended Video

രജിത് കുമാര്‍ പറഞ്ഞതൊക്കെ സത്യമായിരുന്നു | FilmiBeat Malayalam
ലീവും അവധിയും

ലീവും അവധിയും

ഫയലുകളെല്ലാം മുന്നോട്ട് പോയിട്ടുണ്ട്. അത് ശരിയായില്ലെങ്കില്‍ വോളന്ററി റിട്ടയര്‍മെന്റ് എടുക്കും. ബയോളജി ട്യൂഷനെടുക്കാനുള്ള ഗവണ്‍മെന്റ് ഉത്തരവ് ലഭിച്ച വ്യക്തിയാണ് താനെന്നും രജിത് കുമാര്‍ പറഞ്ഞിരുന്നു. ഫീസ് വാങ്ങിച്ചായിരുന്നില്ല താന്‍ പഠിപ്പിച്ചിരുന്നത്. സമൂഹത്തിലേക്ക് ഇറങ്ങുകയാണ് എന്തായാലും. ചിലപ്പോള്‍ രാഷ്ട്രീയമുണ്ടാവാം. അത്തരത്തിലുള്ള കാര്യത്തെക്കുറിച്ച് പലരും പറഞ്ഞിരുന്നു. ജനങ്ങള്‍ അത് ആഗ്രഹിക്കുന്നുണ്ട്. വരുമാനം പോവുന്നത് പുസ്തകം പബ്ലിഷ് ചെയ്യുന്നതിലേക്കാണ്. കിങ് മേക്കറാവാനാണ് തനിക്ക് താല്‍പര്യമെന്നും രജിത് കുമാര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X