'കുളക്കരയില്‍ നില്‍ക്കുന്ന കുലസ്ത്രീയായ ഞാന്‍', പുതിയ ചിത്രം പങ്കുവെച്ച് രഞ്ജിനി ഹരിദാസ്
അവതാരകയായി മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരിയായി മാറിയ താരമാണ് രഞ്ജിനി ഹരിദാസ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ പോലുളള റിയാലിറ്റി ഷോകളിലൂടെയാണ് നടി എല്ലാവരുടെയും ഇഷ്ടതാരമായത്. അവതാരക എന്നതിലുപരി നടിയായും തിളങ്ങിയിരുന്നു താരം. റിയാലിറ്റി ഷോകള്‍ക്ക് പുറമെ സ്റ്റേജ് ഷോകളിലും മറ്റ് പരിപാടികളിലുമെല്ലാം അവതാരകയായി രഞ്ജിനി ഹരിദാസ് എത്തിയിരുന്നു.

മലയാളത്തില്‍ നിരവധി ആരാധകരുളള അവതാരകമാരില്‍ ഒരാള്‍ കൂടിയാണ് രഞ്ജിനി. അതേസമയം രഞ്ജിനി ഹരിദാസിന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. കസവ് സാരിയുടുത്ത് കുളക്കരയില്‍ നില്‍ക്കുന്ന പുതിയ ചിത്രമാണ് രഞ്ജിനി ഹരിദാസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. അതേസമയം ചിത്രത്തോടൊപ്പം രഞ്ജിനി നല്‍കിയ ക്യാപ്ഷനും ആരാധകര്‍ ഏറ്റെടുത്തിരുന്നു.
കുളക്കരയില്‍ നില്‍ക്കുന്ന കുലസ്ത്രീ ആയ ഞാന്‍ എന്നാണ് രഞ്ജിനി ഹരിദാസ് പുതിയ ചിത്രത്തിന് അടിക്കുറിപ്പായി കുറിച്ചിരിക്കുന്നത്. ഒപ്പം ട്രെഡീഷണല്‍ പൊണ്ണ്, കേരള, നാടന്‍ തുടങ്ങി നിരവധി ഹാഷ്ടാഗുകളും ക്യാപ്ഷനൊപ്പം രഞ്ജിനി ഹരിദാസ് കുറിച്ചിരിക്കുന്നു. നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസ്, അവതാരക ലക്ഷ്മി നക്ഷത്ര തുടങ്ങിയവരെല്ലാം രഞ്ജിനിയുടെ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരുന്നു.
നായികയായും സഹനടിയായുമൊക്കെ സിനിമകളില്‍ താരം അഭിനയിച്ച താരമാണ് രഞ്ജിനി ഹരിദാസ്. സിനിമള്‍ക്ക് പുറമെ ബിഗ് ബോസ് മലയാളം ആദ്യ സീസണിലും രഞ്ജിനി പങ്കെടുത്തിരുന്നു. ഷോയില്‍ അറുപതിലധികം ദിവസങ്ങള്‍ പിടിച്ചുനിന്ന ശേഷമായിരുന്നു രഞ്ജിനി പുറത്തായത്. ബിഗ് ബോസില്‍ നിന്നും പുറത്തായ ശേഷവും സഹമല്‍സരാര്‍ത്ഥികളുമായുളള സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു താരം. തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് രഞ്ജിനി. ലോക്ഡൗണ്‍ സമയത്ത് വീട്ടില്‍ നിന്നുളള ചിത്രങ്ങള്‍ പങ്കുവെച്ചും മുന്‍പ് രഞ്ജിനി എത്തിയിരുന്നു.
Recommended Video
യൂടൂബ് ചാനലിലും തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് അവതാരക എത്താറുണ്ട്. ടെലിവിഷന്‍ ഷോകള്‍ക്ക് പുറമെ നിരവധി സ്റ്റേജ് പ്രോഗ്രാമുകളിലും അവതാരകയായി എത്തിയ താരമാണ് രഞ്ജിനി ഹരിദാസ്. അടുത്തിടെ ബിഗ് ബോസ് താരങ്ങള്‍ക്കൊപ്പമുളള രഞ്ജിനിയുടെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. രഞ്ജിനിക്കും അര്‍ച്ചനയ്ക്കുമൊപ്പം ദിയ സനയും ദീപന്‍ മുരളിയും സാബുമോനും എല്ലാം ചിത്രങ്ങളില്‍ നിറയാറുണ്ട്. മലയാളത്തിലെ ജനപ്രിയ അവതാരികമാരില്‍ ഒരാളാണ് താരം. രഞ്ജിനി ഹരിദാസിന്റെതായി വരാറുളള സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം മിക്കപ്പോഴും ശ്രദ്ധേയമാകാറുണ്ട്.


Click it and Unblock the Notifications