പതിവ് തെറ്റിക്കാതെ രജിത് കുമാറിനെ തേടി ആ പെരുന്നാൾ സമ്മാനം എത്തി, യൂസഫലിയോട് നന്ദി

ബിഗ് ബോസ് സീസൺ 2 ലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ മത്സരാർഥിയായിരുന്നു ഡോക്ടർ രജിത് കുമാർ. മികച്ച മത്സരാർഥിയായിരുന്ന രജിത് കുമാറിന്റെ അപ്രതീക്ഷിത പുറത്തു പോക്ക് ആരാധകരെ സങ്കടത്തിലാഴ്ത്തിയിരുന്നു. തന്റെ ആരാധകരുമായി മികച്ച ബന്ധം സൂക്ഷിക്കുന്ന രജിത് സാർ സോഷ്യൽ മീഡിയയിലൂടെ അദ്ദേഹത്തിന്റെ ആരാധകരോട് ഇപ്പോഴും സംവദിക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് രജിത് കുമാറിന് ലഭിച്ച പെരുന്നാൾ സമ്മാനമാണ്. അദ്ദേഹം തന്നെയാണ് തനിയ്ക്ക് ലഭിച്ച സമ്മാനത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. എല്ലാവർഷവും സമ്മാനം തന്നെ തേടിയെത്താറുണ്ടെന്നുള്ള സൂചനയും അദ്ദേഹം നൽകുന്നുണ്ട്.

rajith kumar

പത്മശ്രീ Dr. MA യൂസഫലി സാറിന്റെ പെരുന്നാൾ സമ്മാനവുമായി ഈ വർഷവും റാഫി എത്തിച്ചേർന്നു. നന്ദി 'എന്നുപറഞ്ഞുകൊണ്ടാണ് രജിത് ചിത്രം പങ്കുവെച്ചത്. ഒരു കവറുമായി മറ്റൊരാൾക്കൊപ്പം നിൽക്കുന്ന ചിത്രമായിരുന്നു രജിത് സാർ പങ്കുവെച്ചത്. വീടിന് മുന്നിൽ നിന്നുള്ള ചിത്രമായിരുന്നു ഇത്. യൂസഫ് അലിയുമായുള്ള ബന്ധത്തെ കുറിച്ച് രജിത് കുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. വർഷങ്ങളായിട്ടുള്ള സൗഹൃദമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കൂടാതെ യൂസഫലിയുടെ പക്കൽ നിന്നും അവാർഡ് ഏറ്റുവാങ്ങുന്ന ചിത്രമാണ് ഫേസ്ബുക്ക് പേജിൽ കവർ ചിത്രമായി നൽകിയിരിക്കുന്നത്.

ഗാനഗന്ധർവ്വൻ കെജെ യേശുദാസുമായും വളരെ അടുത്ത ബന്ധമാണ് ഡോക്ടർ രജിത് കുമാറിനുള്ളത്. ബിഗ് ബോസ് ഷോയിൽ പങ്കെടുക്കവെ , അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ യേശുദാസുമായുള്ള ബന്ധത്തെ കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നു. യേശുദാസുമായി ഫോണിൽ സംസാരിച്ചതിനെ കുറിച്ചായിരുന്നു ഡോക്ടർ അന്ന് പങ്കുവെച്ചത്. ഷോയിൽ നിന്ന് പുറത്തു വന്നതിന് ശേഷം മോഹൻലാൽ തന്റെ സുഖവിവരം അന്വേഷിച്ചു വിളിച്ചതായും താരം വ്യക്തമാക്കിയിരുന്നു.

മാത്യ ദിനത്തിൽമോഹൻലാൽ അയച്ചു നൽകിയ ചിത്രം അദ്ദേഹം ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരുന്നു. മോഹൻലാലിന്റെ അമ്മയുടെ ചിത്രമായിരുന്നു അത്. ലാലേട്ടൻ സ്നേഹപൂർവ്വം ഇന്ന് എനിയ്ക്ക് അയച്ചു തന്ന ഈ ഫോട്ടോ എത്ര വിലപ്പെട്ടതാണെന്ന് എനിയ്ക്ക് അറിയാം, നന്ദി ലാലേട്ട മാത്യദിനാശംസകൾ എന്ന് കുറിച്ചു കൊണ്ടായിരുന്നു രജിത് കുമാർ ചിത്രം പങ്കുവെച്ചത് . മോഹൻലാലുമായുള്ള രജിത് കുമാറിന്റെ അടുത്ത ബന്ധം ഈ പോസ്റ്റിൽ നിന്ന് വ്യക്തമാണ്. മുൻ ബിഗ് ബോസ് താരവും മോഡലും നടനുമായ ഷിയാസ് കരീം കമന്റുമായി എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X