നവവധുവായി അണിഞ്ഞൊരുങ്ങി രഞ്ജിനി, വിവാഹത്തിന് അതിഥികളായി ഈ താരങ്ങള്‍, വീഡിയോ
അവതാരകയായി മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരിയായ താരമാണ് രഞ്ജിനി ഹരിദാസ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ പോലുളള റിയാലിറ്റി ഷോകളിലൂടെയാണ് രഞ്ജിനി എല്ലാവരുടെയും ഇഷ്ട താരമായത്. മിനിസ്‌ക്രീന്‍ രംഗത്ത് സജീവമാകാറുണ്ടെങ്കിലും നടിയുടെ വിവാഹം എന്നാണെന്ന് എല്ലാവരും ആകാംക്ഷകളോടെ കാത്തിരിക്കുന്ന കാര്യമാണ്. അതേസമയം അടുത്തിടെയാണ് രഞ്ജിനി ഹരിദാസിന്റെ വിവാഹത്തെ കുറിച്ചുളള വിവരങ്ങള്‍ പുറത്തുവന്നത്.
രഞ്ജിനിയുടെ കല്യാണത്തെ കുറിച്ച് പറഞ്ഞുളള പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. വീഡിയോയില്‍ നവവധുവായി അണിഞ്ഞൊരുങ്ങിയ രഞ്ജിനിയെ ആണ് കാണിക്കുന്നത്. അവരൊക്കെ എത്തിയെന്ന് തോന്നുവെന്ന് പറഞ്ഞ് സന്തോഷത്തോടെ അതിഥികളെ നോക്കിനില്‍ക്കുകയാണ് രഞ്ജിനി.

ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണത്തിന് ഒരുങ്ങുന്ന 'ഇങ്ങനെ ഒരു ഭാര്യയും ഭര്‍ത്താവും' എന്ന പരിപാടിയിലാണ് നവവധുവായി രഞ്ജിനി എത്തുന്നത്. വീഡിയോയില്‍ രഞ്ജിനിക്ക് അരികിലേക്ക് എത്തുന്ന മുകേഷ്, രമേഷ് പിഷാരടി തുടങ്ങിയ താരങ്ങളെയും കാണിക്കുന്നു. നവംബര്‍ 15 ഞായറാഴ്ച രാത്രി ഒമ്പത് മണി മുതലാണ് പരിപാടി ആരംഭിക്കുന്നത്.

തന്റെ പുതിയ ഷോയെ കുറിച്ച് മുന്‍പും സോഷ്യല്‍ മീഡിയ പേജുകളിലൂടെ രഞ്ജിനി ഹരിദാസ് ആരാധകരെ അറിയിച്ചിരുന്നു. അവതാരകയുടെ പുതിയ പരിപാടിക്കായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മലയാളത്തില്‍ നിരവധി ആരാധകരുളള അവതാരകമാരില്‍ ഒരാള്‍ കൂടിയാണ് താരം.

അവതാരക എന്നതിലുപരി നടിയായും തിളങ്ങിയ താരമാണ് രഞ്ജിനി. റിയാലിറ്റി ഷോകള്‍ക്ക് പുറമെ സ്റ്റേജ് ഷോകളിലും മറ്റ് പരിപാടികളിലുമെല്ലാം അവതാരകയായി രഞ്ജിനി ഹരിദാസ് എത്തിയിരുന്നു. അവതരണത്തിന് പുറമെ ബിഗ് ബോസ് മലയാളം ആദ്യ സീസണില്‍ മല്‍സരാര്‍ത്ഥിയായും രഞ്ജിനി പങ്കെടുത്തിരുന്നു. ഷോയില്‍ അറുപതിലധികം ദിവസങ്ങള്‍ പിടിച്ചുനിന്ന ശേഷമായിരുന്നു രഞ്ജിനി പുറത്തായത്.

ബിഗ് ബോസില്‍ നിന്നും പുറത്തായ ശേഷവും സഹമല്‍സരാര്‍ത്ഥികളുമായുളള സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു താരം. തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് രഞ്ജിനി ഹരിദാസ്. ലോക്ഡൗണ്‍ സമയത്ത് വീട്ടില്‍ നിന്നുളള ചിത്രങ്ങള്‍ പങ്കുവെച്ചും മുന്‍പ് രഞ്ജിനി എത്തിയിരുന്നു. യൂടൂബ് ചാനലിലും തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് അവതാരക എത്താറുണ്ട്.

അടുത്തിടെ ബിഗ് ബോസ് താരങ്ങള്‍ക്കൊപ്പമുളള രഞ്ജിനിയുടെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. രഞ്ജിനിക്കും അര്‍ച്ചനയ്ക്കുമൊപ്പം ദിയ സനയും ദീപന്‍ മുരളിയും സാബുമോനും എല്ലാം ചിത്രങ്ങളില്‍ നിറയാറുണ്ട്. ബിഗ് ബോസിന് ശേഷമുളള ഒത്തുകൂടലിലെല്ലാം സുഹൃത്തുക്കള്‍ക്കൊപ്പം രഞ്ജിനിയും പങ്കെടുത്തിരുന്നു. സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പമുളള യാത്രാ ചിത്രങ്ങളും മുന്‍പ് രഞ്ജിനി ഹരിദാസ് തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിരുന്നു


Click it and Unblock the Notifications