വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തി രജിത് കുമാര്‍! തന്‍റെ നിബന്ധനകളെക്കുറിച്ച് താരം പറഞ്ഞത് ഇങ്ങനെ

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഡോക്ടര്‍ രജിത് കുമാര്‍. ബിഗ് ബോസിലേക്കെത്തിയതിന് പിന്നാലെയായാണ് അദ്ദേഹത്തെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതല്‍ മനസ്സിലാക്കിയത്. കടുത്ത വിമര്‍ശനങ്ങള്‍ ലഭിക്കുമ്പോള്‍ ഒരുവിഭാഗം ശക്തമായ പിന്തുണയായിരുന്നു അദ്ദേഹത്തിന് നല്‍കിയത്. രജിത് ആര്‍മി ഗ്രൂപ്പുകള്‍ സജീവമായിരുന്നു. ബിഗ് ബോസിന് ശേഷവും ഈ ഗ്രൂപ്പുകള്‍ സജീവമാണ്. തന്നെ പിന്തുണച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് നന്ദി പറഞ്ഞ് രജിത്തും എത്തിയിരുന്നു.

ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് പിന്നാലെയായി തിരുവനന്തപുരത്തെ വീട്ടിലേക്കായിരുന്നു അദ്ദേഹം പോയത്. ആറ്റിങ്ങലിലെ വീട്ടില്‍ കഴിയുകയാണ് അദ്ദേഹം. എയര്‍പോര്‍ട്ടില്‍ നല്‍കിയ സ്വീകരണം വന്‍വിവാദമായി മാറിയിരുന്നു. ശക്തമായ മഴയില്‍ വീടിന് മുകളിലേക്ക് പ്ലാവ് വീണതിനെക്കുറിച്ച് പറഞ്ഞ് രജിത് കുമാറെത്തിയിരുന്നു. പുറക് വശത്തായിരുന്നു പ്ലാവ് വീമത്. എല്ലാം പൂര്‍വ്വസ്ഥിതിയിലായെന്നും താന്‍ സുരക്ഷിതനാണെന്നും താരം പറഞ്ഞിരുന്നു. മൂപ്പന്‍സ് വ്‌ളോഗ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചത്.

രജിത് കുമാറിന്റെ ലുക്ക്

രജിത് കുമാറിന്റെ ലുക്ക്

പതിവില്‍ നിന്നും വ്യത്യസ്തമായ ലുക്കിലായിരുന്നു രജിത് കുമാര്‍ അഭിമുഖത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഷോര്‍ട്‌സും ടീഷര്‍ട്ടുമിട്ടായിരുന്നു താരമെത്തിയത്. വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ എങ്ങനെയായിരിക്കുമെന്നറിയില്ല, ഇക്കാര്യത്തില്‍ തനിക്ക് കുറച്ച് നിബന്ധനകളുണ്ടെന്നും അതെല്ലാം ഒ്ത്തുള്ള ഒരാള്‍ വന്നാല്‍ നോക്കാമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. വീടും പരിസരവുമെല്ലാം വീഡിയോയില്‍ കാണിച്ചിരുന്നു.

സഹോദരി ഇതാണ്

സഹോദരി ഇതാണ്

ഇതാണ് യഥാര്‍ത്ഥത്തിലുള്ള എന്‍രെ സഹോദരി. 15 വര്‍ഷം കൊണ്ട് രണ്ടേകാല്‍ ലക്ഷം കിലോ മീറ്റര്‍ എന്നെ തിരുവന്തപുരം മുതല്‍ കാസര്‍കോട് വരെ കൊണ്ടുനടന്നിട്ടുണ്ട്. ഈ കാറാണ് എന്റെ രണ്ടാമത്തെ വീട്. ഈ സാന്‍ട്രോ കാറാണ് എന്നെ പലയിടത്തുനിന്നും രക്ഷിച്ചത്. എന്റെ അനിയന് ഞാനിത് സമ്മാനമായി കൊടുക്കുകയാണ്. എന്നിട്ടൊരു എസ്യുവി എടുക്കണമെന്നാണ് ആഗ്രഹം. ആര്‍ക്ക് വേണമെങ്കിലും എപ്പോ വേണമെങ്കിലും വന്ന് മണിയടിക്കാവുന്ന വീടാണ്.

നിബന്ധനകളുണ്ട്

നിബന്ധനകളുണ്ട്

ഇത് അമ്മയുടെ വീടാണ്, ഞാനിത് കുറച്ച് ഫ്രണ്ടിലേക്ക് മാറ്റിയെന്നേയുള്ളൂ. അദ്ദേഹത്തിന്റെ ഡിഗ്രികളെക്കുറിച്ച് ചോദിച്ചപ്പോള്‍ ആര് പഠിച്ചാലും കിട്ടുമെന്നേയുള്ളൂയെന്നായിരുന്നു രജിത് കുമാര്‍ പറഞ്ഞത്. ഡിഗ്രികള്‍ എന്റെയത്ര ഇല്ലെങ്കിലും കുറേയെങ്കിലും വേണം. ആറേഴ് നിബന്ധനകളുണ്ട് വിവാഹത്തിന് അതിലൊന്നാമത്തെ കാര്യം ഇതാണെന്നും രജിത് കുമാര്‍ പറയുന്നു.

ആക്ടീവായിരിക്കണം

ആക്ടീവായിരിക്കണം

എന്നേക്കാളും ആക്ടീവായിരിക്കണം ആ കുട്ടി, എനിക്ക് വയ്യാതെ വന്നാലും സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും ചെയ്യാന്‍ ആ കുട്ടിക്ക് കഴിയണം. ഒരിക്കലുമൊരു കുമാരിയെ വിവാഹം ചെയ്യില്ല, ഇതാണ് അടുത്ത നിബന്ധന. വിവാഹമോചനം നേടിയവരോ, ഭര്‍ത്താവ് മരിച്ചവരോ അങ്ങനെയുള്ള ഒരാളെയേ വിവാഹം കഴിക്കുകയുള്ളൂ. കല്യാണം കഴിഞ്ഞാല്‍ 10 വര്‍ഷത്തേക്ക് അധികം കാണരുത്, ഇടയ്ക്കിടയ്ക്ക് കണ്ടാല്‍മതി. സകലസമയവും ഒപ്പമുണ്ടാവരുത്. അപ്പോള്‍ സമൂഹവും കുട്ടികളുമെല്ലാം നഷ്ടപ്പെടണം. 10 വര്‍ഷത്തേക്ക് എന്നെ ശല്യപ്പെടുത്തരുത്.

മക്കള്‍ പാടില്ല

മക്കള്‍ പാടില്ല

ബിഗ് ബോസിലുള്ളപ്പോള്‍ തന്നെ താന്‍ ഇതേക്കുറിച്ച് പറഞ്ഞു. ഭാര്യ- ഭര്‍ത്താവ്-കുട്ടികള്‍ ഈ സങ്കല്‍പ്പത്തോട് താല്‍പര്യമില്ല. വിവാഹം ചെയ്യാന്‍ പോവുന്ന സ്ത്രീക്ക് മക്കളുണ്ടാവാന്‍ പാടില്ല. മക്കളെ ഇഷ്ടമല്ലാത്തത് കൊണ്ടല്ല, മക്കളെ ഒരുപാട് ഇഷ്ടമാണ്. ഭാര്യയും മക്കളുമൊക്കെയായി പോവുമ്പോള്‍ സമൂഹത്തെ നഷ്ടമാവും. അത് പറ്റില്ല. എനിക്കെല്ലാം സമൂഹമാണ്, നിങ്ങളാണ്.

അമ്മ വെച്ചതാണ്

അമ്മ വെച്ചതാണ്

പഴയ സാധനങ്ങളൊന്നും താന്‍ കളയില്ല, എന്റേതെന്ന് പറയുന്ന ഒന്നും ഞാന്‍ കളയില്ല, അമ്മ വാങ്ങിച്ച ബൈക്കാണിത്. കുറേപേര്‍ വന്ന് ഇത് കൊടുക്കുമോയെന്ന് ചോദിച്ചിരുന്നു. പൊന്നുപോലെ സൂക്ഷിച്ച് വെച്ചിരിക്കുകയാണ്. എന്റേതായത് ഒന്നും നശിപ്പിക്കാത്തയാളാണ് താന്‍. അമ്മയ്ക്ക് ഒരുപാട് ഇഷ്ടമാണ് മന്ദാരം. അമ്മ വെച്ചുപിടിപ്പിച്ചതാണ്. അമ്മയേയും അമ്മൂമ്മയേയും അടക്കിയെ സ്ഥലവും അദ്ദേഹം കാണിച്ചിരുന്നു. ഇവര്‍ക്ക് നടുവിലായി എന്നേയും അടക്കണമെന്നാണ് ആഗ്രഹമെന്നും രജിത് കുമാര്‍ പറഞ്ഞിരുന്നു.

Recommended Video

രജിത്തിനെ വെല്ലുവിളിച്ച് ദയ അശ്വതി | FilmiBeat Malayalam
വീടിന് മുന്നിലെ നോട്ടീസ്

വീടിന് മുന്നിലെ നോട്ടീസ്

കേരളത്തില്‍ ആരുടെ വീടിന് മുന്നിലും കാണാത്തൊരു നോട്ടീസുണ്ട് തന്റെ വീടിന് മുന്നിലെന്നും രജിത് കുമാര്‍ പറയുന്നു. പുറത്ത് പോവരുതെന്ന് നിര്‍ദേശിച്ചുള്ള പോലീസ് നോട്ടീസാണിത്. പരിപാടികളിലൊന്നും പങ്കെടുക്കാന്‍ പാടില്ല. സ്വീകരണങ്ങളിലൊന്നും പങ്കെടുക്കരുത്. കുറേ പേര്‍ പറഞ്ഞു എന്നെ ഒതുക്കിയതാണെന്ന്, അങ്ങനെയല്ല, എനിക്ക് അസുഖം വരാതിരിക്കാന്‍ വേണ്ടിയാണ്. എനിക്ക് അസുഖം വന്നാല്‍ നാടിന് നഷ്ടമാണെന്ന് അവര്‍ക്ക് അറിയാം.

വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X