അദ്ദേഹത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ ഞാന്‍ വളരെ ഇമോഷണലാവും! അച്ഛനെ കുറിച്ച് രഞ്ജിനി ഹരിദാസ്‌

By Prashant V R

അവതാരകയായി മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരിയായ താരമാണ് രഞ്ജിനി ഹരിദാസ്. എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് നടി ശ്രദ്ധേയയായത്. രഞ്ജിനി അവതാരകയായി എത്തിയ സ്റ്റാര്‍ സിംഗറിന്റെ ആദ്യ സിസണ്‍ വലിയ വിജയമായിരുന്നു. തുടര്‍ന്ന് സ്റ്റാര്‍ സിംഗറിന്റെ മറ്റ് സീസണുകളിലും അവതാരകയായി രഞ്ജിനി എത്തിയിരുന്നു. അവതാരകയായി തിളങ്ങിയ ശേഷമാണ് രഞ്ജിനി സിനിമയിലും അരങ്ങേറ്റം കുറിച്ചത്.

നായികയായും സഹനടിയായുമൊക്കെ സിനിമകളില്‍ താരം അഭിനയിച്ചിരുന്നു. സിനിമള്‍ക്ക് പുറമെ ബിഗ് ബോസ് മലയാളം ആദ്യ സീസണിലും രഞ്ജിനി പങ്കെടുത്തിരുന്നു. ഷോയില്‍ അറുപതിലധികം ദിവസങ്ങള്‍ പിടിച്ചുനിന്ന ശേഷമായിരുന്നു രഞ്ജിനി പുറത്തായത്. ബിഗ് ബോസില്‍ നിന്നും പുറത്തായ ശേഷവും സഹമല്‍സരാര്‍ത്ഥികളുമായുളള സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു താരം.

രഞ്ജിനിയുടെയും ബിഗ് ബോസ്

രഞ്ജിനിയുടെയും ബിഗ് ബോസ് സുഹൃത്തുക്കളുടെയും ചിത്രങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ടിവി റിയാലിറ്റി ഷോകള്‍ക്ക് പുറമെ സ്റ്റേജ് ഷോകള്‍ അവതരിപ്പിച്ചും രഞ്ജിനി ഹരിദാസ് തിളങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് നടി വ്‌ളോഗിംഗ് രംഗത്തേക്കും കടന്നത്. രഞ്ജിനിയുടെ പുറത്തിറങ്ങാറുളള വീഡിയോകളെല്ലാം പലപ്പോഴും ശ്രദ്ധേയമാകാറുണ്ട്.

മുന്‍പ് വിദേശയാത്രകള്‍ക്കിടെ

മുന്‍പ് വിദേശയാത്രകള്‍ക്കിടെ നടി ചെയ്ത വീഡിയോകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്റെ യാത്രകളും വിശേഷങ്ങളുമൊക്കെയാണ് യൂടൂബ് ചാനലിലൂടെ രഞ്ജിനി ഹരിദാസ് പങ്കുവെക്കാറുളളത്. ഒരിടവേളയ്ക്ക് ശേഷം രഞ്ജിനിയുടെ പുതിയ വീഡിയോ നടിയുടെ യൂടൂബ് ചാനലില്‍ പുറത്തിറങ്ങിയിരുന്നു, ഇത്തവണ പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്കുളള ഉത്തരങ്ങളുമായിട്ടാണ് അവതാരക എത്തിയിരിക്കുന്നത്.

വീഡിയോയില്‍

വീഡിയോയില്‍ ചോദ്യങ്ങള്‍ക്കുളള മറുപടിയായി അച്ഛനെ കുറിച്ചുളള ഓര്‍മ്മകളും പങ്കുവെക്കുന്നുണ്ട് താരം. അച്ഛനെ കുറിച്ച് മുന്‍പ് അധികമൊന്നും സംസാരിക്കാതിരുന്ന താരത്തോട് അദ്ദേഹത്തിന്റെ ഫോട്ടോ ഒന്ന് കാണിക്കാമോ എന്നാണ് ഒരു ആരാധിക ചോദിച്ചത്. തുടര്‍ന്ന് പിതാവ് ഹരിദാസിന്റെ ഒരു ഛായാചിത്രം വീഡിയോയില്‍ രഞ്ജിനി കാണിക്കുന്നുണ്ട്.

Recommended Video

Ranjini Haridas's indonasia trip video | FilmiBeat Malayalam
അച്ഛന്റെ ഫോട്ടോ നിങ്ങളാരും

അച്ഛന്റെ ഫോട്ടോ നിങ്ങളാരും കണ്ടുകാണില്ല. അങ്ങനെ അധികം ചിത്രങ്ങളില്ല. മിക്കതും വിവാഹങ്ങള്‍ക്ക് പോയപ്പോള്‍ എടുത്ത ഗ്രൂപ്പ് ഫോട്ടോകള്‍ ആണ്. അമ്മയുടെ വീട്ടില്‍ നിന്നും എടുത്തുകൊണ്ടുവന്ന ഛായാചിത്രമാണിത്. വീഡിയോയില്‍ രഞ്ജിനി പറയുന്നു. അധികമൊന്നും അറിയാത്തതുകൊണ്ടാണ് അച്ഛനെ കുറിച്ച് സംസാരിക്കാത്തതെന്നും തനിക്ക് എഴു വയസുള്ളപ്പോഴായിരുന്നു അദ്ദേഹത്തിന്റെ വിയോഗമെന്നും രഞ്ജിനി പറഞ്ഞു.

ഇക്കാര്യം സത്യമാണ്

ഇക്കാര്യം സത്യമാണ്, അച്ഛനെ കുറിച്ച് ചോദിച്ചാല്‍ തന്നെ അതിനെ കുറിച്ച് സംസാരിക്കാന്‍ എനിക്ക് തോന്നാറില്ല. കാരണം എനിക്ക് അറിയില്ല. എനിക്ക് ഏഴ് വയസുളളപ്പോഴാണ് അദ്ദേഹം മരിക്കുന്നത്. അതുകൊണ്ട് തന്നെ അച്ഛനെ കുറിച്ച് സംസാരിക്കുമ്പോള്‍ ഞാന്‍ വളരെ ഇമോഷണലാവും. വളരെ കുറച്ച് ഓര്‍മ്മകള്‍ മാത്രമേ ഉളളു അച്ഛനെ കുറിച്ച്.

അദ്ദേഹം എങ്ങനെയുളള

അദ്ദേഹം എങ്ങനെയുളള ആളായിരുന്നു എന്ന് പോലും എനിക്കറിയില്ല. അനിയന്റെ കാര്യം പറഞ്ഞാല്‍ അച്ഛന് മരിക്കുമ്പോള്‍ അവന് ഒന്‍പത് വയസ് മാത്രമായിരുന്നു പ്രായം. അവന് അദ്ദേഹത്തെ കണ്ട ഓര്‍മ്മ പോലുമില്ല. രഞ്ജിനി ഹരിദാസ് തന്റെ പുതിയ വീഡിയോയില്‍ പറഞ്ഞു. അതേസമയം രഞ്ജിനിയുടെ പുതിയ വീഡിയോ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X