പൂര്‍ണിമയ്‌ക്കൊപ്പമുളള ഗോവന്‍ ട്രിപ്പ് ചിത്രങ്ങളുമായി രഞ്ജിനി, കൂടെ താരപത്നിയും

By Midhun Raj

അവതാരകയായി മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരിയായ താരങ്ങളില്‍ ഒരാളാണ് രഞ്ജിനി ഹരിദാസ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ മുതല്‍ രഞ്ജിനി എല്ലാവരുടെയും ഇഷ്ടതാരമാണ്. നടി അവതരിപ്പിച്ച പരിപാടികള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ടിവി പരിപാടികള്‍ക്ക് പുറമെ സ്റ്റേജ് ഷോകള്‍ അവതരിപ്പിച്ചും രഞ്ജിനി ശ്രദ്ധേയയായിരുന്നു. കൂടാതെ സിനിമകളിലും പ്രധാന വേഷങ്ങളില്‍ നടി അഭിനയിച്ചു. തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരം തന്‌റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം പങ്കുവെക്കാറുണ്ട്.

രഞ്ജിനി ഹരിദാസിന്‌റെതായി വരാറുളള പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ടാണ് ആരാധകര്‍ ഏറ്റെടുക്കാറുളളത്. അതേസമയം രഞ്ജിനിയുടെ വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും വെെറലായി മാറിയിരുന്നു. ഇത്തവണ സുഹൃത്തുക്കള്‍ക്കൊപ്പമുളള ഗോവന്‍ ട്രിപ്പിന്റെ ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്.

രഞ്ജിനിക്കൊപ്പം നടിയും

രഞ്ജിനിക്കൊപ്പം നടിയും അവതാരകയുമായ പൂര്‍ണിമ ഇന്ദ്രജിത്ത്, സംഗീത സംവിധായകന്‍ ഗോവിന്ദ് വസന്തയുടെ ഭാര്യ രഞ്ജിനി അച്യൂതന്‍ തുടങ്ങിയവരാണുളളത്. അടുത്തിടെയാണ് ഇവരെല്ലാം ഒരുമിച്ച് ഗോവന്‍ ട്രിപ്പ് നടത്തിയത്. പൂര്‍ണിമയ്‌ക്കൊപ്പം മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയും ഗോവയില്‍ പോയിരുന്നു. യാത്രാ ചിത്രങ്ങള്‍ പൂര്‍ണിമയും തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ മുന്‍പ് പങ്കുവെച്ചു.

നിലവില്‍ ഇങ്ങനെയൊരു ഭാര്യയും ഭര്‍ത്താവും

നിലവില്‍ ഇങ്ങനെയൊരു ഭാര്യയും ഭര്‍ത്താവും എന്ന ഷോയിലൂടെയാണ് രഞ്ജിനി ഹരിദാസ് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്താറുളളത്. ഫ്‌ളവേഴ്‌സ് ടിവിയില്‍ അടുത്തിടെ സംപ്രേക്ഷണം ആരംഭിച്ച പരിപാടി മികച്ച പ്രേക്ഷക പ്രതികരണങ്ങള്‍ നേടികൊണ്ടാണ് മുന്നേറുന്നത്. രഞ്ജിനി ഹരിദാസിനൊപ്പം രമേഷ് പിഷാരടിയും പരിപാടിയില്‍ എത്തുന്നുണ്ട്.

ഒരു ഫാമിലി ഷോയുമായിട്ടാണ്

ഒരു ഫാമിലി ഷോയുമായിട്ടാണ് ഇത്തവണ രഞ്ജിനി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ സമയത്തെല്ലാം സമൂഹ മാധ്യമങ്ങളില്‍ എല്ലാം ആക്ടീവായിരുന്നു താരം. കുടുബത്തിനൊപ്പമുളള ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ചും രഞ്ജിനി ഹരിദാസ് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

ഹോട്ട് ചിത്രങ്ങളുമായി ബോളിവുഡ് നടി, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

ഐഡിയ സ്റ്റാര്‍ സിംഗര്‍

ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന സംഗീത റിയാലിറ്റി ഷോയാണ് രഞ്ജിനി ഹരിദാസിന്‌റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയത്. സ്റ്റാര്‍ സിംഗറിന് പിന്നാലെ നിരവധി ആരാധകരെയും ലഭിച്ചിരുന്നു രഞ്ജിനിക്ക്. ഇംഗ്ലീഷ് കലര്‍ന്ന അവതരണമൊക്കെയായിരുന്നു അന്ന് നടിയുടെതായി ശ്രദ്ധേയമായി മാറിയത്. ഐഡിയ സ്റ്റാര്‍ സിംഗറിന് പിന്നാലെ മറ്റു പരിപാടികളിലും അവതാരകയായി രഞ്ജിനി തിളങ്ങി. കൂടാതെ സ്റ്റാര്‍ സിംഗറിന്റെ മറ്റു സീസണുകളും അവതരിപ്പിച്ചിരുന്നു നടി. ചൈന ടൗണ്‍, തല്‍സമയം ഒരു പെണ്‍കുട്ടി, എന്‍ട്രി, മേരാ നാം ഷാജി തുടങ്ങിയ സിനിമകളിലെല്ലാം നടി അഭിനയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X