ഗ്ലാമറസ് ലുക്കിൽ രേഷ്മ രാജൻ, താരത്തിന്റെ പുതിയ ഗെറ്റപ്പ് കണ്ട് ഞെട്ടി ബിഗ്ബോസ് താരങ്ങൾ

ബിഗ് ബോസ് സീസൺ 2 ലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മത്സരാർഥിയാണ് രേഷ്മ രാജൻ.ഷോയിൽ എത്തിയപ്പോൾ രേഷ്മ പ്രേക്ഷകർക്ക് അത്ര സുപരിചിതയായിരുന്നില്ല. പിന്നീട് ദിവസങ്ങൾ കൊണ്ട് പ്രേക്ഷകരുടെ മനസിൽ താരം സ്ഥാനം സൃഷ്ടിക്കുകയായിരുന്നു . നിലാപാടുകളിലൂടെയാണ് രേഷ്മ ഹൗസിൽ ശ്രദ്ധിക്കപ്പെട്ടത്. എന്തൊക്കെ സംഭവിച്ചാലും തന്റെ തീരുമാനത്തിൽ തന്നെ ഉറച്ചു നിൽക്കുന്ന സ്വഭാവമാണ് താരത്തെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്.

reshma

പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമ, സീരിയൽ താരങ്ങളോടൊപ്പമാണ് രേഷ്മ ബിഗ് ബോസ് ഹൗസിൽ എത്തുന്നത്. ഇവർക്കൊപ്പം അവസാനം വരെ ഹൗസിൽ നിൽക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. ബിഗ് ബോസ് ഹൗസിലേയ്ക്കുള്ള മത്സരാർഥികളുടെ രണ്ടാം വരവ് ഷോയുടെ ഗതി തന്നെ മാറ്റി മറിച്ചിരുന്നു. ആദ്യം പോയവർ ആയിരുന്നില്ല ഷോയിൽ മടങ്ങി എത്തിയത്. എന്നാൽ ആദ്യ‌വും അവസാനവും താരം ഒരുപോലെയായിരുന്നു. ഇത് ഷോയിൽ ചർച്ച വിഷയവുമായിരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് രേഷ്മയുടെ പുതിയ മേക്കോവർ വീഡിയോയാണ്. ഹോട്ട് ലുക്കിലാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. അതീവ ഗ്ലാമറസായിട്ടായിരുന്നു താരം വീഡിയോയിൽ പോസ് ചെയ്തിരിക്കുന്നത്. ഇതിന് മുൻപും ബോൾഡൻ ഗെറ്റപ്പിൽ രേഷ്മ പ്രത്യക്ഷപ്പെടാറുണ്ട്. ബിഗ് ബോസ് താരത്തിന്റെ ഗ്ലാമറസ് ഫോട്ടോ ഷൂട്ട് വൈറലായിട്ടുണ്ട്.

Recommended Video

രജിത്തുമായി എനിക്കൊരു ബന്ധവുമില്ല | FilmiBeat Malayalam

താരത്തിന്റെ പുതിയ ലുക്കിനെ പുകഴ്ത്തി ബിഗ് ബോസ് താരങ്ങൾ എത്തിയിട്ടുണ്ട്. സഹമത്സരാർഥികളായിരുന്ന എലീന പടിക്കൽ. ആര്യ, രഘു, വീണ എന്നിവർ മികച്ച അഭിപ്രായമാണ് പങ്കുവെച്ചിരിക്കുന്നത്. ഭാവം ഗംഭീരം എന്ന് എലീന പറയുമ്പോൾ മറ്റൊരു ലെവൽ എന്നാണ് വീണ നായർ പയുന്നത്. ഹായ് വാര്യത്തെ മീനാക്ഷി എന്നാണ് രഘുവിന്റെ കമന്റ് . മയക്കുന്ന ലുക്ക് എന്നാണ് ആര്യയും പറയുന്നത്.

ബിഗ് ബോസ് സീസൺ 2 മത്സരാർഥികളുടെ ഗെറ്റ് ടുഗദറിൽ കാണാത്ത ഒരാളാണ് രേഷ്മ. ഷോയിൽ നിന്ന് വളരെ സന്തോഷത്തോടെയാണ് താരം പുറത്തു പോയത്. ഇത്തവണത്തെ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ ശ്രദ്ധിക്കപ്പെട്ട മത്സരാർഥിയായിരുന്നു. രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതിനെ തുടർന്നാണ് രജിത് കുമാർ ഷോയിൽ നിന്ന് പുറത്തു പോയത്.

രേഷ്മയുടെ വീഡിയോ കാണാം

ചിത്രം കടപ്പാട്- ഇൻസ്റ്റഗ്രാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X