വെറുതെയല്ല നിക്കർ വിധവയെന്ന് വിളിക്കുന്നത്; അമ്മയും പപ്പയും പറഞ്ഞ കമന്റ്, ഇനിയും ഇടുമെന്ന് ഉറക്കെ പറഞ്ഞു!
മോഡേൺ വസ്ത്രങ്ങൾ ധരിക്കാൻ മടിയില്ലാത്തയാളാണ് രേണു സുധി. ഫോട്ടോഷൂട്ടുകൾ ചെയ്ത് തുടങ്ങിയശേഷമാണ് മോഡേൺ വസ്ത്രങ്ങൾ പൊതു ഇടങ്ങളിലും രേണു ധരിക്കാൻ തുടങ്ങിയത്. ഗ്ലാമറസായി വസ്ത്രം ധരിക്കുന്നു, ക്ലീവേജും നേവലും പരസ്യമായി എക്സ്പോസ് ചെയ്യുന്നു തുടങ്ങിയ വിമർശനങ്ങൾ മോഡലിങ് ചെയ്ത് തുടങ്ങിയശേഷം രേണു കേൾക്കുന്നുണ്ട്. ഷോട്സ് ധരിച്ച് തുടങ്ങിയശേഷം നിക്കർ വിധവ എന്നൊരു പേരും രേണുവിന് വീണിട്ടുണ്ട്. എന്നാൽ ഇത്തരം വിമർശനങ്ങൾ രേണു മുഖവുരയ്ക്ക് എടുക്കാറില്ല.
വിമർശനങ്ങൾ പെരുകുമ്പോൾ നെഗറ്റീവ് പറയുന്നവരുടെ വായടപ്പിക്കുന്ന മറുപടികൾ താരം നൽകാറുമുണ്ട്. ഇപ്പോഴിതാ ഷോട്സും ടോപ്പും ധരിച്ച് ഇറങ്ങിയപ്പോൾ മാതാപിതാക്കളുടെ പ്രതികരണം എന്തായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് രേണു.

ഷോട്സ് ധരിച്ച് ഒരുങ്ങി പുറത്തിറങ്ങി വന്ന തന്നെ കണ്ടപ്പോൾ മാതാപിതാക്കൾ ചിരിച്ചുവെന്നും രേണു പറയുന്നു. രാവിലെ ഞാൻ ജീൻസിന്റെ ഷോട്സ് ഇട്ട് ഇറങ്ങിയത് കണ്ടപ്പോൾ എന്റെ അമ്മയും പപ്പയും ചിരിച്ചു. ഞാൻ തിരിഞ്ഞ് നോക്കി എന്താണെന്ന് ചോദിച്ചു. അപ്പോൾ അവർ എന്നോട് പറയുകയാ.... ചുമ്മാതല്ല എല്ലാവരും നിക്കർ വിധവയെന്ന് വിളിക്കുന്നതെന്ന്.
അതും പറഞ്ഞ് അവർ ചിരിയായിരുന്നു. അതിന് വേണ്ടി തന്നെയാണ് ഞാൻ ഇടുന്നത്. ഇനിയും അത്തരം വിളികൾ പോരട്ടേയെന്ന് ഞാൻ പറഞ്ഞു. അത്തരം വിളികൾ കേൾക്കാൻ വേണ്ടിയാണ് ഞാൻ ഇത്തരം വസ്ത്രങ്ങൾ ഇടുന്നതെന്നും ഇനിയും ഇടുമെന്നും ഞാൻ ഒച്ചത്തിൽ പറഞ്ഞു. അത് കേട്ടതോടെ അവർ ചിരിച്ചു. അവർക്ക് ഇതെല്ലം തമാശയാണ് എന്നാണ് രേണു പറഞ്ഞത്.
വീഡിയോ വൈറലായതോടെ പതിവുപോലെ നെഗറ്റീവ് കമന്റുകളാണ് ഏറെയും പ്രത്യക്ഷപ്പെട്ടത്. അപ്പനെ അമ്മയെ ഒന്നും രേണു വകവെക്കാറില്ല. അവരുള്ളത് കൊണ്ട് ആ മോനെ നോക്കുന്നു, എല്ലാം സുധിച്ചേട്ടന് വേണ്ടി ആണല്ലോ, പാവം സുധി, നാട്ടുകാരും ഇതെല്ലാം തമാശയായിട്ടാണ് കാണുന്നത്, സുധി ചേട്ടായിക്ക് വേണ്ടി നിക്കറിടുന്നുവെന്ന് ഓർക്കുമ്പോൾ സമാധാനമായി,
മനുഷ്യന് വെളിവും ബോധവും ഇല്ലെങ്കിൽ എന്ത് ചെയ്യും, രേണു അവസാനം എവിടെ എത്തുമോ എന്തോ... വീട് വെക്കാൻ വസ്തു കൊടുത്ത ബിഷപ്പിനെ വിഷപ്പാമ്പ് എന്ന് വിളിച്ചു. വീട് വെച്ച് കൊടുത്തവരെ നാണംകെടുത്തി വിട്ടു. ഇതിന്റെയൊക്കെ ശാപം രേണു ഒരുനാൾ അനുഭവിക്കും എന്നിങ്ങനെ നീളുന്നു കമന്റുകൾ. അടുത്ത വിദേശ യാത്രയ്ക്കുള്ള ഒരുക്കത്തിലാണ് രേണു സുധി.

ബിഗ് ബോസ് സീസൺ ഏഴിൽ പങ്കെടുത്ത മറ്റേത് മത്സരാർത്ഥിയേയുംകാൾ തിരക്കുള്ള താരമാണ് ഇന്ന് രേണു. വിദേശത്തും സ്വദേശത്തുമായി നിരവധി പ്രോഗ്രാമുകളും പ്രമോഷനുകളും രേണുവിന് ലഭിക്കുന്നുണ്ട്. തുടക്കത്തിൽ ഏറ്റവും കൂടുതൽ ജനപിന്തുണ ലഭിച്ച ഒരാളായിരുന്നു രേണു. പിന്നീട് വസ്ത്രധാരണത്തിൽ മാറ്റം വരികയും മറുപടികൾ പരുഷമായും തുടങ്ങിയതോടെയാണ് കമന്റ് ബോക്സിൽ നെഗറ്റീവ് നിറഞ്ഞ് തുടങ്ങിയത്.
കൊല്ലം സുധിയുടെ പേരിൽ വിധവ ചമഞ്ഞ് സഹതാപം വിറ്റ് കാശാക്കുന്നുവെന്നും രേണുവിന് എതിരെ വിമർശനം ഉയരുന്നുണ്ട്. നിങ്ങളിൽ പാപം ചെയ്യാത്തവർ എന്നെ കല്ലെറിയട്ടെ എന്നാണ് രേണു വിമർശനങ്ങളോട് പ്രതികരിച്ച് പറഞ്ഞത്. സോഷ്യൽമീഡിയയിൽ വന്നിരുന്ന് എന്റെ കുറ്റങ്ങൾ പറഞ്ഞ് വ്ലോഗ് ചെയ്യുന്നവരും നെഗറ്റീവ് കമന്റിട്ട് രസിക്കുന്നവരോടും പറയുന്നു നിങ്ങളിൽ പാപം ചെയ്യാത്തവർ എന്നെ കല്ലെറിയട്ടെ.
അതാണ് അന്തസ്. രേണു സുധിയെ പ്ലാസ്റ്റിക്ക് കൊണ്ട് ഉണ്ടാക്കിയതല്ല. രേണു എന്ത് ചെയ്താലും കുറ്റമാണ് ചിലർക്ക്. വയറ് കാണിക്കാൻ പറ്റില്ല, അത് ചെയ്യാൻ പറ്റില്ല, ഇത് ചെയ്യാൻ പറ്റില്ല, ഒരു ആണിനോട് സംസാരിക്കാനും പറ്റില്ല. ഞാനും ഒരു മനുഷ്യനാണെന്നും രേണു പറയുന്നു.


Click it and Unblock the Notifications
















