ആന്റിയെ പോലെയുണ്ട്, സീരിയൽ നടി രശ്മിക്കെതിരെ മോശം കമന്റ്, പ്രതികരണവുമായി താരം

സോഷ്യൽ മീഡിയയിലൂടെ നേരിടേണ്ടി വരുന്ന ബോഡി ഷെയ്മിങ്ങിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടിമാർ രംഗത്തെത്താറുണ്ട്. താരങ്ങൾ ഇതിനെതിരെ ശക്തമായി പ്രതികരിച്ച് രംഗത്തെത്താറുമുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിലൂടെ തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തി സീരിയൽ താരം രശ്മി ദേശായി. ദിവസങ്ങൾക്ക് മുമ്പ് പോസ്റ്റ് ചെയ്ത താരത്തിന്റെ ചിത്രത്തിന് മോശമായ കമന്റുകളാണ് ലഭിച്ചതെന്ന് താരം പറയുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിലൂടെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

reshmi

ആന്റി എന്ന് വിളിക്കുന്നതിന്റേയും മറ്റും സ്ക്രീൻ ഷോർട്ടുകളായിരുന്നു താരം സ്റ്റോറിയായി പങ്കുവെച്ചത്. ഇതെല്ലാം കണ്ട് തനിക്ക് മതിയായെന്നും വ്യക്തിഹത്യ ചെയ്യുന്ന ട്രോളുകൾക്ക് പരിധിയുണ്ടെന്നും രശ്മി പറയുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാ അക്കൗണ്ടും മുംബൈ പോലീസിന്റെ സൈബർക്രൈം ഹെൽപ് ലൈനിന്റെ അക്കൗണ്ടും ടാഗ് ചെയ്ത് കൊണ്ടാണ് രശ്മി പോസ്റ്റ്. ഈ കാലത്ത് നെഗറ്റിവിറ്റിയും വിദ്വേഷവു എളുപ്പം തിരഞ്ഞെടുക്കാനാവുമെന്നും സ്നേഹം പടർത്താനാ ആളുകൾ ബുദ്ധമുട്ടുന്നത്. ഇൻസ്റ്റഗ്രാമിൽ ലാവ്, സ്റ്റാർ എന്നെല്ലാം പേരുകളിട്ടവരാണ് ഇത്തരത്തിൽ വെറുപ്പ് പടർത്തുന്നതെന്നതാണ് മറ്റൊരു കാരണമെന്നും രശ്മി പറയുന്നു.

ദിവസങ്ങൾക്ക് മുൻപ് നടി സൊനാക്ഷി സിൻഹയ്ക്കും സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു. പരാതി നൽകിയതിനെ തുടർന്ന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. സ്ത്രീ സുരക്ഷയെയും സൈബർ ബുള്ളിയിങ്ങിനെയും കുറിച്ചുള്ളതായിരുന്നു സൊനാക്ഷി സിൻഹയുടെ പോസ്റ്റ്.വീഡിയോയ്ക്ക് ചുവടെ ഒരാൾ മോശം ഭാഷയിൽ സംസാരിക്കുകയും നടിയെ അടക്കം മറ്റ് ചില ബോളിവുഡ് താരങ്ങളെക്കുറിച്ച് അശ്ലീലം പറയുകയും ചെയ്തിരുന്നു. തുടർന്ന് താരം ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകുകയായിരുന്നു.

ഔറംഗാബാദിലെ തുൾജി നഗറിൽ താമസിക്കുന്ന ശശികാന്ത് ഗുലാബ് ജാദവ് ആണ് കമന്റട്ടത്. ഐ ടി ആക്ടിനു കീഴിൽ 294, 354 D എന്നീ വകുപ്പുകളിലാണ് സൈബർ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. അടുത്തിടെ നടി അഹാന കൃഷ്ണകുമാറും സൈബർ ബുള്ളിങ്ങിനെതിരെ വീഡിയോയുമായി രംഗത്തെത്തിയിരുന്നു.വീഡിയോ ചെയ്യുകയും അത് വൈറലാവുകയും ചെയ്തിരുന്നു. ഈ വീഡിയോയ്ക്ക് നേരെ ട്രോളുകളും വിമർശനങ്ങളും ഉയർന്നിരുന്നു.

Read more about: tv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X