ഞാൻ എന്തുവാന്നാലും മാനനഷ്ടകേസ് നൽകും, പ്രശ്നങ്ങളെ നിയമപരമായി നേരിടാനൊരുങ്ങി രജിത് കുമാർ
മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് സീസൺ 2 ന്റെ വിവാദങ്ങൾ അവസാനിക്കുന്നില്ല. ഷോ കഴിഞ്ഞ് മാസങ്ങൾ പിന്നിടുമ്പോഴും ബിഗ് ബോസ് ഹൗസിനെ ചുറ്റിപ്പറ്റിയുളള വിവാദങ്ങൾ ഒന്നിന് പുറകെ ഒന്നായി എത്തുകയാണ്. ആദ്യ സീസണിൽ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു രണ്ടാം ഭാഗം. ഗ്രൂപ്പ് തിരിഞ്ഞുള്ള മത്സരവും, മത്സരാർഥികൾക്ക് നേരെയുളള സൈബർ ആക്രമണവും സീസൺ2നെ വാർത്തകളിൽ തന്നെ പിടിച്ച്നിർത്തിയിരുന്നു. ഇപ്പോഴിത മുളക് വിവാദം വീണ്ടും കനക്കുകയാണ്. ടാസ്ക്കിനിടെയാണ് രേഷ്മയുടെ കണ്ണുകളിൽ മറ്റൊരു മത്സരാർഥിയായിരുന്ന രജിത് കുമാർ കണ്ണിൽ മുളക തേച്ചത്. ഇതിനെ തുടർന്ന് രജിത് കുമാർ ഷോയിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തിരുന്നു.

ഷോ അവസാനിച്ച് മാസങ്ങൾക്ക് ശേഷമാണ് രേഷ്മ ചാനലുകൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. അതിനുള്ള കാരണവും രേഷ്മ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു. മത്സരത്തിനിടെ തനിക്ക് നേരിടേണ്ട വന്ന കാര്യങ്ങളെ കുറിച്ച് കണ്ണിന് നേരിട്ട അറ്റാക്കിനെ കുറിച്ചും താരം അഭിമുഖങ്ങളിൽ തുറന്നടിച്ചിരുന്നു. രേഷ്മ നായരുടെ അഭിമുഖം പുറത്തു വന്നതിന് പിന്നാലെ മറ്റൊരു പ്രഖ്യാപനവുമായി രജിത് കുമാർ രംഗത്തെത്തിയിരിക്കുകയാണ്. താൻ എന്ത് വന്നാലും മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നാണ് ഡോക്ടർ പറയുന്നത്. മൂപ്പൻസ് വ്‌ളോഗർ ആണ് രജിത്തിന്റെ ശബ്ദസംഭാഷണം പുറത്തുവിട്ടിരിക്കുന്നത്.
കുറച്ച് ദിവസങ്ങളായി പലതും കോൾക്കുന്നു. ഞാൻ അറിയാതെ തന്നെ തെറ്റ് ചെയ്യാതെ തന്നെ പലവിധ ചതിക്കുഴികളും വരുന്നു. എയർപോർട്ടിൽ ഞാൻ പോലും മനസാ വാചാ അറിയാതെയാണ് നടന്ന സംഭവത്തിൽ എനിക്കെതിരെ കേസ് ചാർജ് ചെയ്തത്. മാത്രമല്ല ഞാൻ തെറ്റ് ചെയ്യാതെ എന്റെ പാസ്പോർട്ട് റദ്ദ് ചെയ്ത സംഭവം വരെ ഉണ്ടായി. നിരവധി പുരസ്‌കാരങ്ങൾ വാങ്ങിച്ച, സാമൂഹിക പ്രവർത്തകൻ ആയിട്ടും എനിക്കെതിരെ അപവാദപ്രചാരണങ്ങൾ ആണ് ഇപ്പോഴും നടത്തുന്നത്. ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങളെ നിയമപരമായി നേരിടാൻ തന്നെയാണ് എന്റെ തീരുമാനം .
Recommended Video
ഇതിനായി ഞാൻ എന്റെ വക്കീൽ വിനീത് കുമാറുമായി സംസാരിച്ചിട്ടുണ്ട്. അദ്ദേഹ വളരെ പ്രഗത്ഭനായ വക്കീലാണ്. അദ്ദേഹമാണ് ആറ്റിങ്ങൽ കൊലപാതക കോസ് ഉൾപ്പെടെ കൈകാര്യം ചെയ്തത്. എന്റെ പേര് പലരുടേയും, പല വിഭാഗങ്ങളുടേയും ഒപ്പം ചേർത്തു കൊണ്ടാണ് അപമാനിക്കുന്നത്. . ഞാൻ അറിയാത്ത പല കാര്യങ്ങളും ചേർത്തുവച്ചുകൊണ്ട് പ്രചരിപ്പിക്കുന്ന ആളുകളെയും ഉൾപ്പെടുത്തിക്കൊണ്ട് നിയമപരമായി മുൻപോട്ട് പോകാൻ ആണ് തീരുമാനമെന്നും രജിത് കുമാറിന്റേതാണെന്ന് പറയപ്പെടുന് ഓഡിയോയിൽ പറയുന്നു.


Click it and Unblock the Notifications