For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസിലെ ആരെയും ബ്ലോക്ക് ചെയ്തിട്ടില്ല! ദയയെ മാത്രമെന്ന് രജിത് കുമാര്‍, വിശേഷങ്ങളുമായി താരം

  |

  ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണ്‍ പാതി വഴിയില്‍ അവസാനിപ്പിച്ചതിന്റെ നിരാശയിലായിരുന്നു പ്രേക്ഷകര്‍. കൊറോണ ഉണ്ടാക്കിയ പ്രതിസന്ധികളിലൊന്നായിരുന്നു ബിഗ് ബോസും. വിജയ സാധ്യത ഏറെ കല്‍പ്പിച്ചിരുന്ന മത്സരാര്‍ഥി രജിത് കുമാര്‍ പുറത്തായതിന് തൊട്ട് പിന്നാലെയായിരുന്നു ഷോ തന്നെ അവസാനിക്കുന്നത്. പുറത്ത് വന്നതിന് ശേഷം രസകരമായ നിരവധി കാര്യങ്ങളായിരുന്നു രജിത് ആരാധകരോടായി പങ്കുവെച്ചത്.

  അതില്‍ പ്രധാനം രജിത് രണ്ടാമതും വിവാഹിതനാവുന്നു എന്നതായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ പലതും സത്യമല്ലെന്ന് പറയുകയാണ് താരമിപ്പോള്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയായിരുന്നു മോഹന്‍ലാലിനെ കുറിച്ചും തന്റെ വിവാഹത്തെ കുറിച്ചുമൊക്കെ രജിത് പങ്കുവെച്ചിരിക്കുന്നത്.

  ബിഗ് ബോസില്‍ നിന്നും ഇറങ്ങിയ സമയത്ത് ചെന്നൈയില്‍ പവന്‍ ജിനോ തോമസും ഭാര്യയും അവിടെ എത്തിയിരുന്നു. അവരാണ് എന്നെ യാത്ര ആക്കിയത്. വേഴാമ്പലിന് വെള്ളം കിട്ടിയത് പോലെയുള്ള അനുഭവമാണ് ലാലേട്ടനെ കണ്ടപ്പോള്‍. വേഴമ്പാല്‍ ഒരുപാട് നാള് വെള്ളം കിട്ടാന്‍ വേണ്ടി കാത്തിരിക്കും. അതുപോലെ എത്രയോ വര്‍ഷങ്ങളായി ലാലേട്ടനെ കാണാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാന്‍.

  ഒടുവില്‍ ബിഗ് ബോസിന്റെ ആദ്യ ദിവസം ചെന്ന് നില്‍ക്കുമ്പോള്‍ എന്‍ട്രി തന്നെ ലോകപ്രശസ്തനും മലയാള സിനിമയുടെ തമ്പുരാനുമായ മോഹന്‍ലാലിന് മുന്നിലാണ്. ലാലേട്ടനെ കാണുമ്പോള്‍ രോമങ്ങളിങ്ങനെ എണിറ്റ് നിന്ന് രോമാഞ്ചം വരും.അദ്ദേഹത്തിന്റെ അടുത്ത് നില്‍ക്കാനും തൊടാനും അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങാനും ഭാഗ്യം ലഭിച്ചുവെന്ന് രജിത്ത് പറയുന്നു. ലാലേട്ടനെ വിളിക്കാറുണ്ട്. ഇടയ്ക്ക് മെസേജും അയക്കും.

  bigg boss fame rajit and team's reunion | FilmiBeat Malayalam

  അതിനൊപ്പം കല്യാണത്തെ കുറിച്ചുള്ള ചോദ്യത്തിനും താരം ഉത്തരം പറഞ്ഞിരുന്നു. എന്റെ കല്യാണം മാത്രമല്ല സോഷ്യല്‍ മീഡിയിയലൂടെ രണ്ട് മക്കളെ കൂടി തരുമെന്നാണ് തോന്നുന്നത്. ഞാന്‍ പോലും ഇതൊന്നും അറിയുന്നില്ല. പിന്നെ നമ്മുടെ കൂടെ മത്സരാര്‍ഥികളില്‍ ഒരാളായിരുന്ന കുട്ടി ഉണ്ടായിരുന്നു. ദയ എന്നൊരു പാവം കൊച്ച്. അത് ഇടയ്ക്കിടയ്ക്ക് അവള്‍ക്ക് തോന്നിയതൊക്കെ എഴുതി പിടിപ്പിച്ച് വിടുമെന്നേ ഉള്ളു.

  ബിഗ് ബോസിലെ ഒരു സുഹൃത്തുക്കളുടെയും കോള്‍ ഞാന്‍ ബ്ലോക്ക് ചെയ്തിട്ടില്ല. പക്ഷേ ദയ എന്നെ കൊച്ചിന്റെ നമ്പര്‍ മാത്രം ബ്ലോക്ക് ചെയ്തു. ഒറ്റ പ്രാവിശ്യമേ ആ കൊച്ച് എന്നെ വിളിച്ചുള്ളു. അപ്പോള്‍ തന്നെ ഇനി വിളിക്കണ്ടെന്ന് ഞാന്‍ പറഞ്ഞു. കാരണം വെറുതേ മറ്റുള്ളവരെ കൊണ്ട് സംസാരം ഉണ്ടാക്കേണ്ടെന്ന് കരുതിയാണ്. മത്സരാര്‍ഥികളില്‍ കുറച്ച് പേരുടെ നമ്പറേ ഉള്ളു. അതില്‍ ഈ നമ്പര്‍ മാത്രമേ ബ്ലോക്ക് ചെയ്തുള്ളു. അങ്ങനെ വേറെ കഥകളൊന്നുമില്ല. കുറച്ച് പേരുടെ കഥയും ഊഹാപോഹങ്ങള്‍ ഒക്കെയാണ്. മാത്രമല്ല താനൊരു സ്ത്രീ വിരോധി ഒന്നും അല്ലെന്നും രജിത്ത് കുമാര്‍ വ്യക്തമാക്കിയിരിക്കുകയാണ്.

  ഞാനൊരു പെണ്‍കുട്ടിയെയും സ്ത്രീയെയും പീഡിപ്പിച്ചിട്ടില്ല. പല സ്ഥലങ്ങളിലും പെണ്‍കുട്ടികള്‍ക്ക് അടക്കം സ്‌പോണ്‍സര്‍ ചെയ്യുന്നതിനെ കുറിച്ചും രജിത് പറയുന്നു. വേദശാസ്ത്രം പഠിച്ചതിന് ശേഷം ഞാന്‍ മനസിലാക്കിയത് നമ്മള്‍ നമ്മളെ തിരിച്ചറിയണമെന്ന്. അങ്ങനെ സ്വയം തിരിച്ചറിഞ്ഞ ഒരു വ്യക്തിക്ക് മറ്റൊരാളെ പീഡിപ്പിക്കാന്‍ കഴിയില്ല.

  English summary
  Bigg Boss Fame Rajith Kumar Opens Up His First Meeting With Superstar Mohanlal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X