ഭാര്യക്കും മക്കള്‍ക്കും സംഭവിച്ചത് വെളിപ്പെടുത്തി രജിത്ത് കുമാര്‍! മനസുതുറന്ന് ഡോക്ടര്‍
ബിഗ് ബോസ് രണ്ടാം സീസണില്‍ എറ്റവും കൂടുതല്‍ പ്രേക്ഷക പിന്തുണ ലഭിച്ച മല്‍സരാര്‍ത്ഥി ആയിരുന്നു ഡോ രജിത്ത് കുമാര്‍. എഴുപതിലധികം ദിവസങ്ങള്‍ ബിഗ് ബോസ് വീട്ടില്‍ കഴിഞ്ഞ ശേഷമാണ് അദ്ദേഹം പുറത്തായത്. ബിഗ് ബോസിലെ എറ്റവും മികച്ച ഗെയിമര്‍മാരില്‍ ഒരാള്‍ കൂടിയായിരുന്നു അദ്ദേഹം. തുടക്കം മുതല്‍ തന്ത്രപരമായ നീക്കങ്ങളിലൂടെയാണ് രജിത്ത് മുന്നേറിയത്.
പതിനേഴ് മല്‍സരാര്‍ത്ഥികളുമായി തുടങ്ങിയ ഷോയില്‍ ആദ്യ പകുതിയില്‍ ഒറ്റയാള്‍ പോരാട്ടമായിരുന്നു ഡോക്ടര്‍ നടത്തിയത്. തുടര്‍ന്ന് സുജോ, രഘു, അമൃത അഭിരാമി, സാന്‍ഡ്ര തുടങ്ങിയ ഗ്രൂപ്പിനൊപ്പം നിന്നാണ് അദ്ദേഹം കളിച്ചത്. രജിത്തിന് പുറത്തുളള സപ്പോര്‍ട്ടുളള മനസിലാക്കിയാണ് അധികപേരും അദ്ദേഹത്തിനൊപ്പം നിന്നത്.

ബിഗ് ബോസിന്റെ തുടക്കത്തിലായിരുന്നു തന്റെ കുടുംബത്തെക്കുറിച്ച് രജിത്ത് കുമാര്‍ സംസാരിച്ചത്. ഭാര്യയ്ക്ക് അബോര്‍ഷനായ സാഹചര്യവും തുടര്‍ന്നു നടന്ന സംഭവ വികാസങ്ങളും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ സത്യസന്ധമല്ലെന്ന് മല്‍സരാര്‍ത്ഥികള്‍ പറഞ്ഞിരുന്നു. പിന്നീട് സോഷ്യല്‍ മീഡിയയിലും ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ ഉണ്ടായി.

ഇപ്പോഴിതാ കുടുംബത്തില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്നത് ആദ്യമായി ഒരഭിമുഖത്തിലൂടെ രജിത്ത് തുറന്നുപറഞ്ഞിരിക്കുകയാണ്. അഞ്ചു വര്‍ഷത്തില്‍ അധികം ഭാര്യയുമായി ഒരുമിച്ച് ജീവിച്ചുവെന്ന് രജിത്ത് പറയുന്നു. ആദ്യത്തെ കുട്ടി അബോര്‍ഷന്‍ ആയി എന്ന് പറഞ്ഞത് സത്യമാണ്. രണ്ടാമതും ഭാര്യ ഗര്‍ഭിണി ആയി.

എന്നാല്‍ അതും ട്യൂബില്‍ കുരുങ്ങി അബോര്‍ഷന്‍ ആയി. പിന്നീട് പല പ്രശ്‌നങ്ങളും കുടുബത്തില്‍ ഉണ്ടായി. കുറെയധികം അഡ്ജസ്റ്റ് ചെയ്യാന്‍ നോക്കി. നടന്നില്ല.എന്റെ അമ്മ ദൈവ വിശ്വാസി ആയിരുന്നു. ജാതകം പരിശോധിച്ചപ്പോഴാണ് അറിയുന്നത് കുട്ടിക്ക് ചൊവ്വാദോഷം ഉണ്ടായിരുന്നുവെന്ന്. പിന്നീട് കുറച്ചുനാളുകള്‍ക്ക് ശേഷം ഞങ്ങള്‍ പരസ്പര സമ്മതതോടെ വിവാഹ മോചനം നേടി.

അതിന് ശേഷം ഞാന്‍ വിവാഹം കഴിച്ചില്ല. എന്നാല്‍ ആ കുട്ടി വിവാഹിതയായി. അവര്‍ പ്രസവിച്ചു. എന്നാല്‍ പ്രസവത്തോടെ അവര്‍ മരിച്ചുപോവുകയും ചെയ്തു. അതാണ് ഞാന്‍ പറഞ്ഞത്. എന്റെ ഭാര്യ മരിച്ചു പോയി എന്ന്, അതിന് ശേഷമാണ് ഞാന്‍ അധ്യാത്മിക കാര്യങ്ങള്‍ പഠിക്കാനായി ചേരുന്നത്. അഭിമുഖത്തില്‍ രജിത്ത് കുമാര്‍ വെളിപ്പെടുത്തി.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും അധ്യാപക ജോലിയും ഒരുമിച്ചാണ് അദ്ദേഹം നേരത്തെ മുന്നോട്ടുകൊണ്ടുപോയത്. അറിയപ്പെടുന്ന പ്രാസംഗികന്‍ കൂടിയാണ് രജിത്ത് കുമാര്‍. ബിഗ് ബോസിന് മുന്‍പുളള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. ബിഗ് ബോസില്‍ എത്തിയ ശേഷം വലിയ ആരാധക പിന്തുണയാണ് രജിത്ത് കുമാറിന് ലഭിച്ചത്.


Click it and Unblock the Notifications