മോഹന്‍ലാലിന്‍റെ പാദം നമസ്കരിച്ചു! ബിഗ് ബോസില്‍ അത് കാണിച്ചില്ല! വെളിപ്പെടുത്തലുമായി രജിത് കുമാര്‍!

ബിഗ് ബോസ് സീസണ്‍ 2ല്‍ പങ്കെടുത്തതോടെയാണ് രജിത് കുമാറിനെക്കുറിച്ച് കൂടുതല്‍ പേര്‍ മനസ്സിലാക്കിയത്. സോഷ്യല്‍ മീഡിയയിലെ വിവാദ നായകന്റെ യഥാര്‍ത്ഥ ജീവിതത്തെക്കുറിച്ച് ആരാധകര്‍ അടുത്തറിയുകയായിരുന്നു. സഹമത്സരാര്‍ത്ഥികളില്‍ മിക്കവരും അദ്ദേഹത്തിനെതിരെ വിമര്‍ശനങ്ങളുമായി വന്നപ്പോള്‍ സുജോയും രഘുവും പവനുമൊക്കെ ശക്തമായി അദ്ദേഹത്തിനൊപ്പം നില്‍ക്കുകയായിരുന്നു. അമൃത-അഭിരാമി സഹോദരിമാരും അദ്ദേഹത്തിനെ പിന്തുണച്ചിരുന്നു. ശക്തമായ പിന്തുണ ലഭിക്കുന്നതിനിടയില്‍ത്തന്നെ കടുത്ത വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിരുന്നു അദ്ദേഹത്തിന്.

സോഷ്യല്‍ മീഡിയയില്‍ ആര്‍മി ഗ്രൂപ്പുകളും സജീവമായിരുന്നു. നിങ്ങളില്‍ മികച്ച പിന്തുണ ലഭിക്കുന്നൊരാളാണ് അദ്ദേഹമെന്ന് മോഹന്‍ലാല്‍ പറഞ്ഞതോടെയാണ് ചിലരൊക്കെ അദ്ദേഹവുമായി അടുക്കാന്‍ ശ്രമിച്ചത്. ശാരീരികമായല്ല ബുദ്ധിപരമായാണ് അദ്ദേഹം ഗെയിം കളിച്ചത്. വിമര്‍ശനപ്പെരുമഴയ്ക്കിടയിലും ആരാധകര്‍ അദ്ദേഹത്തിന് വോട്ട് ചെയ്തിരുന്നു. തമാശയ്ക്കായി ചെയ്ത കാര്യമായിരുന്നു അദ്ദേഹത്തിന് വിനയായി മാറിയത്. മോഹന്‍ലാലിന് ആശംസ നേര്‍ന്നുള്ള രജിത് കുമാറിന്‍റെ വീഡിയോ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

ബിഗ് ബോസ് താരങ്ങളുടെ ആശംസ

ബിഗ് ബോസ് താരങ്ങളുടെ ആശംസ

മോഹന്‍ലാലിന് ആയുരാരോഗ്യം ഉണ്ടാവുന്നതിനായി താന്‍ ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കുന്നു. അദ്ദേഹത്തിന്റെ പാദങ്ങളില്‍ തന്റെ ശിരസ് സാഷ്ടാഗം നമിക്കുന്നുവെന്ന് പറഞ്ഞായിരുന്നു രജിത് കുമാര്‍ പിറന്നാളാശംസ നേര്‍ന്നത്. ബിഗ് ബോസ് സീസണ്‍ 2ലെ മത്സരാര്‍ത്ഥികളെല്ലാം മോഹന്‍ലാലിന് ആശംസ അറിയിച്ച് എത്തിയിരുന്നു. മത്സരാര്‍ത്ഥികളിലൊരാളായിരുന്ന വീണ നായരുടെ പിറന്നാളും കഴിഞ്ഞ ദിവസമായിരുന്നു.

അങ്ങനെ വിശ്വസിക്കുന്നു

അങ്ങനെ വിശ്വസിക്കുന്നു

മാതാപിതാക്കളുടേയും ഗുരുക്കന്‍മാരുടേയും മുന്നില്‍ തല വണങ്ങാത്തവര്‍ ദൈവത്തിന് മുന്നില്‍ തലവണങ്ങിയിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല. അഹങ്കാരിയെ ഒരു ദേവഗ്രന്ഥങ്ങളും സപ്പോര്‍ട്ട് ചെയ്യുന്നില്ല. തല വണങ്ങേണ്ടിടത്ത് വണങ്ങിക്കഴിഞ്ഞാല്‍, ആദരിക്കേണ്ടവരെ ആദരിച്ചാല്‍ ദൈവത്തിന് മുന്നില്‍ വളരെ മുന്‍പിലായിരിക്കും നമ്മുടെ സ്ഥാനം. അങ്ങനെ വിശ്വസിക്കുന്നയാളാണ് താനെന്നും അദ്ദേഹം പറയുന്നു.

അത് കാണിച്ചില്ല

അത് കാണിച്ചില്ല

ബിഗ് ബോസ് ഷോയുടെ അവസാനത്തെ എപ്പിസോഡില്‍ ലാലേട്ടന്റെ പാദങ്ങളില്‍ ഞാന്‍ ശിരസ് കുനിച്ചിരുന്നു. പക്ഷേ ആ ഭാഗം ടെലികാസ്റ്റ് ചെയ്തില്ല, അത് കട്ട് ചെയ്ത് കളഞ്ഞു. ഹൃദയത്തില്‍ നിന്നാണ് അത് ചെയ്തത്. അത് അഭിനയത്തിന്റെ ഭാഗമല്ല. ഹൃദയത്തില്‍ നിന്നും വരുന്നതാണ്. എന്റെ ഹൃദയത്തില്‍ ദൈവമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ചിലര്‍ക്ക് അതൊരു അഭിനയമായി തോന്നിയേക്കാം. എന്നാല്‍ ഹൃദയമുള്ളവര്‍ അത് മനസ്സിലാക്കും

Recommended Video

#HappyBirthdayMohanlal
അദ്ദേഹത്തിന് കഴിയട്ടെ

അദ്ദേഹത്തിന് കഴിയട്ടെ

100 വയസ്സ് വരേയും അതിനപ്പുറവും കര്‍മ്മനിരതനായി ജീവിക്കാന്‍ ലാലേട്ടന് കഴിയട്ടെ, എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നുവെന്നുമായിരുന്നു രജിത് കുമാര്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ ആശംസ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ബിഗ് ബോസിലെ കാര്യങ്ങളെക്കുറിച്ച് നേരത്തെയും രജിത് കുമാര്‍ തുറന്നുപറഞ്ഞിരുന്നു. പരീക്കുട്ടി സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിച്ചേക്കുമെന്നുള്ള സൂചനയും അദ്ദേഹം നല്‍കിയിരുന്നു. മകനായി ഫുക്രു ്അഭിനയിച്ചേക്കുമെന്ന് രജിത് കുമാര്‍ പറഞ്ഞപ്പോള്‍ അതില്‍ താല്‍പര്യമില്ലെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X