തന്റെ ജീവിതത്തില്‍ അതൊരു വലിയ കുറവ് തന്നെയാണ്! രഞ്ജിനി ഹരിദാസിന്റെ തുറന്ന് പറച്ചില്‍, വീഡിയോ കാണാം
കേരളത്തില്‍ അവതാരകമാരില്‍ ഏറ്റവുമധികം തരംഗമുണ്ടാക്കി ആളാണ് രഞ്ജിനി ഹരിദാസ്. പാട്ട് റിയാലിറ്റി ഷോ യിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയ രഞ്ജിനി പിന്നീട് സിനിമയില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. ഇടയ്ക്ക് പല വിവാദങ്ങളില്‍ കുടുങ്ങിയതോടെ രഞ്ജിനിയ്ക്ക് ഒരുപാട് വിമര്‍ശകരെ ലഭിച്ചു. രഞ്ജിനിയുടെ പല അഭിമുഖങ്ങളും ചര്‍ച്ചയാവുകയും ചെയ്തു.
ഇപ്പോള്‍ ബിഗ് ബോസില്‍ മത്സരിച്ചതോടെ രഞ്ജിനിയെ കുറിച്ചുള്ള മുന്‍വിധികളെല്ലാം മാറിയിരിക്കുകയാണ്. എന്നാല്‍ തന്റെ ജീവിതത്തില്‍ ഉണ്ടായ പ്രതിസന്ധികളെ കുറിച്ച് നേരത്തെ താരം പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൈരളി ടിവിയിലെ ജെബി ജംഗ്ഷന്‍ പരിപാടിയില്‍ സംസാരിക്കവേയാണ് ജീവിത്തതിലുണ്ടായ പ്രണയം ദുരന്തമായി പോയതിനെ കുറിച്ചും അച്ഛനെ നഷ്ടപ്പെട്ടതിനെ കുറിച്ചും രഞ്ജിനി വെളിപ്പെടുത്തിയിരുന്നത്.

'ചെറുപ്പത്തില്‍ ഏഴാം ക്ലാസ് വരെ ഞാന്‍ നല്ല കുട്ടിയായിരുന്നു. പിന്നെ എന്ത് സംഭവിച്ചുവെന്ന് അറിയില്ല. വളരെ ചെറിയ പ്രായത്തിലാണ് എനിക്ക് അച്ഛനെ നഷ്ടപ്പെട്ടത്. അച്ഛന്‍ മരിച്ചതിന് ശേഷം അപ്പൂപ്പനായിരുന്നു ഞങ്ങളെ നോക്കിയത്. അദ്ദേഹമാണ് ഞങ്ങള്‍ക്ക് വീട് വെച്ച് വരെ തന്നത്. എന്നാല്‍ സാമ്പത്തികമായി ജീവിതത്തില്‍ വിജയം വരിച്ചത് എന്നിലൂടെ തന്നെയായിരുന്നു.
കേരളിലേക്ക് തിരിച്ച് വന്ന് 2006 മുതല്‍ ലഭിച്ച മീഡിയ പബ്ലിസിറ്റിയൊക്കെ ആണ് ഇത്രയും ആക്കിയത്. അച്ഛന്‍ ഉണ്ടായിരുന്നെങ്കില്‍ രഞ്ജിനി ഒരിക്കലും ഇങ്ങനെ ആവില്ലായിരുന്നു. എന്റെ സ്വഭാവമെല്ലാം വേണ്ടി ആക്കി കൂട്ടിയതാണ്. എന്റെ സുരക്ഷിതത്വം അതാണ്. കാരണം എന്റെ അടുത്ത് ഒരാള്‍ സംസാരിക്കാന്‍ വന്നാല്‍ പഞ്ചാര അടിച്ച് നില്‍ക്കാന്‍ എനിക്ക് അറിയില്ല. ഇപ്പോള്‍ ഞാന്‍ അങ്ങനെ വളര്‍ന്ന് വന്നതാണ്.

പണ്ടത്തെ കാലത്ത് ചിലപ്പോള്‍ ആയേക്കാം. പക്ഷേ അനുഭവങ്ങള്‍ ഗുരുവാണ്. നൂറ് ശതമാനമായും ഈ ലോകത്ത് ഒരു ആണ്‍ ഇല്ലെങ്കില്‍ അതൊരു കുറവ് തന്നെയാണ്. എയര്‍പോര്‍ട്ടില്‍ ഉണ്ടായ സംഭവും അതിന്റെ ഉദ്ദാഹരണമാണ്. അച്ഛനോ എന്റെ ഒപ്പം ഉണ്ടായിരുന്നെങ്കില്‍ അവരാണ് അത് കൈകാര്യം ചെയ്യുക. അച്ഛന്‍ ഇല്ല എന്നുള്ളത് വലിയ കുറവ് തന്നെയാണ്. അമ്മയാണ് ഇല്ലാത്തതെങ്കിലും അങ്ങനെ തന്നെയാണെന്നും രഞ്ജിനി പറയുന്നു'.
രഞ്ജിനിയുടെ വീഡിയോ കാണം


Click it and Unblock the Notifications