ജോലി ഉപേക്ഷിക്കുന്ന കാര്യം ആലോചനയിലെന്ന് രജിത്ത്! സാമൂഹൃ സേവനത്തിനായി ഡോക്ടര്‍

By Prashant V R

ബിഗ് ബോസ് രണ്ടാം സീസണിലെ പ്രേക്ഷകരുടെ ഇഷ്ട മല്‍സരാര്‍ത്ഥിയായിരുന്നു രജിത്ത് കുമാര്‍. വലിയ പ്രേക്ഷക പിന്തുണ ലഭിച്ചുകൊണ്ടാണ് അദ്ദേഹം മുന്നേറിയത്. രജിത്ത് കുമാറിന്റെ പുറത്തുപോവല്‍ ആരാധകരില്‍ സങ്കടമുണ്ടാക്കിയിരുന്നു. രജിത്തിനെ പുറത്താക്കിയതിന് പിന്നാലെ എഷ്യാനെറ്റിനും മോഹന്‍ലാലിനുമെതിരെ വലിയ രീതിയിലുളള സൈബര്‍ ആക്രമണമാണ് ഉണ്ടായത്.

ഞായറാഴ്ച നാട്ടില്‍ തിരിച്ചെത്തിയ രജിത്തിന് ഗംഭീര സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച കൊറോണ നിയന്ത്രങ്ങളെല്ലാം ലംഘിച്ചുകൊണ്ടായിരുന്നു ആരാധകര്‍ ഏയര്‍പോര്‍ട്ടിലേക്ക് എത്തിയിരുന്നത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ എല്ലാം വലിയ വിമര്‍ശനങ്ങളാണ് ഉണ്ടായത്.

തുടര്‍ന്ന് രജിത്ത് കുമാറിനെതിരെയും

തുടര്‍ന്ന് രജിത്ത് കുമാറിനെതിരെയും കണ്ടാല്‍ അറിയാവുന്ന 75 പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് രജിത്തിനെ അറസ്റ്റ് ചെയ്ത ശേഷം പോലീസ് ജാമ്യത്തില്‍ വിട്ടത്. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ചതിനായിരുന്നു രജിത്ത് കുമാറിനെതിരെ നടപടി ഉണ്ടായത്.

ജാമ്യം ലഭിച്ചതിന്

ജാമ്യം ലഭിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം രജിത്ത് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചിരുന്നു. സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയത് താന്‍ പറഞ്ഞിട്ടല്ലെന്ന് കഴിഞ്ഞ ദിവസം രജിത്ത് പറഞ്ഞിരുന്നു. നിരവധി ദിവസം അടച്ചിട്ട മുറിയില്‍ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെയാണ് കഴിഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ കൊറോണയുമായി ബന്ധപ്പെട്ട് ആള്‍ക്കൂട്ടം പാടില്ലെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം അറിഞ്ഞിരുന്നില്ല എന്നും രജിത്ത് പറഞ്ഞിരുന്നു.

കൂടാതെ സാമൂഹ്യ സേവനത്തിനായി

കൂടാതെ സാമൂഹ്യ സേവനത്തിനായി അധ്യാപക ജോലി ഉപേക്ഷിക്കുന്ന കാര്യവും പരിഗണനയിലാണെന്നും രജിത്ത് കുമാര്‍ പറഞ്ഞിരുന്നു. ബിഗ് ബോസില്‍ എത്തുന്നതിന് മുന്‍പും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ഡോക്ടര്‍. ക്യാന്‍സര്‍ രോഗികള്‍ക്ക് അദ്ദേഹം ചെയ്ത സഹായങ്ങളെല്ലാം നേരത്തെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും അധ്യാപക ജോലിയും ഒരുമിച്ചാണ് അദ്ദേഹം നേരത്തെ മുന്നോട്ടുകൊണ്ടുപോയത്. അറിയപ്പെടുന്ന പ്രാസംഗികന്‍ കൂടിയാണ് രജിത്ത് കുമാര്‍. ബിഗ് ബോസിന് മുന്‍പുളള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. ബിഗ് ബോസില്‍ എത്തിയ ശേഷം വലിയ ആരാധക പിന്തുണയാണ് അദ്ദേഹത്തിന് ലഭിച്ചത്.

രജിത്ത് ബിഗ് ബോസ്

രജിത്ത് ബിഗ് ബോസ് വിന്നറാകുമെന്നായിരുന്നു അധികപേരും അഭിപ്രായപ്പെട്ടത്. എന്നാല്‍ രേഷ്മയെ മുളകുതേച്ച സംഭവം അദ്ദേഹത്തിന് തിരിച്ചടിയാവുകയായിരുന്നു. രജിത്തിന്റെ പുറത്തുപോവല്‍ പലരിലും സങ്കടമുണ്ടാക്കി. രജിത്ത് പുറത്തുപോയ ശേഷം ബിഗ് ബോസ് കാണല്‍ നിര്‍ത്തിയെന്നും ആരാധകര്‍ അറിയിച്ചിരുന്നു. പലരും തങ്ങള്‍ക്കുണ്ടായ സങ്കടം പരസ്യമായി പ്രകടിപ്പിച്ചുകൊണ്ട് എത്തിയിരുന്നു. രജിത്ത് പോയതിന് ടിവി തല്ലിപൊട്ടിച്ച ആരാധകര്‍ വരെയുണ്ടായി. പല വട്ടം മാപ്പ് പറഞ്ഞിട്ടും ബിഗ് ബോസ് ഹൗസിലേക്കുളള പ്രവേശനം നിഷേധിച്ചതിന് രേഷ്മയെയും എല്ലാവരും കുറ്റം പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X