രജിത് കുമാറിന്റെ ആദ്യ സീരിയല്‍ സംപ്രേക്ഷണം ആരംഭിക്കുന്നു, തിയ്യതി പുറത്തുവിട്ട് ബിഗ് ബോസ് താരം
ബിഗ് ബോസ് രണ്ടാം സീസണിലൂടെ മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരനായ താരമാണ് ഡോ രജിത്ത് കുമാര്‍. ബിഗ് ബോസില്‍ ഇത്തവണ വിജയി ആവുമെന്ന് പലരും പ്രവചിച്ച മല്‍സരാര്‍ത്ഥി കൂടിയായിരുന്നു അദ്ദേഹം. മലയാളികളില്‍ നിന്നും പ്രതീക്ഷിക്കാത്ത തരത്തിലുളള പിന്തുണയാണ് ഡിആര്‍കെയ്ക്ക് ലഭിച്ചത്. ഇത്തവണ ഷോയിലെ മികച്ച ഗെയിമര്‍മാരില്‍ ഒരാളായിരുന്നു രജിത്ത് കുമാര്‍. ഒറ്റയാനായി നിന്ന് പൊരുതിയ അദ്ദേഹം ബിഗ് ബോസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ശേഷമായിരുന്നു തിരിച്ചെത്തിയത്.
ഷോ അവസാനത്തിലേക്ക് അടുക്കുന്ന സമയത്തായിരുന്നു ഡിആര്‍കെയുടെ പുറത്താവല്‍. ഇത്തവണ ബിഗ് ബോസിലൂടെ എറ്റവും കൂടുതല്‍ ആരാധകരെ ലഭിച്ചതും രജിത്തിന് തന്നെയാണ്. ബിഗ് ബോസ് സമയത്ത് നിരവധി ഫാന്‍സ്, ആര്‍മി ഗ്രൂപ്പുകളാണ് ഡിആര്‍കെയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്നത്. അതേസമയം ബിഗ് ബോസ് കഴിഞ്ഞ് സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചത്.

യൂടൂബ് ചാനലിലൂടെയെല്ലാം തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് രജിത്ത് കുമാര്‍ എത്താറുണ്ട്. അടുത്തിടെയാണ് അഭിനയ രംഗത്തേക്കും കടക്കുകയാണെന്ന് അദ്ദേഹം ആരാധകരെ അറിയിച്ചത്. രജിത്ത് കുമാര്‍ നായകനാവുന്ന പുതിയ സിനിമ കുറച്ചുദിവസം മുന്‍പ്
പ്രഖ്യാപിച്ചിരുന്നു. സ്വപ്‌ന സുന്ദരി എന്നാണ് സിനിമയ്ക്ക് പേരിട്ടത്.

വെളള ഷര്‍ട്ടും മുണ്ടും ധരിച്ച് മീശ പിരിച്ച് കുളിംഗ് ഗ്ലാസും വെച്ച് ബുളളറ്റില്‍ ഇരിക്കുന്ന രജിത്തിനെ ആയിരുന്നു ഫസ്റ്റ്‌ലുക്കില്‍ കാണിച്ചിരുന്നത്. അതേസമയം പുതിയ സിനിമയ്ക്ക് പുറമെ മിനിസ്‌ക്രീന്‍ രംഗത്തും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് രജിത്ത് കുമാര്‍. എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പുതിയ സീരിയലിലൂടെയാണ് രജിത്ത് പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് എത്തുന്നത്.

ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ജനപ്രിയ സീരിയലിന്റെ രണ്ടാം ഭാഗത്തിലാണ് ഡിആര്‍കെ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്. രജിത്തിനൊപ്പം മല്ലികാ സുകുമാരനും കൃഷ്ണപ്രഭയും പരമ്പരയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജഗദീഷും മഞ്ജു പിളളയും പ്രധാന കഥാപാത്രങ്ങളായി എത്തിയ സീരിയലായിരുന്നു ലൈഫ് ഈസ് ബ്യൂട്ടിഫുള്‍.

പ്രശസ്ത തിരക്കഥാകൃത്ത് കൃഷ്ണ പൂജപ്പുരയുടെ രചനയില്‍ രാധാകൃഷ്ണന്‍ മംഗലത്താണ് നര്‍മ്മത്തിന് പ്രാധാന്യമുളള ഈ പരമ്പര സംവിധാനം ചെയ്യുന്നത്. ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ 2വിന്റെതായി അണിയറ പ്രവര്‍ത്തകര്‍ മുന്‍പ് പുറത്തുവിട്ടൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിവാഹിതരായി നില്‍ക്കുന്ന രജിത്ത്കുമാറിനെയും കൃഷ്ണപ്രഭയെയുമാണ് ചിത്രത്തില്‍ കാണിച്ചിരുന്നത്.

ഇത് വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയും ചെയ്തു. ഈ ചിത്രത്തിന് പിന്നാലെ ഇവരുടെ ശരിക്കുമുളള വിവാഹം കഴിഞ്ഞോ എന്ന സംശയവുമായിട്ടാണ് മിക്കവരും എത്തിയത്. എന്നാല്‍ പിന്നീട് താരങ്ങള്‍ തന്നെ സത്യാവസ്ഥ പുറത്തുവിടുകയായിരുന്നു. അതേസമയം ആകാംക്ഷകള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ രജിത്ത് കുമാറിന്റെ ആദ്യ സീരിയല്‍ പ്രേക്ഷകരിലേക്ക് എത്തുകയാണ്.

നവംബര്‍ 28 ശനിയാഴ്ച രാത്രി 9.30നാണ് ഡിആര്‍കെയുടെ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ 2 സംപ്രേക്ഷണം ആരംഭിക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രമാണ് പരമ്പര പ്രേക്ഷകരിലേക്ക് എത്തുക. ഇതിന് മുന്നോടിയായി നവംബര്‍ 27ന് രാത്രി ഏട്ട് മണിക്ക് എഷ്യാനെറ്റിന്റെ ഫേസ്ബുക്ക് പേജിലൂടെ താന്‍ ലൈവ് വരുമെന്നും രജിത്ത് കുമാര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.


Click it and Unblock the Notifications