For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസ് നിര്‍ത്താന്‍ കാരണം അതല്ല! തുറന്നടിച്ച് രജിത് കുമാര്‍! ഒപ്പം അമൃതയും അഭിയും സുജോയും

  |

  ബിഗ് ബോസ് കണ്ട പ്രേക്ഷകര്‍ മുളക് വിവാദം മറക്കാനിടയില്ല. ഇത്തവണത്തെ വിജയി എന്നായിരുന്നു പലരും രജിത് കുമാറിന് വിശേഷിപ്പിച്ചത്. അപ്രതീക്ഷിത സംഭവവികാസത്തിന് ശേഷമായാണ് താരം പരിപാടിയില്‍ നിന്നും പുറത്തായത്. ആരാധകപിന്തുണയില്‍ ഏറെ മുന്നിലായിരുന്നു രജിത് കുമാര്‍. അദ്ദേഹം പുറത്തായപ്പോള്‍ ആരാധകര്‍ ഞെട്ടിയിരുന്നു. തൊട്ടടുത്ത ദിവസമായിരുന്നു ബിഗ് ബോസ് ഷോ അവസാനിപ്പിക്കുകയാണെന്നുള്ള വിവരങ്ങള്‍ പുറത്തുവന്നത്.

  തങ്ങളുടെ പ്രാര്‍ത്ഥന കൊണ്ടാണ് ഷോ അവസാനിപ്പിച്ചതെന്നായിരുന്നു ആരാധകര്‍ പ്രതികരിച്ചത്. ബിഗ് ബോസ് അവസാനിപ്പിച്ചതിന് കാരണം കൊറാണയല്ലെന്നാണ് രജിത് കുമാര്‍ പറയുന്നു. അമൃതയ്ക്കും അഭിരാമി സുരേഷിനുമൊപ്പം എജി വ്ളോഗ്സില്‍ എത്തിയപ്പോഴായിരുന്നു രജിത് കുമാര്‍ ബിഗ് ബോസിലെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞത്. രജിത് കുമാറിന്‍റെ നിര്‍ണ്ണായക തുറന്നുപറച്ചിലുകളെക്കുറിച്ച് അറിയാന്‍ തുടര്‍ന്നുവായിക്കൂ.

  ചീത്തപ്പേര് വരണ്ട

  ചീത്തപ്പേര് വരണ്ട

  നമ്മള്‍ പുറത്തിറങ്ങി ലുലുവില്‍ പോയെന്ന് പറഞ്ഞ് ചീത്തപ്പേറുണ്ടാക്കേണ്ടല്ലോ, നമുക്ക് പുറത്ത് ഒഴിഞ്ഞ സ്ഥലത്ത് പോവാമെന്നായിരുന്നു ഇവരെല്ലാം പറഞ്ഞത്. സുജോ ഇപ്പോള്‍ നല്ല സുന്ദരനായെന്നും താന്‍ മാങ്ങാണ്ടി എന്ന് പറഞ്ഞത് മാത്രമാണ് പ്രശ്‌നമായതെന്നും രജിത് കുമാര്‍ പറഞ്ഞിരുന്നു. ഇത് കേട്ടതും ചിരിയോടെ അദ്ദേഹത്തെ എടുത്ത് പൊക്കുകയായിരുന്നു സുജോ. ബിഗ് ബോസിന് ശേഷവും നമ്മള്‍ സൗഹൃദം നിലനിര്‍ത്തുമെന്ന് അന്ന് പറഞ്ഞതായിരുന്നു.

  സൗഹൃദത്തെക്കുറിച്ച്

  സൗഹൃദത്തെക്കുറിച്ച്

  5 മാസമായി ആകുലതയോടെ, ഉത്കണ്ഠയോടെ ഇരിക്കുകയായിരുന്നു. 70 ദിവസത്തോളം തന്നോടോപ്പമുണ്ടായിരുന്നവരെ കാണാന്‍, അതില്‍ 20 ദിവസത്തോളം അഭിയും അമൃതയും ഒപ്പമുണ്ടായിരുന്നു. സുജോ തുടക്കം മുതലേ തന്നെ എനിക്കൊപ്പമുണ്ടായിരുന്നുവെന്നുമായിരുന്നു രജിത് കുമാര്‍ പറഞ്ഞത്. ലോകത്തിന് മാതൃകയാക്കാവുന്ന ഫ്രണ്ട്ഷിപ്പെന്നായിരുന്നു ലാലേട്ടന്‍ ഞങ്ങളെക്കുറിച്ച് പറഞ്ഞത്. അതിന്റെ അടുത്തയാഴ്ചയാണ് ചില പാരകളും പ്രവര്‍ത്തനങ്ങളുമൊക്കെയായി ഇവരെ എന്നില്‍ നിന്നും അടര്‍ത്തിമാറ്റിയത്. ആരൊക്കെ എനിക്കൊപ്പം വരുന്നുവോ അവരെയെല്ലാം അകറ്റുകയായിരുന്നു അവര്‍.

  കൊറോണയല്ല കാരണം

  കൊറോണയല്ല കാരണം

  മുഴുവന്‍ പേരോടും ആത്മാര്‍ത്ഥ സ്‌നേഹമാണ്. ദേഷ്യവും വെറുപ്പുമൊന്നുമില്ല. കൊറോണ കൊണ്ടാണ് ബിഗ് ബോസ് സീസണ്‍ 2 പൂട്ടിയതെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും രജിത് കുമാര്‍ തുറന്നടിച്ചിരുന്നു. കൊറോണയാണെങ്കില്‍പ്പോലും ക്വാറന്റൈനില്‍ അവിടെ നിര്‍ത്താമായിരുന്നു. ഉറപ്പായും 100 ദിനം തികയ്ക്കാമായിരുന്നു. പലരും ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചിരുന്നു.

  ഞങ്ങള്‍ ചോദിച്ചിരുന്നു

  ഞങ്ങള്‍ ചോദിച്ചിരുന്നു

  ഞങ്ങള്‍ മാറിക്കൊടുക്കാം, ആ സ്ഥാനത്തേക്ക് രജിത്തേട്ടനെ കേറ്റാന്‍ പറ്റുമോ ഇല്ലയോ എന്ന കാര്യത്തെക്കുറിച്ച് ചോദിച്ചിരുന്നു. അറിഞ്ഞ് കൊണ്ട് തന്നെയായിരുന്നു അത് ചെയ്തത്. രേഷ്മയെയായിരുന്നില്ല ലക്ഷ്യമാക്കിയത്. ബീറ്റ്‌റൂട്ടും പച്ചമുളകും താന്‍ ബാഗില്‍ എടുത്ത് വെച്ചിരുന്നു. ക്ലാസിലെ വികൃതിക്കാരനായ കുട്ടിക്കാണ് പോയിന്റെന്ന് പറഞ്ഞത് എല്ലാവരും കേട്ടതല്ലേ, രഘുവിനോടും ഷാജിയോടും വഴക്കുണ്ടാക്കണം ഒന്ന് റെഡിയായിക്കോയെന്ന് പറഞ്ഞിരുന്നു. അസംബ്ലിയില്‍ അപമാനിച്ച കുട്ടിയുടെ മാനസികാവസ്ഥയിലേക്ക് മാറുകയായിരുന്നു. ക്യാരക്ടറായി മാറുകയായിരുന്നു താന്‍.

  bigg boss fame rajit and team's reunion | FilmiBeat Malayalam
  മുളകല്ല തേച്ചത്

  മുളകല്ല തേച്ചത്

  നിയോഗം പോലെ രേഷ്മ എന്റടുത്ത് വന്നിരിക്കുകയായിരുന്നു. അവള്‍ അടുത്ത് വന്നിരുന്നത് കൊണ്ടാണ് അത് ചെയ്യാന്‍ പറ്റിയത്. തലേ ദിവസം അവളുടെ പിറന്നാളിന് എന്റെ ചോക്ലേറ്റാണ് ഞാന്‍ കൊണ്ടുകൊടുത്തത്. അത് അവളോട് സ്‌നേഹം ഉള്ളത് കൊണ്ടല്ലേ, എനിക്കൊരു വിരോധമില്ല. വികൃതിക്ക് മാക്‌സിമം ചെയ്യാം, ഇതാണ് ആ സമയത്ത് വന്നത്. മുളക് തേച്ചിട്ടില്ല. മുളകിന്റെ വെള്ളമാണ് തേച്ചത്. നിങ്ങള്‍ക്ക് അറിയണമെന്നുള്ളത് കൊണ്ട് പറഞ്ഞതാണ്. ഇതിന് ശേഷമായാണ് ഇവരെല്ലാം ചേര്‍ന്ന് കടലിനക്കരെ പോണോരെയെന്ന പാട്ട് പാടിയത്.

  English summary
  Bigg Boss fame Rajith Kumar reveals about the real reason behind cancellation of the programme
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X